Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

സര്‍വീസിലിരിക്കെ ഒരു രാഷ്ട്രീയ നേതാവ് മോശമായി പെരുമാറിയെന്ന് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: താൻ സർവീസിലിരുന്ന കാലത്ത് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് മുൻ ഡിജിപിയും ബിജെപി വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർഥിയുമായ ആർ ശ്രീലേഖ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ആ നേതാവ് എല്ലാവരോടും ഇതുപോലെയാണു പെരുമാറുന്നതെന്നും അത് എല്ലാവർക്കും അറിയാവുന്നതാണെന്നും പറഞ്ഞ ശ്രീലേഖ, നേതാവിന്റെ പേരു വെളിപ്പെടുത്താൽ തയാറായില്ല. സർവീസിലിരിക്കെ മുതിർന്ന ചില ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഇത്തരം അനുഭവമുണ്ടായെന്നു ശ്രീലേഖ പറഞ്ഞു.
Read more

അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല; RSS ആരോപണത്തിൽ മുഖ്യമന്ത്രി

തൃശൂർ: തെരഞ്ഞെടുപ്പിൽ ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. അസംബന്ധം പറിയാൻ സതീശന് മടിയില്ല. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് മുതൽ ആർഎസ്എസ് എന്നെ എങ്ങനെയാണ് കണ്ടതെന്ന് എല്ലാവർക്കും അറിയാം. ഏത് ഘട്ടത്തിലും ആക്രമിക്കുമെന്ന നിലയുണ്ടായി. അവരുടെ പ്രധാന ലക്ഷ്യത്തിൽ ഒന്ന് താൻ ആയിരുന്നു. അന്ന് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് തുറന്നു പറഞ്ഞത് സതീശന്റെ നേതാവായിരുന്ന മുൻ കെപിസിസി […]
Read more

പറഞ്ഞ വാക്ക് പാലിച്ചു, ലൈഫിലൂടെ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി; മുഖ്യമന്ത്രി

തൃശൂർ: പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കണം എന്ന നിർബന്ധത്തോടെയാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന്റെ ഭാ​ഗമായി ലൈഫ് പദ്ധതി തുടർന്നു. 5 ലക്ഷം വീട് എന്നത് പൂർത്തിയാക്കാൻ കഴിഞ്ഞു. പദ്ധതിക്ക് സർക്കാർ ഇതുവരെ 19000 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വാ​ഗ്ദാനങ്ങൾ നടപ്പാക്കുന്നതാണ് പ്രധാനം. യുഡിഎഫിന് പറഞ്ഞ വാക്ക് പാലിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഇത് ജനങ്ങൾ മനസിലാക്കി. ഭവന നിർമാണത്തിലും മത്സ്യമേഖലയിലും സർക്കാർ നടത്തിയ ഇടപെടൽ മാതൃകാപരമാണ്. ഭൂരഹിതരും […]
Read more

ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ ഇറ്റലി; വേണ്ടത് ഒരു ജയം കൂടി

റോം: യൂറോപ്യന്‍ പ്ലേ ഓഫ് റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇറ്റലി ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തൊട്ടരികിലെത്തി. 56-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ സാന്ദ്രോ ടൊണാലിയാണ് കാത്തിരുന്ന ആദ്യ ഗോള്‍ അസൂറികള്‍ക്ക് സമ്മാനിച്ചത്. 80-ാം മിനിറ്റില്‍ മോയിസ് കീന്‍ ഇറ്റലിയുടെ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. വിജയിച്ചില്ലെങ്കില്‍ പുറത്തെന്ന സ്ഥിതിയിലാണ് മുന്‍ ചാമ്പ്യന്മാരായ അസൂറികള്‍ നിര്‍ണായക മത്സരത്തിന് വടക്കന്‍ അയര്‍ലന്‍ഡിനെ നേരിടാനിറങ്ങിയത്. രണ്ടാം പകുതിയിലാണ് ഇറ്റലി രണ്ടു ഗോളുകളും നേടിയത്. 2006 ലോകകപ്പ് നേടിയതിന് […]
Read more

‘മറ്റേ മോനേ’ എന്ന് വിളിച്ചത് ആ ഉദ്ദേശത്തിലല്ല; വിശദീകരിച്ച് സുരേഷ് ഗോപി

കോഴിക്കോട്: മറ്റേ മോന്‍ വിളിയില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. മറ്റൊരു അര്‍ത്ഥത്തിലല്ല അങ്ങനെ വിളിച്ചതെന്നും എയിംസ് വരുമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ബേപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ”യോഗ്യരായവര്‍ക്ക് അതിന്റെ യോഗ്യത മനസിലാകും. അയോഗ്യന്മാരെയൊന്നും ഞാന്‍ വെറുതെ വിട്ടിട്ടുമില്ല. എന്റെ ഗുരുക്കന്മാരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഭാഷണത്തിലെ വാക്ക്യങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അത് കേരള ജനതയ്ക്ക് സ്വീകാര്യവുമായിട്ടുണ്ട്. ഞാന്‍ അങ്ങനെ […]
Read more

ഫ്രാന്‍സിന് മുന്നിലും വീണ് കാനറികള്‍; റെക്കോര്‍ഡിനടുത്ത് എംബാപ്പെ

ബോസ്റ്റൺ: ലോകകപ്പിന് മുന്നോടിയായുള്ള രാജ്യാന്തര സ‍ൗഹൃദ മത്സരത്തിൽ ഫ്രാൻസിന് മുന്നിൽ മുട്ടുകുത്തി ബ്രസീൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കിലിയൻ എംബാപ്പെ, ഹ്യൂ​ഗോ എകിറ്റികെ എന്നിവരാണ് ഫ്രാൻസിനായി വല കുലുക്കിയത്. 78-ാം മിനിറ്റിൽ ബ്രെമർ ബ്രസീലിന്റെ ആശ്വാസ ​ഗോൾ നേടി. പതിനൊന്ന്‌ വർഷത്തിനുശേഷമാണ്‌ ബ്രസീലും ഫ്രാൻസും മുഖാമുഖം ഏറ്റുമുട്ടിയത്. അമേരിക്കയിലെ ബോസ്റ്റൺ ഗില്ലെറ്റ്‌ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയിലൂടെയാണ് ഫ്രാൻസ് ലീഡ് നേടിയത്. 32-ാം മിനിറ്റിൽ ഉസ്‌മാൻ ഡെംബെലെ നൽകിയ പാസുമായി മുന്നേറിയ […]
Read more

അധിഷേപ പ്രസംഗം; ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. പ്രതിഭയുടെ പരാതിയില്‍ കായംകുളം പൊലീസിന്റേതാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചു, അപകീര്‍ത്തിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇര്‍ഷാദിനെതിരെ കേസെടുത്തത്. ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇര്‍ഷാദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആണെന്നാണ് വിലയിരുത്തല്‍. അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ […]
Read more

പീഡനം, ബ്ലാക്ക്‌മെയില്‍, നരബലി… ആള്‍ദൈവത്തിന് എതിരെ ഗുരുതര കേസുകള്‍

മുംബൈ: നാസിക്കിൽ പീഡനക്കേസിൽ അറസ്റ്റിലായ ‘ആൾദൈവം’ അശോക് കുമാർ ഖരാട്ട് നരബലി നടത്തിയിട്ടുണ്ടോയെന്ന സംശയത്തിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. ഗർഭിണിയെ ഉൾപ്പെടെ ഒട്ടേറെപ്പേരെ പീഡിപ്പിച്ച ഖരാട്ടിനെതിരെ ഇതുവരെ 6 പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെ മറ്റു 2 കേസുകൾ വേറെ. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വിനോദ, വ്യവസായ മേഖലയിലെ പ്രമുഖരും ഉൾപ്പെടെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന ഖരാട്ട് മർച്ചന്റ് നേവിയിൽനിന്നു വിരമിച്ച ശേഷമാണ് ആത്മീയരംഗത്ത് സജീവമായത്. ഈശനേശ്വർ മഹാദവേ ക്ഷേത്രം ട്രസ്റ്റിയായിരിക്കെയാണ് […]
Read more

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; നാളെ മുതല്‍ നേരിയ മഴ

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനുമാണ് സാധ്യത.
Read more

ഉഴുന്നുവടയുടെ നടുവിലെ ദ്വാരം എന്തിനാണ്?

ഉഴുന്നുവട കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് അതില്‍ ഇങ്ങനെയൊരു ദ്വാരം എന്ന്. നമ്മള്‍ ദക്ഷിണേന്ത്യക്കാരുടെ സ്വന്തം വിഭവമാണ് വട. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വടയില്‍ ദ്വാരം ഉണ്ടാവില്ല. ഉഴുന്നുവടയ്ക്ക് ദ്വാരം ഇടുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഉഴുന്നുവട എണ്ണയില്‍ മൊരിയിച്ചെടുക്കുമ്പോള്‍ അകവും പുറവും ഒരുപോലെ വെന്ത് കിട്ടണം. നടുവില്‍ ദ്വാരമിടുമ്പോള്‍ ചൂടുളള എണ്ണ വടയുടെ അകത്തേക്ക് എത്തുകയും എണ്ണ നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അകത്ത് നന്നായി വെന്തെന്നു വരില്ല. ഇതാണ് ഉഴുന്നുവടയുടെ നടുവില്‍ ദ്വാരമിടുന്നതിന് പിന്നിലെ […]
Read more
Advertisement
WhiteswanTV Footer