Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

നോട്ടുകെട്ടുമായി പരാതിക്കാരന്റെ ഭാര്യക്കൊപ്പം; കെസി വേണു​ഗോപാലിനെതിരെ ​ഗുരുതര ആരോപണം

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. ഹരിയാനയിലെ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന പരാതിയിലാണ് തെളിവായി ചിത്രങ്ങളടക്കം പുറത്ത് വന്നനിരിക്കുന്നത്. വിഷയത്തിൽ ഹൈക്കമാൻഡ് ഇപ്പോഴും മൗനം പാലിക്കുകയാണ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് ​ഗൗരവ് കുമാറിന്റെ ഭാര്യ സുചിത്രക്കൊപ്പം നോട്ടുകെട്ടുകളുമായി നിൽക്കുന്ന കെ സി വേണുഗോപാലിൻ്റെ ദൃശ്യങ്ങളാണ് കോൺ​ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. ആറ് മാസം മുമ്പ് വേണുഗോപാലിൻ്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ഈ ചിത്രങ്ങൾ […]
Read more

‘സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്തതിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ ഈ വഴിക്ക് വന്നിട്ടില്ല’

തിരുവനന്തപുരം: പരസ്യ സംവാദത്തിനുള്ള രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി താൻ ഏറ്റെടുത്തശേഷം പിന്നെ ഈ വഴിക്ക് അദ്ദേഹം വന്നിട്ടില്ല എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. നേമം മണ്ഡലത്തിൽ ബിജെപി വിതരണം ചെയ്ത നോട്ടിസിനു മറുപടിയുണ്ടെന്നും കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടത്തിയ വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു താൻ തയാറാണെന്നും വി.ശിവൻകുട്ടി പറഞ്ഞു. നേമത്തെ ആയുർവേദ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പൂർണതോതിലുള്ള ആയുർവേദ ആശുപത്രിയാക്കി ഉയർത്താനുള്ള നടപടി നടന്നുവരികയാണ്. ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ 22.24 കോടി രൂപ ചെലവിട്ടുള്ള […]
Read more

ഇനി മൂന്ന് ഭാഷകള്‍ പഠിക്കണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; നിര്‍ണായക മാറ്റങ്ങളുമായി CBSE

ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ്ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം. 2026-27 അധ്യയന വര്‍ഷം മുതല്‍ 9-ാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരിക്കും ഇത് ബാധകമാകുക. ഈ ബാച്ച് ആയിരിക്കും 2028-ല്‍ പുതിയ രീതിയിലുള്ള ബോര്‍ഡ് പരീക്ഷകള്‍ ആദ്യമായി എഴുതുക. നിലവില്‍ […]
Read more

ഒടുവില്‍ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു; ജനങ്ങള്‍ക്ക് ആശ്വാസം

സുല്‍ത്താന്‍ ബത്തേരി: വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി ദിവസങ്ങളോളം വിലസിയ കാട്ടാനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് മുട്ടിക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയെ വനം വകുപ്പ് സംഘം മയക്കുവെടി വെച്ചത്. കഴിഞ്ഞ 12 ദിവസമായി വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ആന. കഴിഞ്ഞ മാസം ആന ഒരാളെ കൊന്നിരുന്നു. ഇതോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടി കൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ഇതോടെ പ്രത്യേക ദൗത്യ സംഘം തെരച്ചില്‍ ആരംഭിച്ചിരുന്നു.
Read more

ഏപ്രിലിലെ റേഷന്‍ വിതരണം നാളെ മുതല്‍; മെയ് മാസത്തേയും മുന്‍കൂറായി വാങ്ങാം

തിരുവനന്തപുരം: കേരളത്തിലെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം, മെയ് മാസത്തെ റേഷനും മുന്‍കൂറായി വാങ്ങാവുന്നതാണ്. ഏപ്രില്‍ 4 മുതല്‍ 30 വരെ ഏപ്രിലിലേയും മെയ് മാസത്തേയും വിഹിതം ഒരുമിച്ച് വാങ്ങാമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. കൂടാതെ മണ്ണെണ്ണയും, ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. […]
Read more

പോസ്റ്ററുകള്‍ നശിപ്പിച്ചു, ചെളി വാരിയെറിഞ്ഞു; ആരോപണവുമായി ജി സുധാകരന്‍

ആലപ്പുഴ: തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ നശിപ്പിച്ചെന്ന ആരോപണവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. പോസ്റ്ററുകള്‍ കീറുകയും ചെളിവാരിയെറിയുകയും ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് പലരും തന്നിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പോസ്റ്ററുകളില്‍ ചെളിവാരിയെറിഞ്ഞാലും ജനമനസുകളില്‍ ചെളി വാരിയെറിയാന്‍ സാധിക്കില്ലെന്നും പോസ്റ്ററുകള്‍ നശിപ്പിക്കുന്നതില്‍ പരിഭവമില്ലെന്നും അതെല്ലാം തനിക്ക് വോട്ടായി മാറുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഗ്രസിന്റെ കൂടെക്കൂടിയ ഞാന്‍ ചെളിയില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വയല്‍വരമ്പുകളിലൂടെ ഞാന്‍ നടന്നിട്ടുണ്ട്. ഒരു ചെളിക്കുണ്ടിലും താഴ്ന്നിട്ടില്ല. ഇന്ത്യാ മുന്നണിയില്‍ […]
Read more

കൊല്‍ക്കത്തയെ എറിഞ്ഞിട്ട് ഹൈദരാബാദ്; ജയം 65 റണ്‍സിന്‌

കൊൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 65 റൺസിനാണ് ഹൈദരാബാദിന്റെ വിജയം. 227 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയെ 16 ഓവറിൽ 161 റൺസിന് ഹൈദരാബാദ് ഓൾ ഔട്ടാക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ പരാജയത്തിൽ നിന്ന് ഹൈദരാബാദ് ബോളർമാരുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഈഷൻ മല്ലിംഗ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ […]
Read more

ഇളകാത്ത ഇടതുകോട്ട, കൈപ്പത്തിയില്‍ വിഎസിന്റെ വിശ്വസ്തന്‍; മലമ്പുഴയില്‍ കഥയെന്താകും

പാലക്കാട് ജില്ലയില്‍ ശക്തമായ ഇടത് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. പതിറ്റാണ്ടുകളോളം മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് അതികായനുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ ഉരുക്ക് കോട്ട. ആ വിഎസ് ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പ് കാലം കടന്നു വരുമ്പോള്‍ ഇക്കുറിയും വിജയം തന്നെയാണ് സിപിഎം കണക്കുകൂട്ടുന്നത്. കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളില്‍ എല്ലാം സിപിഎമ്മിന് കുത്തിയ ചരിത്രം മാത്രമുള്ള മണ്ഡലമാണ് മലമ്പുഴ. മാത്രമല്ല ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതിന് മേല്‍ക്കൈയുണ്ടായിരുന്നു. അതേസമയം, ഇത്തവണ ഒരു അപ്രതീക്ഷിത ട്വിസ്റ്റുണ്ട്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ ഇക്കുറി […]
Read more

മോദി വന്നു, പാലക്കാട് താമര വിരിയുമോ? വലിയ ആവേശത്തില്‍ ബിജെപി

തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വ്യക്തമായ പ്ലാനിങ്ങോടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ ബിജെപി വിളിച്ചു പറയുന്നത്. ബിജെപിക്ക് ഏറ്റവുമധികം പ്രതീക്ഷയുള്ള പാലക്കാടും തൃശ്ശൂരും അടുത്തത് തിരുവനന്തപുരം ജില്ലയിലുമാണ് ഇത്തവണ മോദിയെത്തുന്നതും. പാലക്കാടും തൃശ്ശൂരും ഒരു ഷോ തന്നെയാണ് മോദി നടത്തിയതെന്നും പറയാം. ഈ വരവ് കൊണ്ട്, പ്രത്യേകിച്ച് പാലക്കാട് ശോഭ സുരേന്ദ്രന്‍ ആദ്യമായി താമര വിരിയിക്കുമോ? നടന്നത് ഒരു ഷോ മാത്രമാണോ അതോ വോട്ടായി മാറുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. […]
Read more

നേമത്ത് SDPI പിന്തുണ വി ശിവന്‍കുട്ടിക്ക്; പിണറായി വിജയനും പ്രശംസ

തിരുവനന്തപുരം: നേമത്ത് തങ്ങളുടെ പിന്തുണ ഇടതു സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്കാണെന്ന് എസ്ഡിപിഐ. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാതിരുന്നത് സ്വാഗതാര്‍ഹമാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. സിപിഎം-എസ്ഡിപിഐ ഡീല്‍ എന്ന കോണ്‍ഗ്രസ് ആരോപണം കത്തിനില്‍ക്കെയാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റി പരാമര്‍ശവും. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് വെക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഇടതുപക്ഷം എല്ലാവര്‍ഗീയ ശക്തികളെയും ഒരുപോലെ എതിര്‍ക്കുന്നവരാണ്. എസ്ഡിപിഐ പിന്തുണയെക്കുറിച്ച് അവരോട് പോയി ചോദിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
Read more
Advertisement
WhiteswanTV Footer