Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഇൻഡൊനീഷ്യയിൽ യാത്രാ കപ്പലിന് തീപ്പിടിച്ചു; 5 മരണം

ജക്കാർത്ത: ഇൻഡൊനേഷ്യയിൽ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 41 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെൻസോസ-2 എന്ന ഫെറിക്കാണ് തീപിടിച്ചത്. മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോകുന്നതിനിടെയാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ക്യാപ്റ്റൻ അപകടവിവരം അധികൃതരെ അറിയിച്ചെങ്കിലും പിന്നീട് കപ്പലുമായുള്ള ബന്ധം നഷ്ടമായി. തീപിടിത്തത്തിൽ […]
Read more

തീവ്രവാദ ബന്ധം; പശ്ചിമ ബംഗാളിൽ പിടിയിലായ പ്രതിക്കെതിരെ അന്വേഷണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവ്രവാദ ബന്ധം ആരോപിച്ച് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്ത ഹമീം മൊണ്ടാലിനെതിരെ അന്വേഷണം ശക്തമാക്കി. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഹമീം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സുരക്ഷയും യാത്രകളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ഇയാൾ ശ്രമിച്ചതായും എസ്‌ടിഎഫ് വ്യക്തമാക്കി. ഹമീമിന്റെ സുഹൃത്തായ അർപിത സർക്കാരിനെ നേരത്തെ ജാർഖണ്ഡിൽ […]
Read more

ഇറാനെതിരായ ആക്രമണം താൽക്കാലികമായി മാറ്റിവെച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്ത വലിയ സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ശക്തിപ്രയോഗത്തിന് അമേരിക്ക തയ്യാറാണെന്നും, എന്നാൽ പ്രശ്നപരിഹാരത്തിനായി ഇറാൻ വേഗത്തിൽ കരാറിലെത്തണമെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കുക, ആണവ ഭീഷണി അവസാനിപ്പിക്കുക, ചർച്ചകളിലൂടെ കരാറിലെത്തുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. ഈ വാരാന്ത്യത്തിൽ ഇറാനെതിരെ വലിയ ആക്രമണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇറാനും മേഖലയിലെ […]
Read more

കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന് നിയന്ത്രണം നഷ്ടമായി; ഒഴിവായത് വൻ അപകടം

കൊച്ചി: കൊച്ചിയിലെത്തിയ കണ്ടെയ്നർ കപ്പലിന് നിയന്ത്രണം നഷ്ടപ്പെട്ടെങ്കിലും സമയോചിത ഇടപെടലിലൂടെ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ എസ്എസ്എൽ മുംബൈ എന്ന കണ്ടെയ്നർ കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. നിയന്ത്രണം വിട്ട കപ്പൽ തീരത്തേക്ക് നീങ്ങുന്നതിനിടെയാണ് ടഗ് ബോട്ടുകൾ അതിവേഗം എത്തി കപ്പലിനെ നിയന്ത്രണത്തിലാക്കിയത്. ടഗ് ബോട്ടുകളുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചത്. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും.
Read more

വിവാഹം വൈകിപ്പിച്ചതിൽ തർക്കം; ഫരീദാബാദിൽ കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ചണ്ഡിഗഢ്: ഹരിയാണയിലെ ഫരീദാബാദിൽ കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ അനിത (33) ആണ് സദാഖത്ത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സദാഖത്ത് അത് വൈകിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ അനിത സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ജൂലൈ 25-നാണ് സംഭവം നടന്നത്. അനിത താമസിച്ചിരുന്ന അനങ്പൂർ ഗ്രാമത്തിലെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം, മദ്യലഹരിയിൽ ഉറങ്ങിക്കിടക്കുമ്പോൾ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് […]
Read more

ഉത്തരേന്ത്യയിൽ കനത്ത മഴയും പ്രളയവും; 2117 കോടി അനുവദിച്ചു കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ, മണ്ണിടിച്ചിൽ, പ്രളയം എന്നിവയെ തുടർന്ന് വ്യാപക നാശനഷ്ടം. അസം, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതി രൂക്ഷമായത്. ദുരന്തബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു. ഛത്തീസ്ഗഡിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ നിരവധി വീടുകൾ തകർന്നു. വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് […]
Read more

ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. കൊയിലാണ്ടി പെരുവട്ടൂർ താഴെവരൂണ്ട സ്വദേശികളായ സജിത്- ജിസ്ന ദമ്പതികളുടെ മകൻ കാർത്തിക് ആണ് മരിച്ചത്. മലബാർ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെയാണ് കാർത്തിക് മരണത്തിന് കീഴടങ്ങിയത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കാർത്തിക്കിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചികിത്സാ ചെലവിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നതിനിടെയാണ് ദുഃഖകരമായ സംഭവം ഉണ്ടായത്. കുറുവങ്ങാട് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു കാർത്തിക്. സഹോദരൻ ദ്രുപത് ആണ്.
Read more

വായിൽ കപ്പലോടും മാമ്പഴ ഇലയട ഇനി എളുപ്പത്തിൽ തയ്യാറാക്കാം

കേരളീയരുടെ പരമ്പരാഗത നാലുമണി പലഹാരങ്ങളിൽ ഒന്നാണ് ഇലയട. സാധാരണയായി ചക്ക കൊണ്ടും നേന്ത്രപ്പഴം കൊണ്ടുമൊക്കെയാണ് നമ്മൾ അട തയ്യാറാക്കാറുള്ളത്. എന്നാൽ പഴുത്ത മാങ്ങ ചേർത്ത് തയ്യാറാക്കുന്ന അടയുടെ രുചി തികച്ചും വ്യത്യസ്തവും സവിശേഷവുമാണ്. രുചിയേറിയ ഈ മാമ്പഴ ഇലയട എങ്ങനെ തയാറാക്കുമെന്ന് നോക്കാം ചേരുവകൾ പഴുത്ത മാങ്ങാ അരച്ചത് (2 മാങ്ങ) ശർക്കര -250 തേങ്ങ ചിരകിയത്- അരമുറി ഏലക്ക ചതച്ചത് -5എണ്ണം അരിപ്പൊടി -3 കപ്പ് റവ-1 കപ്പ്‌ നെയ്യ് -ടീസ്പൂൺ പാചകം ചെയ്യേണ്ട വിധം […]
Read more

ഹരിയാനയിൽ എംഎൻസി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം: അമൃത്സർ സ്വദേശിയായ സഞ്ജീവ് യാദവ് (36) ആണ് മരിച്ചത്. ഗുരുഗ്രാം സൂരത് നഗറിലെ വീട്ടിലായിരുന്നു സംഭവം. സംഭവസമയത്ത് ഭാര്യ മൻപ്രീത് കൗറും ഏഴ് വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സഞ്ജീവ് ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ട് ഭാര്യ സഹായത്തിനായി നിലവിളിച്ചപ്പോൾ മകൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സഞ്ജീവിന്റെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാണെന്നും ആരോപിച്ചു. ദമ്പതികൾ തമ്മിൽ […]
Read more

കാറിലെ പെട്രോൾ ലഭിക്കാനാകും എന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണം: പി രാജീവ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് മുൻ മന്ത്രി പി. രാജീവ്. ഹെലികോപ്റ്റർ യാത്രയ്ക്ക് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം “കാറിൽ പെട്രോൾ ലഭിക്കാൻ വേണ്ടിയാകാം” എന്ന രീതിയിലായിരിക്കുമെന്ന് പി. രാജീവ് പരിഹസിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതെന്നും, എന്നാൽ ഇതേ കാര്യത്തിന് മുൻ മുഖ്യമന്ത്രിയെ വ്യക്തിപരമായി വിമർശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ചെയ്യാതിരുന്ന കാര്യങ്ങൾ ഇപ്പോഴത്തെ മുഖ്യമന്ത്രി ചെയ്യുകയാണെന്നും പി. രാജീവ് ആരോപിച്ചു. മഴക്കെടുതി പോലുള്ള സാഹചര്യങ്ങളിൽ എല്ലാവരും […]
Read more

Recent News

Advertisement
WhiteswanTV Footer