Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ഷാഫിയെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു; ഇപ്പോഴും പേടിയാണെന്ന് യുവതി

പാലക്കാട്: നഗരസഭ കോൺഗ്രസ്‌ ക‍ൗൺസിലർ പ്രശോഭ്‌ സി വത്സന്‌ എതിരായ പീഡന പരാതിയിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെയും ​ഗുരുതര വെളിപ്പെടുത്തൽ നടത്തി ഇരയായ യുവതി. എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേര് പറഞ്ഞ് പ്രശോഭ്‌ ഭീഷണിപ്പെടുത്തിയെന്നും ഷാഫിയെ വീഡികോൾ ചെയ്‌ത്‌ തന്നെ കാണിച്ചെന്നും യുവതി മൊഴി നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ കയ്യിലുള്ള എല്ലാ തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. നഗരസഭയിലെ 24 –ാം വാർഡ്‌ ക‍ൗൺസിലറാണ്‌ പ്രശോഭ്‌. തനിക്ക് അച്ഛനും അമ്മയുമില്ല, എനിക്ക് എന്തെങ്കിലും […]
Read more

യാത്രക്കാര്‍ ശ്രദ്ധിക്കുക; ഇന്നും ട്രെയിനുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂർണമായും റദ്ദാക്കി ഇന്നും നാളെയും: 56305 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56310 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56306 തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ, 56309 നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, 56705 പുനലൂർ-കന്യാകുമാരി പാസഞ്ചർ, 56706 കന്യാകുമാരി- പുനലൂർ പാസഞ്ചർ, 66306 കൊല്ലം-കന്യാകുമാരി മെമു, 66305 കന്യാകുമാരി-കൊല്ലം മെമു, 16730 പുനലൂർ-മധുര എക്സ്പ്രസ്, 56101 നാഗർകോവിൽ-കൊല്ലം പാസഞ്ചർ, 56102 കൊല്ലം-നാഗർകോവിൽ പാസഞ്ചർ. […]
Read more

പുതിയ ആദായ നികുതി, പാന്‍ കാര്‍ഡ് മാറ്റം… ഏപ്രില്‍ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

സംഭവബഹുലമായ ഒരു സാമ്പത്തിക വര്‍ഷം പടിയിറങ്ങുകയാണ്. ട്രംപിന്റെ വ്യാപാര തീരുവയും ജിഎസ്ടി ഇളവും പശ്ചിമേഷ്യന്‍ യുദ്ധവും അടക്കം നിരവധി നിരവധി കോളിളക്കങ്ങള്‍ ഇന്ത്യയിലും ലോക സാമ്പത്തിക മേഖലയിലും സൃഷ്ടിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയൊരു സാമ്പത്തിക വര്‍ഷവും ആരംഭിക്കും. വലിയ മാറ്റങ്ങളുമായി തന്നെയാണ് ഇത്തവണയും പുതിയ സാമ്പത്തിക വര്‍ഷം വിരുന്നെത്തുന്നത്. 1961ലെ ആദായ നികുതി നിയമത്തിന് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. ഇതടക്കം ഏപ്രില്‍ […]
Read more

പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തി, ക്ഷേമപദ്ധതികള്‍ തുടങ്ങിയത് LDF; മുഖ്യമന്ത്രി

മലപ്പുറം: പ്രവാസികളെ എന്നും ചേർത്തുപിടിക്കുന്ന സമീപനമാണ് എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് പ്രവാസിക്ഷേമത്തിനായി മുൻതൂക്കം നൽകിയപ്പോൾ യുഡിഎഫ് എന്നും പ്രവാസി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് അനുഭവം തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. ക്ഷേമപദ്ധതികളുടെ തുടക്കം എൽഡിഎഫിലൂടെയായിരുന്നു. രാജ്യത്ത് ആദ്യമായി പ്രവാസികൾക്കായി ക്ഷേമനിധി ഏർപ്പെടുത്തിയത് 1996ലെ എൽഡിഎഫ് സർക്കാരാണ്. അതേ കാലയളവിലാണ് നോർക്ക (NORKA) രൂപീകരിച്ചതും. 2009ൽ പ്രവാസി ക്ഷേമബോർഡ് […]
Read more

ഡീലോ.. എന്ത് ഡീല്‍? അത് പ്രതിപക്ഷ നേതാവിനോട് ചോദിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കാസര്‍കോടും മഞ്ചേശ്വരത്തും എന്ത് ഡീല്‍ ആണെന്ന് തനിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ആരോപിച്ചത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രണ്ട് മണ്ഡലങ്ങളിലും ജയിക്കുമെന്ന് തനിക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ്-എസ്ഡിപിഐ ഡീലുണ്ട്. പിഡിപിയുമായും സിപിഎമ്മിന് കൂട്ടുകെട്ടുണ്ട്. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നു. സിപിഐഎം- ബിജെപി ഡീല്‍ ആരംഭിച്ചത് 2021 മുതലാണെന്നും, 2021ല്‍ അറുപതിലധികം സീറ്റില്‍ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചെന്നും, 2026ലും അന്തര്‍ധാര ആവര്‍ത്തിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read more

വാങ്കഡെയില്‍ പൊടിപാറും; ഇന്ന് മുംബൈ-കൊല്‍ക്കത്ത പോരാട്ടം

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആവേശപ്പോരാട്ടം. സൂപ്പർ താരങ്ങൾ നിറഞ്ഞ മുൻ ചാമ്പ്യന്മാരുടെ പോരാട്ടം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ്‌. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതിൽ മുംബൈ 24 കളി ജയിച്ചു. കൊൽക്കത്ത നേടിയത്‌ 11 കളി. ഹാർദിക്‌ പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ്‌ കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമ 38–ാം വയസ്സിലും തിളങ്ങുന്നു. ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ […]
Read more

മാപ്പ് എഴുതി നല്‍കി; ലാലി ജെയിംസിനെ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്

തൃശൂര്‍: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് കെപിസിസിക്ക് മാപ്പ് എഴുതി നല്‍കി. നേതൃത്വം ഇത് പരിഗണിച്ച ശേഷം നടപടി സ്വീകരിക്കും. സസ്പെന്‍ഷന്‍ പിന്‍വലിച്ച് ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാനാണ് നീക്കം. തൃശൂരില്‍ മേയറെ നിശ്ചയിച്ചത് പണമിടപാടിന്റെ ഭാഗമായാണെന്നും കെ.സി വേണുഗോപാലിനും ഇതില്‍ പങ്കുണ്ടെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ തിരിച്ചടി ഉണ്ടാകുന്ന […]
Read more

മുഖ്യമന്ത്രിയെ ആരും നേരത്തേ പ്രവചിക്കേണ്ട; നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സണ്ണി ജോസഫ്

കണ്ണൂര്‍: മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. അതിനൊക്കെ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കും. കോണ്‍ഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതിനിടയില്‍ കയറി ആരും പ്രവചിക്കാന്‍ നില്‍ക്കേണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Read more

3500 സൈനികരുമായി അമേരിക്കന്‍ കപ്പല്‍ പശ്ചിമേഷ്യയില്‍; വരുന്നത് മഹായുദ്ധം?

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. 3500 അമേരിക്കന്‍ സൈനികരാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷ ബാധിത പ്രദേശത്തെത്തിയത്. യുഎസ് സൈനിക ശേഷിയുടെ പ്രധാന ഘടകമായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യന്‍ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാന്‍ഡ് സ്ഥിരീകരിച്ചു. വ്യോമാക്രമണം ലക്ഷ്യമാക്കി പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുകയാണ് അമേരിക്ക. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ‘ഗ്രൗണ്ട് ഓപറേഷന് ‘ യുഎസ് തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ […]
Read more

ചേസ് മാസ്റ്റര്‍ ഓണ്‍ ഡ്യൂട്ടി; പുതിയ സീസണ്‍ റോയലായി തുടങ്ങി ബെംഗളൂരു

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അനായാസ ജയവുമായി റോയല് ചലഞ്ചേഴ്‌സ് ബെംഗളൂരു. 38 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ വിജയശില്‍പ്പി. പിന്നാലെ തകര്‍പ്പന്‍ റെക്കോര്‍ഡും സ്വന്തം പേരിലെഴുതിച്ചേര്‍ത്തിയിരിക്കുകയാണ് ചേസ് മാസ്റ്റര്‍. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കിംഗ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ 64-ാം അര്‍ധസെഞ്ച്വറിയാണ് സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കോഹ്ലി പൂര്‍ത്തിയാക്കിയത്. ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി […]
Read more
Advertisement
WhiteswanTV Footer