Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

റസ്റ്റോറന്റ് സ്റ്റൈൽ പേപ്പർ ചിക്കൻ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

പെപ്പർ ചിക്കൻ- ലളിതവും എളുപ്പവുമായ ഒരു വിഭവമാണ് പേപ്പർ ചിക്കൻ. ചോർ, ചപ്പാത്തി, അപ്പം തുടങ്ങിയ എല്ലാ പ്രധാന വിഭവങ്ങളുടെ കൂടെ ഇത് സൂപ്പറാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ പാചകക്കുറിപ്പിന്റെ പ്രധാന ചേരുവ കുരുമുളകാണ്. ചേരുവകൾ ചിക്കൻ – 1 കിലോകുരുമുളകുപൊടി ചതച്ചത് – 2¼ ടേബിൾ സ്പൂൺനാരങ്ങാനീര് – 1 ടേബിൾ സ്പൂൺഉള്ളി സവോള – 3 എണ്ണംതക്കാളി തക്കാളി – 1 Noഇഞ്ചി ഇഞ്ചി – 2 ഇഞ്ച് കഷണംവെളുത്തുള്ളി വെളുത്തുള്ളി – […]
Read more

ഉച്ചയ്ക്ക് ആരായാലും ഭക്ഷണം കഴിക്കും; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനെ പോലും വിവാദമാക്കുന്നത് വിഷയദാരിദ്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തസാഹചര്യങ്ങളെ പോലും രാഷ്ട്രീയവത്കരിക്കുകയാണെന്നും മുരളീധരൻ വിമർശിച്ചു. ഒരു സ്ഥലത്ത് ഭക്ഷണം ഒരുക്കിയതിനാൽ അവിടെ പോയി കഴിച്ചതിൽ മാത്രമാണ് കാര്യമെന്നും അതിന് പിന്നിൽ മറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചതായി തങ്ങൾ വിവാദമാക്കിയിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
Read more

വിജയ് ചിത്രം ‘ജനനായകൻ’ 300 കോടി ക്ലബ്ബിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി ആയതിന് ശേഷം വിജയ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘ജനനായകൻ’ മികച്ച വിജയത്തിലേക്ക്. ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 296 കോടി രൂപ കടന്നതായി റിപ്പോർട്ട്. ഇനി നാല് കോടി രൂപ കൂടി നേടിയാൽ ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടും. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 14 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി. തുടർച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് […]
Read more

മഴക്കെടുതി; സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുള്ള സാഹചര്യം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകൾ എത്തിയിട്ടുണ്ട്. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ സേനകൾ രക്ഷാപ്രവർത്തനത്തിന് സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവിൽ 316 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 11,018 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും ഏഴ് പേരെ […]
Read more

കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു; ഇളതുരുത്ത് റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തുന്നു

തൃശ്ശൂർ: ജില്ലയിൽ മഴ ശക്തമായതോടെ കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയർന്നു. പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നതായി അധികൃതർ അറിയിച്ചു. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കുകയാണ്. ഇതോടെ റെഗുലേറ്ററിന് താഴെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും സമീപത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. […]
Read more

ബിപി പരിശോധിക്കാൻ 10 മിനിറ്റ് കാത്തിരിക്കണമെന്ന് പറഞ്ഞ ഡോക്ടറെ സ്റ്റൂൾ കൊണ്ട് ആക്രമിച്ച് രോഗി

ബിപി (രക്തസമ്മർദ്ദം) പരിശോധിക്കാൻ ക്ലിനിക്കിലെത്തിയ രോഗി ഡോക്ടറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പരിശോധനയ്ക്കായി 10 മിനിറ്റ് കാത്തിരിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രോഗി പ്രകോപിതനായതെന്നാണ് വിവരം. ക്ലിനിക്കിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലാണ് ഡോക്ടറെ ആക്രമിക്കുന്ന സംഭവം കാണുന്നത്. വീഡിയോ പുറത്തുവന്നതോടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായി. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചർച്ചയാക്കുന്നത്.
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപത് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെയുള്ളത് ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിർദേശിച്ച വ്യവസ്ഥകൾ പ്രതികൾ പാലിക്കണമെന്നും ഉത്തരവിട്ടു.
Read more

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെ വിട്ടു. ഡൽഹിയിലെ വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ കുറ്റവിമുക്തനാക്കിയത്. ഗുസ്തി താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഈ സംഭവത്തെ തുടർന്നാണ് ഗുസ്തി താരങ്ങൾ വലിയ പ്രതിഷേധ സമരം നടത്തിയത്. ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ ആരോപണം ഉന്നയിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് അദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് […]
Read more

കൊയിലാണ്ടിയിൽ 10 വയസുകാരനെ പീഡിപ്പിച്ചെന്ന പരാതി; 65കാരൻ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ (65) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റസിക് ലാലിനെ വടകര കോടതിയിൽ ഹാജരാക്കി. കോടതി 13 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർ […]
Read more

നെൻമാറയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer