Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കുഞ്ഞിന് വിഷം കൊടുത്ത ശേഷം അമ്മ ജീവനൊടുക്കി; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: 10 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് ജീവനൊരുക്കിയതെന്നാണ് പോലീസ് പറഞ്ഞത്. അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശിയും ജീവനൊടുക്കാൻ ശ്രമിച്ചു. 27കാരിയായ സുഷമയും ചാർട്ടേഡ് അക്കൗണ്ടന്‍റായ യശ്വന്ത് റെഡ്ഡിയും നാല് വർഷം മുൻപാണ് വിവാഹിതരായത്. യശവർധൻ റെഡ്ഡി എന്നാണ് ദമ്പതികളുടെ 10 മാസം പ്രായമുള്ള മകന്‍റെ പേര്. അടുത്ത കാലത്തായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. അമ്മ […]
Read more

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഉപ്പുതറയിലെ യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി ആറിനായിരുന്നു രജനിയെ വീട്ടിനുള്ളിൽ ചോര വാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാളാണ് ഭര്‍ത്താവ് സുബിൻ. രജനിയുടെ മരണത്തിന് പിന്നാലെ പൊലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഉപ്പുതറ എംസി കവല സ്വദേശിയാണ് മലയക്കാവിൽ സുബിൻ. കഴിഞ്ഞ ദിവസം സുബിന്‍റെയും രജനിയുടെയും ഇളയമകൻ സ്കൂളിൽ നിന്ന് എത്തിയപ്പോഴാണ് രക്തം വാര്‍ന്ന […]
Read more

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നിൽ. ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്‍റെ തുടക്കമായിരിക്കും അത്. […]
Read more

വിജയുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു; പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് […]
Read more

ഡിജിറ്റൽ അറസ്റ്റിലൂടെ 72കാരിയുടെ 36 ലക്ഷം രൂപ തട്ടിയ 4 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിൽ കോഴിക്കോട് നാല് മലയാളികള്‍ പിടിയില്‍. 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കോഴിക്കോട് സ്വദേശിയായ എഴുപത്തി രണ്ടുകാരിയുടെ ബാങ്ക് അക്കൗണ്ട്- ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ ആധാര്‍ കാര്‍‍‍ഡ് തട്ടിയെടുത്ത് ആരോ മംബൈ കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്ന് വിശ്വസിപ്പിച്ചാണ് ഡിജിറ്റല്‍ അറസ്റ്റ്. ഇവരുടെ അക്കൗണ്ട് വഴി നരേഷ് ഗോയല്‍ എന്നയാളുടെ പേരില്‍ നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഡിജിറ്റല്‍ അറസ്റ്റെന്ന് മുംബൈ […]
Read more

ചില സീറ്റുകൾ വെച്ചുമാറിയാൽ വിജയിക്കാനാകും, ലീഗ് വനിതാ അംഗം ഇത്തവണ നിയമസഭയിലുണ്ടാകും’: കെ എം ഷാജി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്റെ വനിതാ അംഗം ഇത്തവണ നിയമസഭയിൽ ഉണ്ടാകും. പുതുമുഖങ്ങളും യുവാക്കളും മത്സരരംഗത്ത് മുസ്ലിം ലീഗിന്റേതായി ഉണ്ടാകും. 100 പേരെ നിയമസഭയിൽ എത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. താൻ മത്സരിക്കുമോ എന്ന് പാർട്ടി തീരുമാനിക്കും. അഴീക്കോട് അടക്കം ചില സീറ്റുകൾ വച്ചുമാറിയാൽ വിജയിക്കാനാകുമെന്നും അത്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും മുന്നണിയിലാണ് തീരുമാനമുണ്ടാകേണ്ടതെന്നും ഷാജി വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ […]
Read more

മമത ബാനർജിയുടെ പരാതിയില്‍ ഇഡിക്കെതിരെ കേസ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ഇഡി-മമത പോര് കടുക്കുന്നു. മമത ബാനർജിയുടെ പരാതിയിൽ ഇഡിക്കെതിരെ ബംഗാൾ പോലീസ് കേസെടുത്തു. സിഎപിഎഫിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇഡി റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷധം ശക്തമാക്കിയിരിക്കുകയാണ്. ഡൽഹിയിൽ ആഭ്യന്തരമന്ത്രാലയം പ്രവർത്തിക്കുന്ന കർത്തവ്യഭവന് മുന്നിൽ ഇന്നലെ എംപിമാർ പ്രതിഷേധിച്ചു. എംപിമാരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവച്ചിരുന്നു. കൊൽക്കത്തയിൽ മമതാ ബാനർജി കാൽനട ജാഥ നടത്തി പ്രതിഷേധിക്കുകയും ചെയ്തു. ഒമ്പത് മണിയോടെയാണ് ഡെറക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, കീർത്തി ആസാദ് […]
Read more

ബെംഗളൂരുവിൽ ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം

ബെംഗളൂരു: ബെംഗളൂരുവിൽ ഡെലിവറി ജീവനക്കാരാണ് ആക്രമണം. ഹെൽമറ്റ് കൊണ്ട് യുവാവിനെ അടിച്ച് പരിക്കേൽപിച്ചു. മഹാദേവപുര മെയിൻ റോഡിലായിരുന്നു സംഭവം. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവരുടെ ബൈക്കിൽ ഡെലിവറി ഏജന്റിന്റെ ബൈക്ക് തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച നാട്ടുകാരെയും യുവാക്കൾ ആക്രമിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ ഇരു യുവാക്കളെയും കയ്യേറ്റം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിന് പിന്നാലെ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ജഗത് (28), ധർമ (20) എന്നിവരാണ് പിടിയിലായത്.
Read more

അത്ഭുതങ്ങൾ സംഭവിക്കും, സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതിൽ തുറക്കപ്പെടും: ശോഭ സുരേന്ദ്രൻ

ആലപ്പുഴ: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ശോഭ സുരേന്ദ്രൻ. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും, അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി തുറക്കപ്പെടുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വേഗം സംസ്ഥാന സർക്കാരിനില്ല. പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും. ഏത് മണ്ഡലമെന്ന് നോക്കാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കാൻ നിയോഗിച്ചാൽ അതിനും തയ്യാറാണ്. […]
Read more

110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണ‌മെന്ന് മുഖ്യമന്ത്രി; ഇടത് മുന്നണിയുടെ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

തിരുവനന്തപുരം: മിഷൻ 110 ഇടതു മുന്നണി യോഗത്തിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നണി യോഗത്തിൽ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ 110 സീറ്റുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി എൽഡിഎഫ് ജാഥ ഫെബ്രുവരി ഒന്നു മുതൽ 15 വരെ നടക്കും. മൂന്ന് മേഖലാജാഥകളാണ് ഉണ്ടാവുക. എംവി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും ആയിരിക്കും ജാഥാ ക്യാപ്റ്റൻമാർ. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയിലുണ്ടായ സമഗ്ര അവലോകനത്തിൽ കടുപ്പിക്കാത്ത നിലപാടാണ് സിപിഐ സ്വീകരിച്ചത്. ഭരണവിരുദ്ധ വികാരവും […]
Read more

Recent News

Advertisement
WhiteswanTV Footer