Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം: ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

കോഴിക്കോട്: പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നാദാപുരത്താണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യത്യസ്ത സമയങ്ങളിലാണ് പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സംഭവത്തിൽ 5 എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read more

കഴുത്തിന് മുറിവേറ്റ് വീട്ടമ്മ മരിച്ച നിലയിൽ; സംഭവം കോട്ടയം ഏറ്റുമാനൂരിൽ

കോട്ടയം: കോട്ടയം തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ലീന ജോസിനെ കഴുത്ത് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ലീനയുടെ മകൻ ജെറിൻ തോമസ് പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിയതോടെയാണ് അമ്മയെ കാണാതായതായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിന്റെ പുറകുവശത്തെ അടുക്കളക്കു സമീപം ലീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. മുൻകൂർ പരിശോധനയിൽ ലീനയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു വാക്കത്തിയും […]
Read more

ഉദയനിധി സ്റ്റാലിന്‍റെ മകന്‍ സിനിമയിലേക്ക്; മാരി സെൽവരാജിന്‍റെ ചിത്രത്തില്‍ ഇൻപനിധി നായകനാകും

ചെന്നൈ: തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവ് എം. കെ. സ്റ്റാലിന്റെ കൊച്ചുമകനുമായ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമാ രംഗത്തേക്ക്. പ്രശസ്ത സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് 21 കാരനായ ഇൻപനിധിയുടെ സിനിമാപ്രവേശനം. നാടക ശില്പശാലകളിൽ പങ്കെടുക്കുന്ന ഇൻപനിധിയുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഭിനയ രംഗത്ത് തന്റേതായ പാടവം കണ്ടെത്താനുള്ള നീക്കമാണിതെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നു. ഇതിനൊപ്പം, പിതാവായ ഉദയനിധി സ്ഥാപിച്ച റെഡ് ജയന്റ് മൂവീസിന്റെ സിഇഒ സ്ഥാനവും ഇൻപനിധി […]
Read more

വിമാനത്താവള പരിസരത്ത് കഞ്ചാവ് കച്ചവടം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് നിന്ന് 1.6 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാളിൽ നിന്നും എത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മൂർഷിദാബാദ് ജലങ്കി സ്വദേശിയായ ഫറൂഖ് ആണ് പിടിയിലായത്. ചോട്ടു എന്നറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളി വിമാനത്താവളത്തിന് സമീപം കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ആലുവ എക്‌സൈസ് സർക്കിൾ ഓഫീസിലെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി വാപ്പാലശേരിയിൽ നിന്ന് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പിടിയിലാകുന്നത്. ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികളിൽ […]
Read more

സ്വര്‍ണപ്പാളി വിവാദം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കം. വൈകിട്ട് 4 മണിക്ക് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും മാർച്ചുകളും സംഘടിപ്പിക്കും. ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും വിവിധ സംഘടനകൾ ഇന്ന് മാർച്ച് നടത്തും. വിവാദത്തിൽ ദേവസ്വം മന്ത്രിയും നിലവിലുള്ള ബോർഡും രാജിവച്ച് അന്വേഷണം […]
Read more

ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും

കോഴിക്കോട്: ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ ഇന്ന് പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ് പ്രതിഷേധം. കൂടാതെ ഐഎംഎയും ഇന്ന് വിവിധ ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലക്ക് വെട്ടേറ്റ സംഭവത്തിലാണ് പ്രതിക്ഷേധം ശക്തമാക്കാൻ തീരുമാനമെടുത്തത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് […]
Read more

ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ; സംഭവം തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ

തിരുവനന്തപുരം: പട്ടം എസ്‌യു‌ടി ആശുപത്രിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരകുളം സ്വദേശി ജയന്തി ആണ് കൊല്ലപ്പെട്ടത്. ജയന്തിയുടെ ഭർത്താവായ ഭാസുരൻ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിനു പിന്നാലെ ഭാസുരൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. നിലവിൽ ഭാസുരൻ എസ്‌യു‌ടി ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്ക രോഗം ബാധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ജയന്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെങ്കിലും […]
Read more

വിജയ് ബിജെപിയിലേക്കോ അതോ എഐഎഡിഎംകെയിലേക്കോ

കരൂരിലെ ദുരന്തത്തിൽ 41 പേർ മരിച്ചതിന്റെ പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിന്റെ താളം പൂർണ്ണമായും മാറിയിരിക്കുകയാണ്. സിനിമാനടനും ടിവികെ നേതാവുമായ വിജയ്യെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കങ്ങൾ ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. “വിജയ് ബിജെപിയിലേക്കോ അതോ AIDMK ലേക്കോ ?” എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും ഇപ്പോൾ ഉറ്റുനോക്കുന്നത്. കരൂരിലെ ദാരുണ ദുരന്തം വിജയിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന വഴിത്തിരിവായി മാറിയിരിക്കുകയാണ്. സെപ്റ്റംബർ 27-ന് വിജയ് നയിച്ച ടിവികെയുടെ റാലിക്കിടെ ഉണ്ടായ തിരക്കിലായിരുന്നു […]
Read more

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വരെ വിവിധയിടങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (അക്ടോബർ 10) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ […]
Read more

‘വൻ വ്യവസായികളുടെ വായ്പകൾ എഴുതി തള്ളുന്നു, അർഹമായവര്‍ക്ക് സഹായം ഉറപ്പാക്കുന്നില്ല’; കേന്ദ്രത്തെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി വിമർശിച്ചു. “വൻ വ്യവസായികളുടെ വായ്പകൾ കണ്ണടച്ച് എഴുതി തള്ളുന്ന സർക്കാർ, സാധാരണ ജനങ്ങൾക്ക് അർഹമായ സഹായം നൽകാൻ വിസമ്മതിക്കുന്നു. കേന്ദ്രം തങ്ങളുടെ ബാധ്യതയിൽ നിന്ന് പിന്മാറുകയാണ്,” എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സർക്കാർ നിർണായകമായൊരു സമയത്ത് പൂർണ പരാജയമായിരിക്കുകയാണ് എന്നും പ്രിയങ്ക വിമർശിച്ചു. അതേസമയം, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലം പരിഗണിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer