Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അറിഞ്ഞിരിക്കണം സമൂഹ മാധ്യമങ്ങളിലെ ഈ ചതിക്കുഴികൾ

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്താൻ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. എന്നാൽ സാങ്കേതിക പുരോഗതിയോടൊപ്പം സൈബർ കുറ്റകൃത്യങ്ങളും ഇപ്പോൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ഒരു പ്രധാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ‘GhostPairing’ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ സൈബർ തട്ടിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാട്ട്സ്ആപ്പിലെ ‘ഡിവൈസ് ലിങ്കിംഗ്’ […]
Read more

ഹ്യൂമനോയ്ഡ് റോബോർട്ടുകൾ ഇന്ത്യയിലും

ഹ്യൂമനോയ്ഡ് റോബോട്ടുകളെ കുറിച്ചുള്ള വാർത്തകളും വീഡിയോകളും ലോകമാകെ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. മനുഷ്യനെ പോലെ നടക്കാനും സംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന റോബോട്ടുകളാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ. സാങ്കേതിക വിദ്യ അതിവേഗം മുന്നേറുന്ന ഈ കാലത്ത് ഇത്തരം റോബോട്ടുകൾ മനുഷ്യജീവിതം തന്നെ മാറ്റിമറിക്കുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ചൈനയിൽ യൂണിട്രി ജി1 എന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾ നടത്തിയ തകർപ്പൻ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ ചർച്ചകൾ വീണ്ടും ശക്തമായത്. റോബോട്ടുകളുടെ ചലന കൃത്യതയും മനുഷ്യനെ പോലെ പ്രകടനം നടത്താനുള്ള […]
Read more

വമ്പൻ മാറ്റങ്ങളുമായി വാട്സാപ്പ്

വാട്‌സ്ആപ്പ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. മൊബൈൽ ഫോണുകളിലൂടെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ എന്നിവ കൈമാറാൻ വാട്‌സ്ആപ്പ് വലിയ സൗകര്യം നൽകുന്നു. കാലം മാറിയതോടെ ജോലി ആവശ്യങ്ങൾക്കും പഠനത്തിനും ബിസിനസ് ഇടപാടുകൾക്കും വരെ വാട്‌സ്ആപ്പ് ഒരു പ്രധാന ഉപാദിയായി മാറി. ഇതിന്റെ വെബ് പതിപ്പായ വാട്‌സ്ആപ്പ് വെബ് നിലവിൽ ചാറ്റിംഗിനും ഫയൽ ഷെയറിംഗിനും മാത്രമായിരുന്നു പരിമിതമായിരുന്നത്. എന്നാൽ ഇനി വാട്‌സ്ആപ്പ് വെബിൽ തന്നെ ഓഡിയോയും […]
Read more

2026 ൽ വരാനിരിക്കുന്നത് വലിയ അപകടം

മുത്തശ്ശി വാംഗ എന്ന പേരിൽ ലോക പ്രശസ്തയായ ബാബ വംഗയുടെ 2025 ലെ പ്രവചനങ്ങൾ നാം കണ്ടതാണ്. ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ സുനാമിയും പ്രകൃതി ക്ഷോഭവും ഉണ്ടാകുമെന്നായിരുന്നു വാംഗയുടെ പ്രവചനം . എന്നാൽ ഈ പ്രവചനങ്ങൾ വലിയ തോതിൽ ഫലംകണ്ടില്ലെന്നുവേണം പറയാൻ. 2025 അവസാനിക്കവേ വീണ്ടും വംഗയുടെ പ്രവചനങ്ങൾ ലോക ശ്രദ്ധ നേടുകയാണ്. 2026 അത്ര സമാധാനപൂർവ്വമായൊരു വർഷമായിരിക്കില്ലെ എന്നാണു ബാബ വംഗയുടെ പ്രവചനങ്ങൾ. ബൾഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്ത് ജീവിച്ചിരുന്ന ഇവർ, ജീവിച്ചിരുന്ന കാലത്ത് റഷ്യൻ […]
Read more

നവകേരളം സർവ്വേയ്ക്ക് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇതോടൊപ്പം സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. ഈ സര്‍വേ രണ്ടുമാസം നീണ്ടുനിൽക്കുന്നതായിരിക്കും. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും  മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നിര്‍വ്വഹിക്കുന്നത്. […]
Read more

പത്ത് പവനും 10,000 രൂപയും മോഷ്‌ടിച്ചയാൾ പിടിയിൽ

കണ്ണൂർ: മട്ടന്നൂരിൽ വീട് കുത്തിത്തുറന്ന് പത്ത് പവനും 10,000 രൂപയും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് അലനെല്ലൂർ സ്വദേശി എം നവാസ് (55) ആണ് പിടിയിലായത്. ഡിസംബർ 23ന് രാത്രിയാണ് കവർച്ച നടത്തിയത്. പ്രതിയുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. പതുങ്ങിയെത്തിയ മോഷ്‌ടാവ് സിസിടിവി ക്യാമറകൾ കണ്ടതോടെ ഇത് തകർക്കുകയും ചെയ്‌‌തു. മട്ടന്നൂർ ഇൻസ്‌പെക്‌ടർ എം വി ബിജു, എസ്‌ഐ സി പി ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നാരായണൻ എന്നയാളുടെ വീട്ടിലാണ് […]
Read more

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: യാത്രക്കാർ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്‍റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി- കൊൽക്കത്ത റൂട്ടിലായിരിക്കും രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്ര ഇഷ്ടപ്പെടുന്നവർക്കും ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പുതിയ ട്രെയിൻ. കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ഹൈ […]
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ കസ്റ്റം ഡിസൈനിലുള്ള 140 ബോയിംഗ് വിമാനം ഇന്ത്യയിലെത്തി

കൊച്ചി: ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കസ്റ്റ്‌മൈസ് ചെയ്തു വാങ്ങിയ പുതിയ ബോയിംഗ് വിമാനം ഇന്ത്യലെത്തി. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാങ്ങുന്ന 51-ാമത് ബി737-8 ലൈന്‍ ഫിറ്റ് വിമാനമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയത്. സിയാറ്റിലിലെ ബോയിംഗിന്റെ കേന്ദ്രത്തില്‍ നിന്നെത്തിയ വിമാനത്തിന്റെ ഉള്‍ഭാഗം മികച്ച യാത്രാനുഭവം ഒരുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പുതുവര്‍ഷത്തില്‍ ഈ വിമാനത്തിന്റെ സര്‍വീസ് ആരംഭിക്കും. കൂടുതല്‍ യാത്രാസുഖം നല്‍കുന്ന സീറ്റുകള്‍, വിശാലമായ ലെഗ്‌റൂം, ഓരോ സീറ്റിലും […]
Read more

14കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 10 വര്‍ഷം തടവും 20000 രൂപ പിഴയും

മലപ്പുറം: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 38കാരന് പത്ത് വര്‍ഷം തടവും 20,000 രൂപ പിഴയും. മൂത്തേടം കാരപ്പുറം ചോലമുണ്ട് പൂങ്ങോടന്‍ സുനില്‍ദാസിനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സ് കോടതി ജഡ്ഡി കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാല്‍ അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. എടക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍. അനീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിനാസ്പദമായ […]
Read more

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; കിടപ്പുമുറി കത്തിനശിച്ചു

കാസർകോട് : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലം കിടപ്പുമുറി കത്തിനശിച്ചു. കാസർകോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയിൽപ്പെട്ടയുടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടിൽ കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളിൽ തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിൽ […]
Read more

Recent News

Advertisement
WhiteswanTV Footer