Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

കോണ്‍ഗ്രസ് സ്‌കൂള്‍ ഓഫ് ഇമ്മോറല്‍ സ്റ്റഡീസ്; പീഡനപരാതിയില്‍ പ്രതികരിച്ച് സിപിഎം

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് സിപിഎം. കേസ് ഭയപ്പെടുത്തുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കോണ്‍ഗ്രസ് എന്നത് ‘സ്‌കൂള്‍ ഓഫ് ഇമ്മോറല്‍ സ്റ്റഡീസ്’ ആയി മാറി. ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും? കേരളത്തില്‍ മാതൃകാപരമായ രാഷ്ട്രീയ സംസ്‌കാരമുണ്ട്. ഇത്തരക്കാര്‍ അത് ഇല്ലാതാക്കുകയാണെന്നും സുരേഷ് ബാബു കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ ആദ്യം ഹെഡ്മാഷ് പിന്നെ ക്ലാസ് ടീച്ചര്‍ ഇപ്പോള്‍ സ്‌കൂള്‍ […]
Read more

ചൂടില്‍ ആശ്വാസം; പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനല്ല

ഈ കൊടും വേനലില്‍ ഉള്ളം കുളിര്‍പ്പിക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് പഴങ്കഞ്ഞി. രാവിലെ അല്‍പം പഴങ്കഞ്ഞി തൈരും മുളകുചതച്ചതും ഉപ്പും നീട്ടി ഒരു പിടിപിടിച്ചാല്‍ ശരീരം ആകെ ഒന്നും തണുക്കും. രാത്രി ബാക്കി വരുന്ന ചോറിലേക്ക് അല്‍പം വെള്ളം ഒഴിച്ച് വെച്ചാല്‍ നേരം പുലരുമ്പോഴേക്കും പഴങ്കഞ്ഞി റെഡി. നമുക്ക് മാത്രമല്ല, ചൈന, തായ്ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പഴങ്കഞ്ഞി പരമ്പരാഗതമായി കഴിക്കാറുണ്ട്. വിറ്റാമിന്‍ ബി6, ബി12 എന്നിവയുടെ കലവറയാണ് പഴങ്കഞ്ഞി, അതുപോലെ പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, […]
Read more

എത്രനാള്‍ പെട്രോള്‍ വില കൂടാതെ നിര്‍ത്തും? ഇത് ആശ്വാസമോ കണ്ണില്‍ പൊടിയിടലോ?

പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഏകദേശം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മുതല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ഭയത്തോടെ മാത്രം വീക്ഷിച്ചിരുന്ന ഒരു കാര്യമുണ്ട്, രാജ്യത്തെ ഇന്ധനവില കൂടുമോ? അല്ലെങ്കില്‍ പെട്രോളും ഡീസലും ഇല്ലാതെയാകുമോ? ഈ ഭയത്തിനിടെയാണ് അപ്രതീക്ഷിതമായി പാചകവാതക പ്രതിസന്ധി വരുന്നത്. അപ്പോഴും ഭയത്തിന്റെ കരിനിഴല്‍ പോലെ ഇന്ധന പ്രതിസന്ധി തലയ്ക്ക് മുകളില്‍ മൂടിക്കെട്ടി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നയാര തങ്ങളുടെ ഇന്ധനത്തിന് അഞ്ച് രൂപയോളം കൂട്ടിയപ്പോള്‍ ആ ഭയം ഇരട്ടിച്ചു. പക്ഷേ ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനമെത്തി, അധിക എക്‌സൈസ് ഡ്യൂട്ടി […]
Read more

ഇവര്‍ ഭരിക്കാന്‍ വരരുത്; BJPക്ക് വോട്ട് ചെയ്യരുതെന്ന് രഞ്ജു രഞ്ജിമാര്‍

കൊച്ചി: ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പ്രമുഖ മേക്കപ്പ് ആര്‍ടിസ്റ്റും ട്രാന്‍സ്‌വുമണുമായ രഞ്ജു രഞ്ജിമാര്‍ രംഗത്ത്. മനുഷ്യന്റെ മനസ് കാണാന്‍ കഴിയാത്ത ഇത്തരം ആളുകള്‍ ഇവിടെ ഭരിക്കാന്‍ വരരുതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറയുന്നു. ”കേരളത്തിലെ വിവരം ഉള്ള ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റികളേ, ദയവു ചെയ്ത് നിങ്ങള്‍ എന്തിന്റെ പേരില്‍ ആണെങ്കിലും ഈ പാര്‍ട്ടിക്ക് നിങ്ങളുടെ വോട്ട് നല്‍കരുത്. നാളെ ഒരു പക്ഷെ എന്നെ ഇല്ലാണ്ടാക്കിയേക്കാം, എന്നെ […]
Read more

ഗ്യാസ് സിലിണ്ടര്‍ തന്നാല്‍ ഒരു മാസത്തേക്ക് ഫ്രീ ബിരിയാണി! വമ്പന്‍ ഓഫറുമായി ഹോട്ടല്‍

ബെം​ഗളൂരു: കടുത്ത പാചകവാതക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. അതിൽ തന്നെ ഹോട്ടൽ മേഖലയാണ് കൂടുതൽ ദുരിതത്തിൽ. ഇപ്പോഴിതാ പ്രതിസന്ധി മറികടക്കാൻ വിചിത്രവും എന്നാൽ ക്രിയാത്മകവുമായ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൊസൂരിലെ ‘ഈറോഡ് എമ്മിസ് മെസ്’. തങ്ങൾക്ക് പാചകം ചെയ്യാൻ ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകുന്നവർക്ക് ഒരു മാസത്തേക്ക് സൗജന്യ ബിരിയാണിയാണ് ഹോട്ടൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ​ഗ്യാസില്ലാതെ ഹോട്ടൽ പൂട്ടേണ്ട അവസ്ഥ വന്നപ്പോഴാണ് ഹോട്ടലുടമ ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. ഒരു സിലിണ്ടർ നൽകിയാൽ ഒരു മാസത്തേക്ക് എല്ലാ ദിവസവും ഒരു […]
Read more

സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാനുള്ള കരാര്‍ ദിനേശ് ബീഡി കമ്പനിക്ക്; വമ്പന്‍ തട്ടിപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ്‌വെയർ തയാറാക്കാനുള്ള പദ്ധതി ടാറ്റാ കൺസൾട്ടൻസിക്കു നൽകാനുള്ള ധാരണ മറികടന്ന് നാലിരട്ടി അധികം തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വമ്പൻ തട്ടിപ്പിനാണ് സഹകരണ വകുപ്പിൽ കളമൊരുങ്ങുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു. ടിസിഎസിന് 206 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കരാറാണ് ദുരൂഹ സാഹചര്യത്തിൽ റദ്ദാക്കി, നിബന്ധനകൾ പുതുക്കി ടെൻഡർ വിളിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. […]
Read more

പുത്തന്‍ ടാറ്റൂ അടിച്ച് വിരാട് കൊഹ്ലി; ഐപിഎല്ലില്‍ സ്റ്റൈല്‍ മാറും

ബെം​ഗളുരു: പുതിയൊരു ഐപിഎൽ സീസണ് നാളെ കൊടിയുയരും. അതിനിടെ ആരാധകർക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് സൂപ്പർ താരം വിരാട് കോഹ്‌ലി. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിന് മുൻപ് തന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തുന്ന പുതിയ ‘ഫുൾ സ്ലീവ് ടാറ്റു’ ആണ് ആ സർപ്രൈസ്. ‘ഏലിയൻസ് ടാറ്റു ഇന്ത്യ’ സ്റ്റുഡിയോയിൽ വെച്ച് ചെയ്ത ഈ ടാറ്റു വിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. View this post on Instagram A post shared by Aliens […]
Read more

അധികാരത്തിനായി പിണറായി ഏത് ചെകുത്താനേയും കൂട്ടുപിടിക്കും; പിഎംഎ സലാം

തിരുവനന്തപുരം: ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ നയമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഭരണം നഷ്ടപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് വിജയന്‍. ആടിനെ പട്ടിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ബിജെപിക്ക് പാര്‍ലമെന്റ് അംഗത്തെ നല്‍കിയത് സിപിഐഎം ആണ്. വി എസ് സുനില്‍ കുമാര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിപിഐഎം-എസ്ഡിപിഐ സഹകരണമുണ്ട്. കഴിഞ്ഞ തവണ എസ്ഡിപിഐയ്ക്ക് വേണ്ടി […]
Read more

ജീവനക്കാര്‍ക്ക് സന്തോഷിക്കാം; ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ

ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 2025ന് നവംബര്‍ മൂന്നിന് നിലവില്‍ വന്ന കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാനാണ് നീക്കം. പൊതുജനങ്ങളില്‍ നിന്നും MyGov പോര്‍ട്ടല്‍ വഴി മാര്‍ച്ച് 31 വരെ നിര്‍ദേശങ്ങള്‍ തേടുന്നുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടറിലെ മാറ്റത്തിലൂടെ 20% മുതല്‍ 35% വരെ വര്‍ധനവ് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.
Read more

ഹൈസ്പീഡ് റെയില്‍: ഇ ശ്രീധരന്റെ അവകാശവാദങ്ങള്‍ തള്ളി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ഇ ശ്രീധരന്റെ അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിക്കുന്നു. കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസല്‍ തയ്യാറാക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (DMRC)നും […]
Read more
Advertisement
WhiteswanTV Footer