Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലംഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സംഘത്തിലെ 17 കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ(17) ആണ് മരിച്ചത്. ഇന്ന് രാവിലെ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം. ഫോട്ടോ എടുക്കുന്നതിനായി പാറക്കെട്ടിൽ കയറിയപ്പോൾ തെന്നിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തിരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.
Read more

കരൂർ ദുരന്തം; വിജയ് നാളെ ഡൽഹി സിബിഐ ഓഫീസിൽ ഹാജരാകും

ചെന്നൈ: കരൂർ കേസിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ് നാളെ ഡൽഹി സിബിഐ ഓഫീസിൽ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഓഫീസിൽ എത്തുമെന്നാണ് വിവരം. ദുരന്തത്തിന് പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. നേരത്തെ പാർട്ടി ഭാരവാഹികളിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായി ഇന്നലെ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 […]
Read more

നിയമപരമായി നേരിടും, സർക്കാർ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനാവില്ല’: വി ഡിസതീശൻ

കൊച്ചി: കേരള സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വികസന കാര്യങ്ങൾക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്താണ് ഈ നീക്കം. സ്വന്തം പാർട്ടിക്കാരെ വളണ്ടിയർമാരാക്കി സർക്കാരിൽ നിന്ന് ശമ്പളം നൽകി ഇതുവരെയുള്ള സർക്കാരിൻ്റെ നേട്ടങ്ങൾ ലഘുലേഖകളാക്കി ജനങ്ങൾക്ക് നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരും എൽഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ വിരോധമില്ല. എന്നാൽ സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. […]
Read more

കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി മുട്ടത്തിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം. മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരിച്ചത്. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. പെരുമറ്റം- തെക്കുഭാഗം റോഡിൽവെച്ചാണ് സജീവ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സജീവിനെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണം: ടിപി രാമകൃഷ്ണൻ

കോഴിക്കോട്: മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ഇടതുമുന്നണി നേതാവ് ടിപി രാമകൃഷ്ണൻ. രാഹുലിന് പിന്തുണയും സംരക്ഷണവും നൽകുന്നത് കോൺഗ്രസ് ആണ്. രാജിവെക്കാൻ കോൺഗ്രസ്‌ ആവശ്യപ്പെടണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ടിപി രാമകൃഷ്ണൻ്റെ പ്രതികരണം. മുകേഷിൻ്റെ സമാനമായ പരാതി ആണോയെന്നും അതിലേറെ ഗുരുതരമാണ് രാഹുലിനെതിരായ ആരോപണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ആ പരാതിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാമല്ലോ. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് […]
Read more

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ– സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്.സുഭാഷാ(36)ണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. സുഭാഷിനെ ഉടൻ തന്നെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി.
Read more

ഒന്നാം ക്ലാസുകാരന്റെ ബാഗിൽ നിന്ന് മൂർഖനെ പിടികൂടി

കൊച്ചി: ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണിയിലായിരുന്നു സംഭവം. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശയ്ക്ക് താഴെ ബാഗ് വച്ചിരുന്നു,​ ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചുവാരുന്നതിനിടെ മേശയ്ക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിന് നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ […]
Read more

മുളക് പൊടിവിതറി മാല പൊട്ടിച്ച് രക്ഷപ്പെട്ട 37 കാരൻ പിടിയിൽ

കല്‍പ്പറ്റ: വയനാട്ടിലെ കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ മാല കവർന്നയാൾ പിടിയില്‍. നടവയല്‍ ചീങ്ങോട് പുഞ്ചയില്‍ വീട്ടില്‍ പി.കെ ജിനേഷ്(37)നെയാണ് ബത്തേരി സബ് ഡിവിഷന്‍ ഡിവൈ. എസ്.പി കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ കേണിച്ചിറ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നാം തിയതി ഉച്ച കഴിഞ്ഞായിരുന്നു സംഭവം. നടവയല്‍ അയനിമൂലയില്‍ സഹോദരിയുടെ വീട്ടില്‍ താമസിച്ചു വരുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് പ്രതി ഇവരുടെ കഴുത്തില്‍ കിടന്ന 2 പവന്‍ തൂക്കമുള്ള മാലയുടെ പകുതിയോളം പൊട്ടിച്ചു കടന്നു കളഞ്ഞത്. […]
Read more

രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്; മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സം​ഗ പരാതിയിലെ പരാതിക്കാരി പത്തനംതിട്ട സ്വ​ദേശിയാണ്. വി​ദേശത്താണ് ഇപ്പോൾ യുവതിയുള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് വിവരം. പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിൻ്റെ വിശദമായ മൊഴി എടുക്കും. എസ്ഐടി മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ഷൊർണൂർ ഡിവൈഎസ്പി ഇന്നലെ അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിലെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. നീക്കം അതീവരഹസ്യമാക്കി വെക്കാൻ കർശന നിർദേശം ഉണ്ടായിരുന്നു. […]
Read more

വർ​ഗീയശക്തിക്കെതിരെ പറയുന്നത് മതത്തിനെതിരെ എന്നാക്കുന്നു’; മാധ്യമങ്ങളെ വിമർശിച്ച് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: എ കെ ബാലന്റെ വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങൾ മതത്തിന് എതിരായ വിമർശനമെന്ന് പറയുന്നു എന്ന് ഗോവിന്ദൻ പറഞ്ഞു. ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു മതത്തിനു എതിരാണെന്നു വരുത്തുന്നുവെന്നും ജമഅത്തെ ഇസ്ലാമിക്ക് എതിരായ വിമർശനം മുസ്ലിങ്ങൾക്ക് എതിരെയാണെന്ന് പ്രചരിപ്പിക്കുന്നുവെന്നും ​എം വി ​ഗോവിന്ദൻ പറഞ്ഞു. വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് ഭീഷണിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer