Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഡോക്ടറെ ആക്രമിച്ച കേസ്; പ്രതി സനൂപിനെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയായ സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി പോലീസ്. അടുത്ത ദിവസം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. തെളിവെടുപ്പ് പൂർത്തിയായെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണ് എന്ന നിലയിലാണ് കസ്റ്റഡി അപേക്ഷയെന്നാണ് പൊലീസ് വിശദീകരിച്ചു. അതേസമയം, ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിനെതിരെ കെജിഎംഒഎ (KGMOA) പ്രതിഷേധം തുടരുകയാണ്. ഇന്നും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ പണിമുടക്കുകയാണ്. അത്യാഹിത […]
Read more

പെണ്‍കുട്ടിയെ പൊടിമില്ലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

മലപ്പുറം: പെൺകുട്ടിയെ കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ പൊന്നാനി പൊലീസ് നടക്കിയമായ അന്വേഷണത്തിന് ശേഷം തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് പിടികൂടി. പിടിയിലായ ഷംസു, പൊന്നാനിയിൽ ഒരു പൊടി മില്ലിൽ ജോലിചെയ്യുന്നയാളാണ്. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഷംസു ഒളിവിലായി. 20 ദിവസത്തോളമായി നാഗൂർ, ഏർവാടി, മുത്തുപേട്ട എന്നിവിടങ്ങളിലെ ദർഗകൾക്കു സമീപം തങ്ങിക്കൊണ്ടിരുന്ന ഇയാൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കി കൃത്യമായി ഒളിവിൽ കഴിയുകയായിരുന്നു. […]
Read more

സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം വേണം, അട്ടിമറിക്കാൻ ശ്രമിച്ചാൽ ബിജെപി ഇറങ്ങും: രാജീവ് ചന്ദ്രശേഖർ

കോട്ടയം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ്യും ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് ഹൗസിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയ സൗഹൃദ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “സ്വർണപ്പാളി വിവാദത്തിൽ തെറ്റുകാരെ കണ്ടെത്തി ജയിൽ കയറ്റണമെന്നു മാത്രമാണ് ആവശ്യം. എസ്ഐടിയിൽ കേരള പൊലീസ് മാത്രം പാടില്ല, സിബിഐ അന്വേഷിക്കണം. 30 വർഷത്തെ കാര്യങ്ങൾ ഉള്‍പ്പെടെ വിശദമായി […]
Read more

വാട്സ്ആപ്പ് വഴി കഞ്ചാവ് വില്‍പന നടത്തിയ 56കാരൻ പിടിയില്‍

മലപ്പുറം: ബിപി അങ്ങാടിയില്‍ കഞ്ചാവ് വില്‍പനയ്ക്കായി ശ്രമിച്ച മധ്യവയസ്‌കന്‍ തിരൂര്‍ പൊലീസിന്റെ പിടിയിലായി. അരിക്കാഞ്ചിറ സ്വദേശി അബ്ദുല്‍ റസാഖ് ആണ് പിടിയിലായത്. ലഹരി വില്‍പനക്കാരെ പിടികൂടുന്നതിനായി തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. തിരൂര്‍ സിഐ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ സുജിത്ത്, നിർമൽ, സീനിയര്‍ സി.പി.ഒ സുജിത്ത്, സി.പി.ഒമാരായ ടോണി, ശ്രീജേഷ് ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയുടെ കൈയില്‍ നിന്ന് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. […]
Read more

താലിബാൻ മന്ത്രി ഡൽഹിയിലെത്തിയത് എന്തിന്

ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു നിർണായക നീക്കമാണ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ്റെ താൽക്കാലിക വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി എട്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരിക്കുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ കാബൂൾ പിടിച്ചടക്കിയ ശേഷം ഇതാദ്യമായാണ് ഒരു ഉന്നത താലിബാൻ നേതാവ് ന്യൂഡൽഹിയിൽ ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബർ 9 മുതൽ 16 വരെ നീളുന്ന ഈ സന്ദർശനം ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും ഭാവി നിർണയിക്കുന്ന അതിനിർനായകമായ നീക്കം ആയിരിക്കും. ഈ സന്ദർശനം മാറിക്കൊണ്ടിരിക്കുന്ന സഖ്യങ്ങളുടെയും […]
Read more

‘എയിംസിന് ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്ത് രേഖാമൂലം അറിയിക്കണം’: സുരേഷ് ഗോപി

തൃശൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രസ്താവനയുമായി തൃശൂർ എംപി സുരേഷ് ഗോപി രംഗത്ത്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക രേഖ ലഭിച്ചാൽ തുടർനടപടികൾ ഉടൻ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇത് 2016 മുതൽ ഞാൻ പറഞ്ഞു വരുന്ന കാര്യമാണ്. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം സർക്കാർ എഴുതി നൽകുകയാണെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ആവശ്യമായ നടപടി സ്വീകരിക്കും. വാക്ക് കൊണ്ട് മാത്രം കാര്യമില്ല, രേഖാമൂലം അറിയിച്ചാൽ മാത്രമേ കേന്ദ്രം […]
Read more

പോസ്റ്റ് ഓഫിസിൽ ലഭിച്ച പാഴ്സലിൽ 23 കോടിയുടെ ലഹരിമരുന്ന്; 5 പേർ അറസ്റ്റിൽ

ബെംഗളൂരു: രാജ്യാന്തര ലഹരികടത്ത് സംഘങ്ങളുടെ രഹസ്യ സംഘം പിടിയിൽ. ബെംഗളൂരുവിൽ, രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് നടന്ന റെയ്ഡുകളിൽ 23 കോടിയിലധികം മൂല്യമുള്ള ലഹരിമരുന്നുകളുമായി അഞ്ചുപേർ പിടിയിലായി. അറസ്റ്റിലായവരിൽ സുഡാൻ സ്വദേശിനിയുമുണ്ട്.ബെംഗളൂരു പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) നടത്തിയ മൂന്ന് വ്യത്യസ്ത കേസുകളിലായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ ഗുളികകൾ, ഹഷീഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് എന്നിവ അടങ്ങുന്ന 15 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഇവയിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു കേസിൽ […]
Read more

വനിതാ സംരംഭകർക്ക് ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്; കുറഞ്ഞ പലിശയില്‍ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സ്ത്രീസൗഹാർദ്ദ ടൂറിസം വികസനത്തിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കും. വനിതാ വികസന കോർപ്പറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. പദ്ധതിയി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ മാസം തന്നെ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂർ ഓപ്പറേറ്റർമാർ, ഹോംസ്റ്റേ നടത്തിപ്പുകാർ, ടൂറിസ്റ്റ് […]
Read more

മീൻ ലോറി ബൈക്കിലിടിച്ച് അപകടം, ജിം ട്രെയിനറായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം ബൈക്കും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് കള്ളിപ്പാറ സ്വദേശിയായ അനന്തു ആണ് മരണപ്പെട്ടത്. പാലോട് പ്രവർത്തിക്കുന്ന ഒരു ജിംയിലെ ട്രെയിനറായ അനന്തു, ഇന്ന് രാവിലെ 8:45-ഓടെ പരിശീലനം കഴിഞ്ഞ് ബൈക്കിലെത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് നന്ദിയൊടുത്ത് അമിത വേഗതയിൽ മീൻ കയറ്റി വരുകയായിരുന്ന മിനി ലോറി ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ അനന്തു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അനന്തു പാലോട്ടെ ഒരു മൊബൈൽ ഷോപ്പിലും […]
Read more

യാത്രക്കാരനെ കെഎസ്ആര്‍ടിസി ബസിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ സ്വദേശി ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് കോട്ടയം സ്റ്റാന്‍ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer