Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

സൈബര്‍ അധിഷേപം; ഫെന്നി നൈനാന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസിലെ അതിജീവിതയ്ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തിന് പിന്നില്‍ രാഹുല്‍ തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം. ഇക്കാര്യത്തില്‍ രാഹുലിനെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ഈ മാസം 17ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് രാഹുലിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ അതിജീവിതയെ അധിക്ഷേപിക്കുന്നതും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പലതവണ പോസ്റ്റ് […]
Read more

നിര്‍മ്മാണ ചെലവ് കൂടി; കാറുകളുടെ വില കൂട്ടി ടാറ്റ

മുംബൈ: കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഏപ്രില്‍ ഒന്നിന് പുതിയ വില പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ ശരാശരി വില വര്‍ധന ഏകദേശം 0.5 ശതമാനം ആയിരിക്കും. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവയ്‌ക്കെല്ലാം വില കൂടും. അസംസ്‌കൃത വസ്തുക്കളുടെയും പ്രവര്‍ത്തന ചെലവിന്റെയും വര്‍ധനയുടെ ആഘാതം കൈകാര്യം ചെയ്യുന്നതിന് വില പരിഷ്‌ക്കരണം […]
Read more

വണ്ണം കുറയ്ക്കാന്‍ ചോറിന് പകരം ചപ്പാത്തി കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നവര്‍ ഏറെയുണ്ട്. പ്രത്യേകിച്ച് രാത്രിയിലാണ് പലര്‍ക്കും ഈ ശീലം. ചപ്പാത്തി ചോറിനേക്കാള്‍ നല്ലത് തന്നെയാണ്. എന്നാല്‍ അതിനും എണ്ണമൊക്കെയുണ്ട്. ഒരു ദിവസം ഇടത്തരം വലിപ്പമുള്ള മൂന്ന് അല്ലെങ്കില്‍ നാല് ചപ്പാത്തി വീതം കഴിക്കുന്നത് നല്ലതാണ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്. ഉച്ചയ്ക്ക് രണ്ട് ചപ്പത്തിയും അത്താഴത്തിന് ഒന്ന് അല്ലെങ്കില്‍ രണ്ട് ചപ്പാത്തി എന്നിങ്ങനെ കഴിക്കാം. ഗോതമ്പ്, മള്‍ട്ടിഗ്രെയിന്‍, ഓട്സ് അല്ലെങ്കില്‍ റാഗി ചപ്പാത്തികള്‍ കഴിക്കുന്നതാണ് ഉചിതം. ഫൈബര്‍ അടങ്ങിയതിനാല്‍ ചപ്പാത്തി […]
Read more

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്, രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് രേവന്ത് റെഡ്ഡി നടത്തിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം യുഡിഎഫ് റാലിയില്‍ വെച്ച് നീ ീിപോ മോനേ വിജയാ എന്നുള്ള രേവന്ത് റെഡ്ഡിയുടെ പ്രസ്താവനക്കെതിരായാണ് മുഖ്യമന്ത്രി എത്തിയത്. സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങള്‍ക്കു മീതെ ബുള്‍ഡോസര്‍ കയറ്റിയിറക്കുന്നത് സൗകര്യപൂര്‍വ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാന്‍ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് എന്താണ് കുഴപ്പമെന്ന് കെസി വേണുഗോപാല്‍

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തെരഞ്ഞടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുലിന്റെ പ്രചരണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ല. അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത നാടല്ലല്ലോ ഇത്. കോണ്‍ഗ്രസ് പുറത്താക്കി എന്നേ ഉള്ളൂവെന്നും രാഹുലിന്റെ പശ്ചാത്തലം കോണ്‍ഗ്രസ് രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈംഗികാരോപണക്കേസുകള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിപ്പെട്ട രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒപ്പം ചില സ്ഥാനാര്‍ത്ഥികളുടെ പ്രചരണ റാലികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിലാണ് […]
Read more

‘ഒരാളേയും പുറത്താക്കാന്‍ പറ്റില്ല, ആരാണെന്ന് ചോദിച്ചാല്‍ കേരളത്തിന്റെ സന്തതി എന്ന് പറയാം’

കോഴിക്കോട്: കേരളത്തില്‍ നിന്ന് ആരേയും പുറത്താക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും നാട്ടില്‍ ഒരു വിഭാഗം ആശങ്കയില്‍ കഴിയാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് നേറ്റിവിറ്റി കാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. എല്ലാവരും സുരക്ഷിതത്വത്തോടെ ഈ നാടിന്റെ മക്കള്‍ എന്ന നിലയില്‍ കഴിയണമെന്നും കോഴിക്കോട് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഈ നാട്ടില്‍ നടപ്പാക്കില്ലെന്നു കേരളവും സംസ്ഥാന സര്‍ക്കാരും മാത്രമാണ് പറഞ്ഞത്. ഇടതുപക്ഷം ഈ നാട്ടില്‍ ഉള്ളതുകൊണ്ടല്ലേ അതു സാധിച്ചത്. […]
Read more

കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു; ആര്‍ ശ്രീലേഖ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ സർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. ‘ലവ് ജിഹാദ്’ പോലെയുള്ള അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോൾ കണ്ണടയ്ക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് പ്രധാന്യമില്ലാത്തത് അതുകൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞു. അടുത്തിടെ മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായപ്പോൾ നേരിട്ടു വിളിച്ചിട്ടുപോലും പൊലീസ് ഇടപെട്ടില്ലെന്നും ശ്രീലേഖ ആരോപിച്ചു. 2021ൽനിന്ന് 2026ൽ എത്തിനിൽക്കുമ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വർധിച്ചിരിക്കുന്നതെന്നാണ് കണക്ക്. കേരളത്തിൽ അതിനു പ്രോത്സാഹനം നൽകുന്നതുകൊണ്ടാണ് ഇങ്ങനെ […]
Read more

‘വോട്ട് ചെയ്യൂ, പുട്ടടിക്കൂ’… കിടിലന്‍ ഓഫറുമായി സപ്ലൈകോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിൽ പങ്കുചേർന്ന് സപ്ലൈകോയും. വോട്ടു ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്നാണ് സപ്ലൈകോയുടെ വാഗ്ദാനം. സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്കു മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഇപ്രകാരം പുട്ടുപൊടി ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിക്കും. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് ‘വോട്ടു ചെയ്യൂ, പുട്ടടിക്കൂ’ എന്ന പേരിൽ ഈ പ്രചാരണം അവതരിപ്പിക്കുന്നത്. ഏപ്രിൽ 10, 11 തീയതികളിൽ ആനുകൂല്യം ലഭിക്കും.
Read more

‘ദൃശ്യം 3’ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം

കൊച്ചി: സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ‘ദൃശ്യം 3’ സിനിമയുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്ന് ആമസോൺ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ദൃശ്യം 2 ഇറങ്ങിയപ്പോൾ മുതൽ കാത്തിരിക്കുന്നതാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’. എന്നാൽ റിലീസ് തീയതി മാറ്റിയിരുന്നു. ഏപ്രിൽ 2-ന് തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം പുതിയ പ്രഖ്യാപനമനുസരിച്ച് മെയ് […]
Read more

അത് BJPയുടെ അബദ്ധമല്ല; ട്വന്റി 20ക്കു വാരിക്കോരി സീറ്റ് നല്‍കാന്‍ കാരണമുണ്ട്

ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയും സീറ്റ് വിഭജനവും കഴിഞ്ഞപ്പോള്‍ പലരും ഞെട്ടുകയും മറ്റു ചിലര്‍ നെറ്റി ചുളിക്കുകയും ചെയ്ത ഒരു കാര്യമാണ് ട്വന്റി 20യെന്ന താരതമ്യേന പുതുമുഖങ്ങളായ, മധ്യകേരളത്തിലെ കുറച്ച് പഞ്ചായത്തുകളില്‍ മാത്രം ചെറിയ സ്വാധീനമുള്ള ഒരു പാര്‍ട്ടിക്ക് എന്‍ഡിഎ പോലൊരു മുന്നണിയില്‍ കിട്ടിയ സ്വാധീനവും സീറ്റുകളുടെ എണ്ണവും. അതും ബിജെപിക്ക് ചെറിയ പ്രതീക്ഷയും അടിസ്ഥാനതലത്തില്‍ വേരുറപ്പുമുള്ള മണ്ഡലങ്ങളില്‍ പോലും സീറ്റുകള്‍. മധ്യകേരളത്തില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ ബിജെപിക്ക് മുകളിലാണ് ട്വന്റി20ക്ക് സീറ്റുകള്‍ ലഭിച്ചത്. ഇത് ബിജെപി […]
Read more
Advertisement
WhiteswanTV Footer