കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി
ആരോഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ നാടായി മാറിക്കൂടാ. ആ നിർബന്ധം പൊതുവേ എൽഡിഎഫ് പ്രവർത്തകർക്കാകെ ഉണ്ടാകണം. അതിനാൽ ഈ ഗുണ്ടകളുടെ കെണിയിൽപ്പെട്ട് അതേരീതിയിൽ പ്രകോപനങ്ങളിൽ വീഴരുതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. അക്രമങ്ങളിലേക്ക് കടക്കരുത്. ജനങ്ങളുടെ അടുത്തേക്ക് ഈ കാര്യങ്ങൾ എത്തിക്കാൻ ജനാധിപത്യരീതിയിലുള്ള കടുത്ത പ്രതിഷേധം ഉയർന്നുവരികയും വേണം. എല്ലാവരും […]
Read more

