Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പാറശാല ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി

തിരുവനന്തപുരം: പാറശാലയിലെ പരശുവയ്ക്കൽ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച വയോധികനെ പൊലീസ് പിടികൂടി. ക്ഷേത്രമതിൽ ചാടി അകത്ത് കടന്ന പ്രതി ഭണ്ഡാരം കുത്തിത്തുറന്ന് കാണിക്കപ്പണവും വിളക്കുകളും ഉൾപ്പെടെ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നിറപുത്തരി ദിനമായതിനാൽ ക്ഷേത്രത്തിലെ ജീവനക്കാർ പതിവിലും നേരത്തെ എത്തിയതോടെ മോഷണശ്രമം കണ്ടെത്തി. ജീവനക്കാർ ചോദ്യം ചെയ്തതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി പാറശാല പൊലീസിന് കൈമാറി. പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ പൊലീസിനുനേരെയും ആക്രമിക്കാൻ […]
Read more

അപകട യാത്ര; വിദ്യാർഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കൊച്ചി: അപകടകരമായ രീതിയിൽ ബൈക്കിൽ യാത്ര നടത്തിയ കുസാറ്റ് വിദ്യാർത്ഥികളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ബൈക്കിന്റെ പിന്നിലിരുന്ന വിദ്യാർത്ഥി പിറകിലേക്ക് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേ സംഘത്തിലെ മറ്റ് ചില ബൈക്ക് യാത്രികർ ഹെൽമറ്റ് ധരിക്കാതെയായിരുന്നു യാത്ര ചെയ്തതെന്നും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ വിദ്യാർത്ഥികളെ വിളിച്ചുവരുത്തി പരിശോധന നടത്തി. പരിശോധനയിൽ നിയമലംഘനം നടന്നതായി കണ്ടെത്തിയതോടെ വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കൂടാതെ, […]
Read more

പാണക്കാട് മണ്ണിടിച്ചിൽ; സ്ഥലത്തിന്റെ ഉടമയെ ചുറ്റിപ്പറ്റി ദുരൂഹത

മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ദുരൂഹത ഉയരുന്നു. സ്ഥലം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ പേരിലാണെങ്കിലും, ഉന്നത സ്വാധീനമുള്ള ഒരാളുടെ ബിനാമിയായാണ് ഇയാൾ സ്ഥലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് പ്രീമിയം ആയുർവേദ റിസോർട്ട് നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ ഷോപ്പിംഗ് കോംപ്ലക്സിനായാണ് അനുമതി തേടിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്. പരിസ്ഥിതി ലോല മേഖലയായിട്ടും ഇവിടെ മണ്ണെടുപ്പിനും പാറ പൊട്ടിക്കുന്നതിനും അനുമതി നൽകിയതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് […]
Read more

മഴ തുടരുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കനത്ത മഴയെ തുടർന്ന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. എന്നാൽ പ്രൊഫഷണൽ […]
Read more

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം. മന്ത്രിമാർ വിവിധ ജില്ലകളിലായതിനാൽ യോഗം ഓൺലൈനായി ചേരും. പദ്ധതിയുടെ നിലവിലെ പുരോഗതി യോഗത്തിൽ വിലയിരുത്തും. ഉപസമിതി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ കരട് രൂപവും ചർച്ച ചെയ്യും. സ്കൂളുകൾ തിരഞ്ഞെടുക്കൽ, സിലബസ് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളും പരിഗണിക്കും. കേന്ദ്രസർക്കാരുമായി ഇനി എങ്ങനെ ആശയവിനിമയം നടത്തണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഇതിന് മുമ്പ് രണ്ടുതവണ ഉപസമിതി യോഗം ചേർന്നിരുന്നു. […]
Read more

പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പെറിഞ്ഞ സംഭവം; 2 പേർ പിടിയില്‍

ലഖ്‌നൗ: വാർത്താസമ്മേളനത്തിനിടെ ആക്രമണം നേരിട്ടതിന് പിന്നാലെ ഡൽഹി പൊലീസിനെതിരെ വിമർശനവുമായി സ്വതന്ത്ര എംപി പപ്പു യാദവ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് ഡൽഹി പൊലീസ് സഹായം നൽകിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. തനിക്ക് നേരത്തെ ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും വേണ്ട നടപടി ഉണ്ടായില്ലെന്ന് പപ്പു യാദവ് പറഞ്ഞു. കേന്ദ്ര സർക്കാർ ഡൽഹി പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ആക്രമണക്കേസിൽ രണ്ട് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സുമിത് ശർമ, ഹാപ്പി ശർമ എന്നിവരാണ് […]
Read more

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി വിദഗ്ധ സമിതി തള്ളി

ന്യൂഡൽഹി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗീകരിച്ചില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ എം.പി. ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് പൂർണമല്ലെന്നും യാത്രക്കാരുടെ എണ്ണം, സാമ്പത്തിക ചെലവ്, പരിസ്ഥിതി-സാമൂഹിക ആഘാതം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പഠനം […]
Read more

അദ്ദേഹവും മനുഷ്യൻ അല്ലേ? നാട്ടിൽ ദുരന്തം നടക്കുമ്പോൾ മന്ത്രിമാർ നിരാഹാരം കിടന്ന ചരിത്രമില്ല: സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മഴക്കെടുതിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതും ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ എത്തിയതും വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രിക്കെതിരായ ഈ വിമർശനം അനാവശ്യമാണെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം. ജനങ്ങൾ ദുരിതത്തിലായപ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തുവെന്ന വിമർശനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ മന്ത്രിമാർ ഭക്ഷണം കഴിക്കരുതെന്നോ നിരാഹാരം കിടക്കണമെന്നോ ലോകത്ത് എവിടെയും ഒരു രീതിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയത്തിന് മുഖ്യമന്ത്രി ഉത്തരവാദിയല്ലെന്നും, വിഷയത്തെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
Read more

ശബരിമല നെയ്യ് വിവാദം; അന്വേഷണവുമായി സഹകരിക്കുമെന്ന് മിൽമ ചെയർമാൻ

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മിൽമ ചെയർമാൻ കെ.എസ്. മണി വിശദീകരണം നൽകി. മിൽമ വിതരണം ചെയ്ത നെയ്യിൽ യാതൊരു കൃത്രിമവും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ മിൽമയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡുമായി കരാർ പ്രകാരമാണ് മിൽമ നെയ്യ് വിതരണം ചെയ്തതെന്നും ശബരിമലയിലേക്ക് പത്തനംതിട്ട മേഖലയിൽ നിന്നാണ് ഉൽപ്പന്നങ്ങൾ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിതരണം ചെയ്ത നെയ്യിന്റെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടെന്ന് ദേവസ്വം ബോർഡോ ബന്ധപ്പെട്ട അധികൃതരോ ഇതുവരെ മിൽമയെ അറിയിച്ചിട്ടില്ല. മിൽമയുടെ […]
Read more

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം; 28 പേർ അറസ്റ്റിൽ

മസ്കറ്റ്: ഒമാനിലേക്ക് കടൽമാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 28 ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കറ്റ് ഗവർണറേറ്റിലെ അൽ സീബ് തീരത്തിന് സമീപം ബോട്ടിൽ എത്തിയ സംഘത്തെയാണ് കോസ്റ്റ് ഗാർഡ് കമാൻഡ് പിടികൂടിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ ദേശീയതയോ മറ്റ് വ്യക്തിഗത വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല. അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയാൻ കടൽ അതിർത്തികളിലെ നിരീക്ഷണം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. സമുദ്രമാർഗം നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer