Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

രാത്രിയില്‍ ഇവ കഴിക്കല്ലേ… ശരീരത്തിന് പണികിട്ടും

പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില പഴങ്ങള്‍ രാത്രിയില്‍ അത്ര നല്ലതല്ല. ഉറക്കത്തേയും ദഹനത്തേയുമെല്ലാം ബാധിക്കുന്നതാണ് കാരണം. സിട്രസ് പഴങ്ങള്‍ ഓറഞ്ച് പോലെയുള്ള സിട്രിസ് പഴങ്ങള്‍ രാത്രി കഴിക്കുന്നത് നെഞ്ചെരിച്ചിലും അസിഡിറ്റി പ്രശ്‌നങ്ങളും ഉണ്ടാക്കാം. വാഴപ്പഴം രാത്രി വാഴപ്പഴം കഴിക്കുന്നത് ഗ്യാസ് പോലെയുള്ള ദഹന പ്രശ്‌നങ്ങള്‍ക്കും ബ്ലഡ് ഷുഗര്‍ കൂടാനും കാരണമാകും. മുന്തിരി മുന്തിരിയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. രാത്രിയില്‍ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. മാമ്പഴത്തിനും ഇതേ പ്രശ്‌നമുണ്ട് പൈനാപ്പിള്‍ പൈനാപ്പിളിലും ആസിഡ് […]
Read more

വേദിയൊരുക്കി കേരളം, സാക്ഷിയായി പ്രമുഖര്‍; മൊണാലിസ വിവാഹിതയായി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയ്ക്ക് വിവാഹ വേദിയൊരുക്കി കേരളം. ഇന്ന് വൈകീട്ട് ആറുമണിയോടെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചാണ് മൊണാലിസയും കാമുകന്‍ ഫര്‍ഹാനും വിവാഹിതരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മൊണാലിസയുടെ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ […]
Read more

നെതന്യാഹു കൊല്ലപ്പെട്ടോ? അവകാശവുമായി ഇറാനിയന്‍ മാധ്യമങ്ങള്‍, സത്യമെന്ത്?

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇറ്റാമര്‍ ബെന്‍-ഗ്വീറിലെ ദേശീയ സുരക്ഷാ മന്ത്രിയും നെതന്യാഹുവിന്റെ സഹോദരനുമായ ഇദ്ദോ നെതന്യാഹുവും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇതിന് പിന്നില്‍. കുറച്ച് ദിവസങ്ങളായി നെതന്യാഹു പൊതുവേദികളില്‍ വരാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം. നേരത്തെ എല്ലാ ദിവസവും ഒന്നിലധികം […]
Read more

മദ്യപിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ പോലും അറിയാതെ വരുന്ന രോഗങ്ങള്‍

മദ്യപാനം ഏത് രീതിയിലാണെങ്കിലും ശരീരത്തിന് ദോഷകരമാണ്. ലിവര്‍ രോഗങ്ങള്‍ മുതല്‍ പ്രമേഹം വരെ നമ്മള്‍ ശ്രദ്ധിക്കാത്ത പല രോഗങ്ങളും മദ്യപാനം മൂലമുണ്ടാകുന്നുണ്ട്. അവ നോക്കാം മദ്യപാനം ഏറ്റവുമധികം ബാധിക്കുക കരളിനെയാണ്. ഇത് ഫാറ്റി ലിവറിലേക്ക് നയിക്കും. ഫാ്റ്റി ലിവറിന് കാര്യമായ ലക്ഷണങ്ങളൊന്നും കാണില്ല. മദ്യത്തിന്റെ ഉപയോഗം തുടര്‍ന്നാല്‍ ഫാറ്റിലിവര്‍ ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. വയറുവേദന, നേരിയ പനി, ക്ഷീണം എന്നിവ അനുഭവപ്പെടാം. എന്നിട്ടും മദ്യപാനം നിര്‍ത്തിയില്ലെങ്കില്‍ രോഗം കൂടുതല്‍ മാരകമായ ലിവര്‍ സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് ജീവനെടുക്കാന്‍ […]
Read more

കേരളം ചുട്ടുപൊള്ളും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ പാലക്കാട്, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ഈ ജില്ലകളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ […]
Read more

ഇന്ത്യയില്‍ ആദ്യം; ദയാവധത്തിന് അനുമതി നല്‍കി സുപ്രീം കോടതി

ന്യൂ ഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീം കോടതി. 13 വര്‍ഷമായി കോമയില്‍ കഴിയുന്ന ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. വെന്റിലേറ്റര്‍ സഹായം പിന്‍വലിക്കാനും കോടതി അനുമതി നല്‍കി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷിന്റെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഹരീഷ് റാണ, 2013ല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് […]
Read more

കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

തിരുവനന്തപുരം: തമ്പാനൂര്‍ പൊലീസിന്റെ സഹായം തേടി കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലേ. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെ കാമുകനൊപ്പമാണ് കേരളത്തിലെത്തിയത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നായിരുന്നു ആവശ്യം. പിതാവ് വേറെ വിവാഹം നോക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പൂവാറില്‍ സിനിമ ഷൂട്ടിങ്ങിനെത്തിയ മോണാലിസയുമായി ഫര്‍മാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് മോണാലിസയുടെ പിതാവ് ജയ് സിങ് ഭോസ് ലയെ […]
Read more

NDA ജയിച്ചാല്‍ വികസനം ഉറപ്പ്; കേരളത്തിന് മോദിയുടെ ഗ്യാരന്റി

കൊച്ചി: കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി. വിവിധ കേന്ദ്ര വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി കൊച്ചി കലൂരിലെത്തിയ മോദിക്ക് ഉജ്ജ്വല സീകരണമാണ് ലഭിച്ചത്. വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മോദിയുടെ പ്രസംഗം. ഇടത്-വലത് മുന്നണികളാണ് കേരളത്തിലെ വികസന മുരടിപ്പിന് കാരണം. കേരളത്തില്‍ വന്‍ നിക്ഷേപം കൊണ്ടുവരും. ടൂറിസം രംഗത്ത് കേരളത്തെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം. ഇത്തവണ എന്‍ഡിഎക്ക് അവസരം നല്‍കിയാല്‍ കേരളത്തെ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഗ്യാരന്റി നല്‍കുന്നു.
Read more

ഉമ്മന്‍ ചാണ്ടി ഉപേക്ഷിച്ച പദ്ധതി; രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദന്‍

കോഴിക്കോട്: ദേശിയപാത ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതു കൊണ്ടല്ല റിയാസ് പൊതുമരാമത്ത് മന്ത്രിയായത്. ഉമ്മന്‍ ചാണ്ടി ഉപേക്ഷിച്ച പദ്ധതി എല്‍ഡിഎഫ് ഇച്ഛാശക്തിയോടെ പൂര്‍ത്തിയാക്കിയതാണ്. ബിജെപി അധ്യക്ഷന്‍ ഏത് പ്രോട്ടോക്കോള്‍ പ്രകാരമാണ് വേദിയിലിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ദേശിയപാതയില്‍ റോഡ്‌ഷോ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read more

നോണ്‍ വെജ് ബിരിയാണി മാത്രം; പൊറോട്ടയും ദോശയും ഇല്ല, ജനം കഷ്ടപ്പെടും

കൊച്ചി: പാചകവാതക ക്ഷാമം അതിരൂക്ഷമായി മാറുന്നു. പ്രതിസന്ധിയിലായി സംസ്ഥാനത്തെ ഹോട്ടല്‍-കാറ്ററിങ് മേഖല. മിക്ക ജില്ലകളിലും ഇനി കുറച്ച് ദിവസത്തേക്ക് മാത്രമുള്ള പാചകവാതക സ്റ്റോക്കേ ബാക്കിയുള്ളൂ. കൊമേഴ്‌സ്യല്‍ സിലിണ്ടര്‍ വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത് വെല്ലുവിളിയാകുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഹോട്ടലുകള്‍ അടച്ചിടേണ്ടിവരികയോ മെനു വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. നോണ്‍ വെജ് എന്നാല്‍ ബിരിയാണി മാത്രമായി മാറും. മെനു തീര്‍ത്തും വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്. കൊമേഴ്സ്യല്‍ സിലിണ്ടറുകളുടെ ഫില്ലിങ് കമ്പനികള്‍ നിര്‍ത്തിയിരിക്കുകയാണ്. ഗ്യാസിന് പകരം ഇന്‍ഡക്ഷന്‍ രീതിയിലേക്ക് മാറുക അത്ര എളുപ്പവുമായിരിക്കില്ല. […]
Read more
Advertisement
WhiteswanTV Footer