Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പോസ്റ്ററുകള്‍ നശിപ്പിച്ചു, ചെളി വാരിയെറിഞ്ഞു; ആരോപണവുമായി ജി സുധാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ നശിപ്പിച്ചെന്ന ആരോപണവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. പോസ്റ്ററുകള്‍ കീറുകയും ചെളിവാരിയെറിയുകയും ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് പലരും തന്നിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

പോസ്റ്ററുകളില്‍ ചെളിവാരിയെറിഞ്ഞാലും ജനമനസുകളില്‍ ചെളി വാരിയെറിയാന്‍ സാധിക്കില്ലെന്നും പോസ്റ്ററുകള്‍ നശിപ്പിക്കുന്നതില്‍ പരിഭവമില്ലെന്നും അതെല്ലാം തനിക്ക് വോട്ടായി മാറുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസിന്റെ കൂടെക്കൂടിയ ഞാന്‍ ചെളിയില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വയല്‍വരമ്പുകളിലൂടെ ഞാന്‍ നടന്നിട്ടുണ്ട്. ഒരു ചെളിക്കുണ്ടിലും താഴ്ന്നിട്ടില്ല. ഇന്ത്യാ മുന്നണിയില്‍ എല്‍ഡിഎഫ് അംഗമാണ്. അതുകൊണ്ടാണ് തമിഴ്നാട്ടില്‍ എംഎല്‍എമാരെയും എംപിമാരെയും കിട്ടിയത്. ഒരു മുന്നണിയിലും ഇല്ലാത്ത എനിക്ക് മതേതര ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പിന്തുണ നല്‍കി. ഞാന്‍ അത് സ്വീകരിച്ചതില്‍ എന്താണ് തെറ്റ്’, ജി സുധാകരന്‍ ചോദിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix