Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾക്ക് ഉയർന്ന വില; കെഎംഎസ്‌സിഎല്ലിന് കോടികളുടെ നഷ്ടം

കോഴിക്കോട്: കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിൽ (കെഎംഎസ്‌സിഎൽ) കോടി രൂപയുടെ നഷ്ടമുണ്ടാകുന്ന നിലയ്ക്ക് മരുന്ന് വാങ്ങൽ നടപടികൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര കമ്പനിയുമായി നടത്തിയ ഒറ്റ കരാറിൽ മാത്രം 2.30 കോടി രൂപയുടെ നഷ്ടമാണ് കെഎംഎസ്‌സിഎൽ ഏറ്റുവാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന “അവിബാക്ടം എന്ന ഇൻജക്‌ഷൻ വൈലിന് കെഎംഎസ്‌സിഎൽ 3205 രൂപ നൽകിയപ്പോൾ തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ അതേ മരുന്ന് 475 രൂപയ്ക്ക്, തൊട്ടടുത്തുള്ള എസ്‌എടി ആശുപത്രിയുടെ പേയിംഗ് കൗണ്ടർ 600 രൂപയ്ക്ക് […]
Read more

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം വരുന്നു; സംവിധാനം 2026 ഒക്ടോബർ മുതൽ

ന്യൂഡൽഹി: റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിശ്ശബ്ദ സവാരിക്ക് ഇനി വിരാമം. അപകടസാധ്യത വർദ്ധിപ്പിക്കുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദസംവിധാനം നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി, കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്ന കരടുവിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. 2026 ഒക്ടോബർ 1 മുതൽ വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ മോഡൽ ഇലക്ട്രിക് വാഹനങ്ങൾക്ക് അകൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (AVAS) നിർബന്ധമായും ഉൾപ്പെടുത്തണം. നിലവിൽ വിപണിയിലുള്ള മോഡലുകളിലും ഈ സംവിധാനം 2027 ഒക്ടോബർ […]
Read more

കേരളത്തിൽ നിന്നുള്ള വിമാന സർവീസ് വെട്ടിക്കുറച്ച നടപടിക്കെതിരെ മുഖ്യമന്ത്രി

കേരളത്തിലെ എയർപോർട്ടുകളിൽ നിന്നുള്ള വിന്റർ സീസൺ വിമാന സർവീസുകൾ മംഗളൂരു, ലക്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്ക് മാറ്റിയ കേന്ദ്രത്തിന്റെ നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മെൽബൺ എയർപോർട്ട് പ്രോജക്ട് മാനേജർ ആഷിഖ് അഹമ്മദിന്റെ ‘കേരള എയർടെക് കോറിഡോർ’ ആശയത്തിന് നല്‍കിയ പ്രതികരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റിനോടനുബന്ധിച്ചായിരുന്നു സംഭവം. “പ്രവാസികൾക്ക് സഹായകമായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള ചില പ്രധാന വിമാന […]
Read more

ആലപ്പുഴയിൽ കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

മണ്ണഞ്ചേരി: കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് തറക്കോണം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷം വീട്ടിൽ റഫീഖിനെയാണ് ഇന്ന് പുലർച്ചെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റഫീഖിനെ വ്യാഴാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിവരുകയിരുന്നു. കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു. ഭാര്യ: ജാസ്മി. മക്കൾ: സുൾഫിക്കർ, ആമിന. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. […]
Read more

ജി സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ വീണ്ടും ഫ്ലെക്സുകൾ

തിരുവല്ല: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻപ് പത്തനംതിട്ടയിലെ വെട്ടിപ്പുറത്ത് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ തിരുവല്ലയ്ക്ക് സമീപമുള്ള പെരിങ്ങരയിലേക്കും വ്യാപിച്ചു. ‘സേവ് നായർ ഫോറം’ എന്ന പേരിൽ അജ്ഞാതർ സ്ഥാപിച്ച ബാനറുകളാണ് പ്രതിഷേധത്തിന് പുതുവാതിൽ തുറന്നിരിക്കുന്നത്. പെരിങ്ങരയിലെ 1110-ാം നമ്പർ എൻഎസ്എസ് കരയോഗ കെട്ടിടത്തിന് മുമ്പ് ഉൾപ്പെടെ കോസ്മോസ് ജംഗ്ഷൻ, പെരിങ്ങര ജംഗ്ഷൻ, ലക്ഷ്മിനാരായണ ക്ഷേത്ര ജംഗ്ഷൻ എന്നിവിടങ്ങളിലും ബാനറുകൾ സ്ഥാപിച്ചിരിക്കുകയാണ്.ബാഹുബലി സിനിമയിലെ പ്രശസ്തമായ കട്ടപ്പ-ബാഹുബലി രംഗം ഓർമ്മപ്പെടുത്തുന്ന ചിത്രം ഉൾപ്പെടുത്തിയ […]
Read more

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അഥിതിയെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ വീണ്ടും മനുഷ്യ മനസ്സുകളെ ഉണർത്തുന്ന ഒരു ഹൃദയസ്പർശിയായ വരവ്. വെള്ളിയാഴ്ച വൈകിട്ട്, ചാറ്റൽ മഴയോട് കൂടിയ ഒരു നിമിഷത്തിൽ, കാലിൽ കിലുക്കവുമായി മൂന്ന് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞാണ് അമ്മത്തൊട്ടിലിൽ എത്തിയത്. അമ്മത്തൊട്ടിലിന്റെ അലാറം മുഴങ്ങിയ ഉടനെ, സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയും അഡോപ്ഷൻ മാനേജർ സരിതയും സ്ഥലത്ത് എത്തി കുഞ്ഞിനെ സ്വീകരിച്ചു. പിന്നീട് കുഞ്ഞിനെ സ്നേഹതൊട്ടിലിലെ പെൺ ജോലിക്കാരുടെ സംരക്ഷണത്തിലേക്ക് കൈമാറി. സ്നേഹത്തൊട്ടിലിൽ ചേക്കേറിയ ഈ […]
Read more

പണിമുടക്ക് നടത്താനൊരുങ്ങി ഗുരുവായൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ ആയിരക്കണക്കിന് ഭക്തജനങ്ങൾ യാത്രാ ബുദ്ധിമുട്ടിൽപ്പെട്ടിരിക്കുകയാണ്. സമരം പ്രഖ്യാപിച്ചത് കഴിഞ്ഞ രാത്രി അർദ്ധരാത്രിമുതലാണ്. ഗതാഗതം നിയന്ത്രിക്കുന്ന പുതിയ പൊലീസ് നയങ്ങളിൽ മാറ്റം വരുത്തുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികൾ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള എല്ലാ പ്രധാന ഓട്ടോസ്റ്റാൻഡുകളും ഒഴിഞ്ഞുകിടക്കുന്നുണ്ടായി. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഓട്ടോറിക്ഷകൾ യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചുപോകേണ്ട അവസ്ഥയിലാണെന്നാണ് വാദം. സമരത്തിലിരിക്കുന്ന തൊഴിലാളികൾ ഗുരുവായൂരിൽ പ്രവേശിക്കുന്ന മറ്റു ഓട്ടോകൾക്ക് യാത്രക്കാരെ കയറ്റാൻ അനുവാദം നിഷേധിക്കുകയും […]
Read more

ലൈംഗികാതിക്രമ കേസ്; സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ

ന്യൂഡൽഹി: 17 പെൺകുട്ടികൾ നൽകിയ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ദില്ലി പൊലീസാണ് ആഗ്രയിൽ നിന്നും സ്വാമിയെ നാടകിയമായ സാഹചര്യത്തിൽ പിടികൂടിയത്. ദില്ലിയിലേക്ക് കൊണ്ടുവന്ന ശേഷം പ്രതിയെ ചോദ്യം ചെയ്യും. പട്യാല ഹൗസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്നും നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. കേസിൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പൊലീസിന്റെ വാദം സ്വീകരിച്ച […]
Read more

‘വിജയ് നഷ്ടപരിഹാരം നൽകും, സ്ത്രീകളും കുട്ടികളും വരരുതെന്ന് നേരത്തെ പറഞ്ഞിരുന്നു’: ടിവികെ നേതാക്കൾ

ചെന്നൈ: കരൂരിൽ നടനും തമിഴകം വെറ്റ്രി കഴകം (ടിവികെ) നേതാവുമായ വിജയ് നേതൃത്വം വഹിച്ച രാഷ്ട്രീയ പാർട്ടിയുടെ റാലിക്കിടെ ഉണ്ടായ ഭീകരമായ തിരക്കിലും അതിനിടെ സംഭവിച്ച അനർഘളത്തിലുമാണ് സംസ്ഥാനത്ത് വലിയ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. റാലിക്ക് മതിയായ സുരക്ഷ ഒരുക്കാനാകാത്തതിൽ പ്രതിഷേധിച്ച് ടിവികെ നേതാക്കൾ പോലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. സ്ത്രീകളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തിരിക്കരുതെന്ന് വിജയ് മുൻകൂട്ടി നിർദേശിച്ചിരുന്നുവെന്നും പാർട്ടി ജില്ലാ സെക്രട്ടറി വിഗ്‌നേഷ് വ്യക്തമാക്കി. “10,000 പേർക്ക് സൗകര്യമുള്ള റാലിയിലേക്ക് ഒരുലക്ഷത്തോളം ആളുകൾ എത്തി. എന്നാൽ […]
Read more

വോട്ടർപട്ടികയിൽ സെപ്തംബർ 29 മുതൽ വീണ്ടും പേരു ചേർക്കാം

തിരുവനന്തപുരം: ഡിസംബർ മാസം നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിക്കപ്പെടും എന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 25-ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ 2-ന് പുതുക്കിയ വോട്ടർ പട്ടികയെ ആധാരമാക്കി തയ്യാറാക്കിയ കരട് പട്ടികയിൽ മൊത്തം 2,83,12,458 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് ഉള്ളത്. കൂടാതെ […]
Read more

Recent News

Advertisement
WhiteswanTV Footer