തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,200 രൂപയും ഒരു പവന് 1,05,600 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായതിന്റെ സ്വാധീനമാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികൾ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് ഇന്നത്തെ വില.




