ശബരിമലയിൽ നിന്ന് കാണാതായ സ്വർണ പീഠം കണ്ടെത്തി
പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശില്പങ്ങളുടെ ഭാഗമായ സ്വർണ പീഠം കണ്ടെത്തിയതായി ദേവസ്വം വിജിലൻസ്. ദേവസ്വം ബോർഡിന് പരാതി നൽകിയ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മൂന്നു പവൻ സ്വർണത്തിൽ നിർമ്മിച്ച പീഠം കണ്ടെത്തിയത്. പീഠം സ്ട്രോംഗ് റൂമിലേക്ക് മാറ്റിയ ശേഷം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അന്വേഷണത്തിൽ നൂതന മുന്നേറ്റം ഉണ്ടായത്. ദ്വാരപാലക ശില്പങ്ങൾക്ക് ശേഷം വേറൊരു പീഠം കൂടി നിർമിച്ച് നൽകിയതായിരുന്നുവെന്ന് പോറ്റി […]
Read more