ഇരിട്ടി കാഞ്ഞിരപ്പുഴയില്‍ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തിന് ഏകദേശം 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഒഴുക്കിൽ വന്ന തേങ്ങ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ ഹനീഫ പുഴയിൽ വീഴുകയായിരുന്നു. അതേസമയം, ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു രക്ഷാപ്രവർത്തകൻ ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണു. ചെറുപുഴയിൽ കാണാതായ രാജേഷിനായുള്ള തിരച്ചിലിനിടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ […]
Read more