Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പാലക്കാട്ട് കാണാതായ പതിമൂന്നുകാരനെ ട്രെയിനിൽ നിന്ന് കണ്ടെത്തി

പാലക്കാട്: രണ്ട് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥിയെ ആർപിഎഫ് കണ്ടെത്തിയത്. ഉടൻതന്നെ കുട്ടിയെ പാലക്കാട്ട് എത്തിക്കും. പാലക്കാട് ചന്ദ്രനഗർ സ്വദേശിയാണ് ഈ പതിമൂന്നുകാരൻ. പാലക്കാട് ലയൺസ് സ‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാ‌ർത്ഥിയാണ്. രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടി സ്‌‌കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകരാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്. ഉടൻതന്നെ കസബ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
Read more

മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം: വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട വികസന ചർച്ചകൾ ഇനിയും ആവശ്യമുണ്ടെന്നും ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിലെ കേസുകൾ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ് എന്നും, അതിനെ കുറിച്ചുള്ള സർക്കാരിന്റെ സമീപനത്തിൽ ഭാവിയിലേക്കുള്ള വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. “സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട. അനുഭവങ്ങള്‍ എല്‍ഡിഎഫിനുണ്ട്. തിരുത്തിയ രീതിയിലാണ് […]
Read more

തെങ്ങുവീണ് പാലം തകർന്നു; നെയ്യാറ്റിൻകരയിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലിൽ തെങ്ങ് വീണു പാലം തകർന്ന സംഭവത്തിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് അപകടത്തിൽ മരിച്ചു. അടുത്തുള്ള തോടിന് കുറുകെ നിർമ്മിച്ചിരുന്ന പാലത്തിന്മേൽ തെങ്ങിന്റെ മൂട് വീഴുകയായിരുന്നു. അപകടസമയത്ത് ഇരുവരും പാലത്തിന് സമീപം നിലകൊണ്ടിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തോടിന്റെ കരയിൽ നിന്ന് തെങ്ങിന്റെ മൂട് ഇളകിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, മരണം സംഭവിച്ചത് […]
Read more

വീട്ടുവളപ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി; മുൻകാലിന് പരുക്കേറ്റ നിലയിൽ

പാലക്കാട്: മലമ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ രണ്ട് വയസോളം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു. അകമലവാരം ചേമ്പനയിലെ തങ്കച്ചൻ എന്നയാളുടെ പറമ്പിലാണ് പുലിക്കുട്ടിയെ ഇന്നലെ രാവിലെ കണ്ടെത്തിയത്. വളർത്തുനായയുടെ അസാധാരണമായ കുര ശബ്ദം കേട്ട് പുറത്ത് വന്നതോടെയാണ് തങ്കച്ചൻ പുലിക്കുട്ടിയെ കണ്ടത്. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി പുലിക്കുട്ടിയെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. പുലിക്കുട്ടിയെ പ്രത്യേകം ഒരുക്കിയ കൂരയിലാക്കി ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലേക്ക് മാറ്റി. മുൻകാലിന് പരിക്കേറ്റ നിലയിലാണ് കടുവക്കുഞ്ഞ്, […]
Read more

ബാങ്ക് സേവനങ്ങൾക്ക് കൊള്ള നിരക്ക് വേണ്ട : ആർ ബി ഐ

ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്ന് വിവിധ സേവനങ്ങൾക്കായി ബാങ്കുകൾ ഈടാക്കുന്ന ഫീസ് നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ഡെബിറ്റ് കാർഡ് ചാർജുകൾ, മിനിമം ബാലൻസ് പാലിക്കാതെ വന്നതിനുള്ള പിഴ, വായ്പാ തിരിച്ചടവിൽ വൈകിപ്പോയതിനു ഈടാക്കുന്ന ലേറ്റ് ഫീസ് എന്നിവയെയാണ് പ്രധാനമായും കുറക്കാൻ കേന്ദ്രബാങ്ക് ലക്ഷ്യമിടുന്നത്. വിവിധ സേവനങ്ങൾക്ക് ബാങ്കുകൾ ഈടാക്കുന്ന വ്യത്യസ്ത നിരക്കുകൾ ഉൾപ്പെടെ ഉപഭോക്താക്കളെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ ആവശ്യമാണ് എന്ന് റിസർവ് ബാങ്ക് വിശദീകരിച്ചു. സേവന ചാർജുകൾ കുറയ്ക്കുന്നത് ബാങ്കുകളുടെ […]
Read more

പുതിയ എ കെ ജി സെന്റർ നിയമകുരുക്കിൽ ; വിശദീകരണം തേടി സുപ്രീം കോടതി

തിരുവനന്തപുരം : പഴയ എകെജി സെന്ററിനു പിന്നാലെ പുതിയ എകെജി സെന്ററും നിയമക്കുരുക്കില്‍. അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത എകെജി സെന്ററിന്റെ ഭൂമി വില്‍പന സംബന്ധിച്ചുള്ള കേസില്‍ സുപ്രീംകോടതി സിപിഎമ്മിനോടു വിശദീകരണം തേടി. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് പരിണിക്കും. ഒരു സാമ്പത്തിക ഇടപാട് കേസില്‍ കോടതി ലേലം ചെയ്തു വിറ്റ 32 സെന്റ് ഭൂമിയാണ് സിപിഎം ആദ്യം ലേലം കൊണ്ടവരില്‍നിന്നു വാങ്ങിയത്. ഇതിലെ 16 സെന്റാണ് ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്. 1999ല്‍ […]
Read more

അച്ഛന്റെ പെൺസുഹൃത്തിനെ 28 തവണ വെട്ടി കൊലപ്പെടുത്തി ; അമ്മയും മകനും പിടിയിൽ

തൃശൂർ: തൂത്തുക്കുടിയിൽ പൊലീസ് കോൺസ്റ്റബിൾ ആയ അച്ഛന്റെ പെൺസുഹൃത്തിനെ 28 തവണ ‌വെട്ടി കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ മകൻ ഉൾപ്പെട്ട മൂന്നംഗസംഘത്തെ പിടിച്ചു. തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെൽവി ഇവരുടെ പതിനാറുക‍ാരനായ മകൻ, മകന്റെ സഹപാഠി എന്നിവരാണു വാടകവീട്ടിലെ ഒളിവുജീവിതത്തിനിടെ സിറ്റി പൊലീസിന്റെ പിടിയിലായത്. കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചതനുസരിച്ചു തൂത്തുക്കുടി പൊലീസ് സംഘം വൈകിട്ടോടെ തൃശൂരിലെത്തി പ്രതികളെ കൊണ്ടുപോയി. സെൽവിയുടെ മകനും കൂട്ടുകാരനും ചേർന്നാണു കൊലപാതകം നടത്തിയതെന്നു കണ്ടെത്തി. അഞ്ചു ദിവസം മുൻപു തൂത്തുക്കുടി തലമുത്തുനഗറിലായിരുന്നു നടുക്കമുണ്ടാക്കിയ […]
Read more

ഇത് സിനിമയാണോ ജീവിതമാണോ എന്ന് സുരേഷ് ഗോപിക്ക് അറിയില്ല ; മന്ത്രി ആർ ബിന്ദു

തൃശൂർ : കലുങ്ക് സംവാദങ്ങൾ എന്ന പേരിൽ ഫ്യൂഡൽ കാലഘട്ടത്തിലെ ദർബാറുകളെ അനുസ്‌മരിപ്പിക്കുന്ന യോഗങ്ങൾ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശൂർ എംപിയുടെ പരിപാടി അപലപനീയമെന്ന് മന്ത്രി ആ‌ർ ബിന്ദു. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ പ്രശ്‌നം പറഞ്ഞ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. ഇവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ് എന്ന് പറയുന്നയാൾ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്‌മരിച്ച് പോകുന്നുവെന്നും മന്ത്രി ബിന്ദു പറഞ്ഞു. ‘തൃശൂരിലെ ജനങ്ങളുടെ […]
Read more

ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു : സംഭവം കൊച്ചിയിൽ

കൊച്ചി: ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കൊച്ചി രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി അഭിനിജോയ്‌ക്കാണ് (19) കുത്തേറ്റത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെയാണ് അഭിനിജോയ്‌ക്ക് കുത്തേറ്റത്. തര്‍ക്കത്തിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അഭിനിജോയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവം പൊലീസിൽ അറിയിക്കാൻ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വൈകിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പരിക്കേറ്റ അഭിനിജോ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഇന്നലെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷം നടന്നത്. മുണ്ട് ഉടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തിൽ […]
Read more

ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്ക് തിരിച്ചടി ; എച്ച്1ബി വീസ അപേക്ഷയ്ക്കുള്ള ഫീസ് 88 ലക്ഷമായി ഉയർത്തി

വാഷിങ്ടൻ : എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് ഉയർത്തി യുഎസ്. 1,00,000 ഡോളർ വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള ഉത്തരവിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നതു പ്രധാനമായും എച്ച്1ബി വീസയാണ്. ഇന്ത്യയിൽനിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. യുഎസ് പൗരന്മാരെയും സ്ഥിരതാമസക്കാരെയും കൊണ്ട് പരിഹരിക്കാൻ പ്രയാസമുള്ള ഉയർന്ന വൈദഗ്‌ദ്ധ്യമുള്ള ജോലികൾക്കായി […]
Read more
Advertisement
WhiteswanTV Footer