Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

നിയമസഭയില്‍ എത്തിയാല്‍ പിന്നെ തന്നെ സിനിമയില്‍ കാണില്ലെന്ന് രമേഷ് പിഷാരടി

പാലക്കാട്: നിയമസഭയിൽ എത്തിയാൽ തന്നെ പിന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ജയിച്ചാൽ താൻ പിന്നെയൊരു മുഴുനീള രാഷ്ട്രീയ പ്രവർത്തകനാകുമെന്നും പിഷാരടി പറഞ്ഞു. ‘എന്റെ ശബ്ദം ആദ്യമായി ഉയർന്നത് പാലക്കാടാണ്. നിയമസഭയിലും എൻറെ ശബ്ദം ഉയരണം. അതിനായുള്ള പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. രാഷ്ട്രീയം എന്നത് മനുഷ്യരുമായി ഇടപെടുന്നതും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതുമാണ്. കക്ഷി രാഷ്ട്രീയം പറഞ്ഞ് കടന്നാക്രമിക്കുന്നതും ഒച്ചയെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ രാഷ്ട്രീയം പറയുന്ന ആളല്ല,പ്രവർത്തിക്കുന്ന ആളാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസും പാലക്കാട് […]
Read more

ധോണിയുടെ പരിക്ക് ഗുരുതരം; കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും

ചെന്നൈ: പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ സിഎസ്‌കെ മുന്‍ നായകന്‍ എം.എസ്. ധോണിക്ക് സീസണിലെ ആദ്യ ആറ് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. 44-കാരനായ ധോണിയുടെ കരിയറിലെ അവസാന ഐപിഎല്‍ സീസണായിരിക്കുമിതെന്ന് കരുതപ്പെടുന്ന സാഹചര്യത്തില്‍ ഈ പരിക്ക് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ചെന്നൈയുടെ ആദ്യ മത്സരത്തിനായി ടീം ഗുവാഹത്തിയിലേക്ക് തിരിച്ചപ്പോള്‍ ധോണി ചെന്നൈയില്‍ തന്നെയാണ്. ധോണിയുടെ അഭാവത്തില്‍ ചെന്നൈയുടെ വിക്കറ്റ് കീപ്പിംഗ് ചുമതല മലയാളി താരം […]
Read more

പ്രധാനമന്ത്രി തൃശ്ശൂരിലെത്തി; റോഡ് ഷോ നടക്കുന്നു, ആരവം മുഴക്കി വന്‍ ജനാവലി

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി. ഇപ്പോള്‍ സ്വരാജ് ഗ്രൗണ്ടില്‍ എന്‍ഡിഎയുടെ റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയാണ്. പാലക്കാട്ടെ പൊതു സമ്മേളനത്തിന് ശേഷമാണ് മോദി തൃശൂരിലേക്ക് എത്തുന്നത്. കുട്ടനല്ലൂരിലെ അച്യുതമേനോന്‍ കോളജ് ഹെലിപാട് ഗ്രൗണ്ടില്‍ നിന്ന് കാര്‍ മാര്‍ഗമാണ് നഗരത്തിലെത്തിയത്. തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്. മോദിക്കൊപ്പം സ്ഥാനാര്‍ത്ഥികളായ പത്മജ വേണുഗോപാലും സി സി മുകുന്ദനും ഉണ്ടാകും. വന്‍ ആവേശമാണ് മോദിയുടെ റോഡ് ഷോയ്ക്ക് ലഭിക്കുന്നത്. മോദിയെ കാണാനായി പതിനായിരക്കണക്കിന് […]
Read more

ബിയര്‍ കുടിച്ചാല്‍ വയര്‍ കൂടുമോ? സത്യം ഇതാണ്

ബിയര്‍ കുടിക്കുന്നവര്‍ക്ക് കുടവയറുണ്ടാകുമെന്ന് പറയുന്നത് സത്യമാണോ?ഇതില്‍ അല്‍പം വാസ്തവമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണമെന്താണെന്നല്ലേ? . ബിയറില്‍ കലോറി വളരെ കൂടുതലാണ്. ഒരു സാധാരണ ബിയറില്‍ ഏകദേശം 150 മുതല്‍ 200 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിലെത്തുമ്പോള്‍ ശരീരം അത് കൊഴുപ്പായി സംഭരിക്കാന്‍ തുടങ്ങുന്നു. ഈ കൊഴുപ്പ് ആദ്യം അടിഞ്ഞുകൂടുന്നത് വയറിന് ചുറ്റുമാണ്. ബിയര്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. വയറിന് ചുറ്റുമുള്ള ഈ കൊഴുപ്പിനെ സാധാരണയായി ‘ബിയര്‍ ബെല്ലി’ എന്നാണ് പറയുന്നത്. ഒരു […]
Read more

സ്‌ട്രെസ് താങ്ങാനാവുന്നില്ല, ആത്മഹത്യയുടെ വക്കില്‍; പൊട്ടിക്കരഞ്ഞ് രേണു സുധി

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിലെ തര്‍ക്കങ്ങളും വെളിപ്പെടുത്തലുകളും. സുധിയുടെ മൂത്തമകന്‍ രാഹുല്‍ (കിച്ചു) നടത്തിയ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ബുള്ളിയിങ്ങിനും മറുപടിയുമായി പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. സോഷ്യല്‍ മീഡിയയിലെ റിയാക്ഷന്‍ വീഡിയോകളും കമന്റുകളും നല്‍കുന്ന മാനസിക സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് രേണു വീഡിയോയിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. […]
Read more

കേരളത്തില്‍ NDA സര്‍ക്കാരുണ്ടാക്കും; LDFന്റേയും UDFന്റേയും അഴിമതികള്‍ പുറത്ത് കൊണ്ടുവരുമെന്ന് മോദി

പാലക്കാട്: കേരളത്തില്‍ ടീം എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. പാലക്കാടിനെ വ്യവസായിക നഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും. ഇന്ന് കേരളം അഞ്ച് ലക്ഷം കോടി രൂപ കടംകയറിയ നിലയിലാണ്. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി? ഇതിന് ഒറ്റ ഉത്തരമേയുള്ളൂ, എല്‍ഡിഎഫുകാരുടെ കീശയില്‍ പോയി. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും കുംഭകോണങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
Read more

ബിജെപി കേരളത്തിലെ എ ടീം; ഡീല്‍ ആരോപണത്തിന് മോദിയുടെ മറുപടി

പാലക്കാട്: എന്‍ഡിഎ പ്രചാരണ സമ്മേളനത്തില്‍ ഡീല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബി ടീം ആണെന്ന് കോണ്‍ഗ്രസും പറയുന്നു. അതിനര്‍ത്ഥി ബിജെപിയാണ് കേരളത്തിലെ എ ടീം എന്ന് മോദി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാളും കൂടുതല്‍ ബിജെപി കേരളത്തിന് നല്‍കിയെന്ന് മോദി പറഞ്ഞു. 10 വര്‍ഷം ഇടതു സര്‍ക്കാര്‍ എന്താണ് ചെയ്തത്. യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. അവരെല്ലാം നാടു വിടുന്നു. […]
Read more

ചെണ്ട കൊട്ടി, മലയാളം പറഞ്ഞ് മോദി; മാറ്റത്തിന് തുടക്കമായെന്ന് ആഹ്വാനം

പാലക്കാട്: എന്‍ഡിഎ ക്യാമ്പിന് ആവേശമായി പാലക്കാട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ മോദി, ഇടത്-വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ചു. കേരളം കാശി പോലെ സുന്ദരമാണ്. ഇവിടെ മാറ്റത്തിന് തുടക്കമായെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ട മൈതാനത്താണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പരിപാടി നടക്കുന്നത്. ഇടത്-വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിപ്പിച്ചു. എന്നാല്‍ ബിജെപി അതിവേഗ വികസനം കൊണ്ടുവരും. ഇത് മോദിയുടെ ഗ്യാരന്റി. വികസിത കേരളം എന്ന മുദ്രാവാക്യമാണ് മോദി ഉയര്‍ത്തുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം എന്‍ഡിഎക്കൊപ്പമാണെന്നും രണ്ട് […]
Read more

അമേരിക്ക വരെ എത്തുന്ന മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ച് ഉത്തര കൊറിയ

പ്യോംയാങ്: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻ‍ജിൻ പരീക്ഷിച്ച് ഉത്തരകൊറിയ. പരമാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയിലാണ് പരീക്ഷണം. പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്നത് ആഗോള ഭീകരവാദവും അധിനിവേശവുമാണെന്ന് കുറ്റപ്പെടുത്തി കിം പാർലമെന്റിൽ പ്രസം​ഗിച്ചിരുന്നു. അതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നിരിക്കുന്നത്. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച പുതിയ എഞ്ചിന് 2,500 കിലോ ടൺ വരെ തള്ളൽ (Thrust) നൽകാൻ ശേഷിയുണ്ട്. സെപ്റ്റംബറിൽ നടത്തിയ […]
Read more

SDPI നിലപാട് അവരോട് തന്നെ പോയി ചോദിക്കണം; ക്ഷുഭിതനായി മുഖ്യമന്ത്രി

മലപ്പുറം: എല്ലാ വര്‍ഗീയതയോടും ഇടതുമുന്നണിക്ക് ഒരേ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു വര്‍ഗീയതയോടും ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ അജണ്ട സെറ്റ് ചെയ്ത് വന്നാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എസ്ഡിപിഐയുടെ ഇടതുപക്ഷത്തെ പിന്തുണയെ പറ്റി ചോദിച്ചപ്പോള്‍ ആ കേള്‍ക്കുന്നതിനെക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടതെന്ന് പിണറായി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തുടര്‍ച്ചയായുള്ള എസ്ഡിപിഐ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നിങ്ങളുടെ വിഷമം മനസ്സിലാകുന്നുണ്ട്. ഇത് ഇവിടെ മാത്രമല്ല, എല്ലായിടത്തും കേള്‍ക്കുന്നുണ്ട്. ആ […]
Read more
Advertisement
WhiteswanTV Footer