Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ഓസ്‌കാര്‍ 2026- മൈക്കിള്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സീ ബക്ക്‌ലീ നടി

ന്യൂയോര്‍ക്ക്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശയ്ക്ക് ഹോളിവുഡില്‍ വര്‍ണാഭമായ തുടക്കം. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ മൈക്കിള്‍ ബി. ജോര്‍ദന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ക്‌ലി മികച്ച നടിയുമായി. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുള്‍പ്പെടെ ആറു പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ ഷോണ്‍ പെന്‍ […]
Read more

വെറും 45 രൂപ മാത്രം; ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് രേണു സുധി

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. അതായത്, രേണുവിന്റെ ചില പോസ്റ്റുകള്‍ കാണാന്‍ ഇനി പണം നല്‍കണം. 45 രൂപയാണ് രേണുവിന്റെ ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 120ന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ രേണുവിന് ലഭിച്ചു. ചെറിയ തുകയെ ഈടാക്കുന്നുള്ളു എന്നതുകൊണ്ട് തന്നെ സബ്‌സ്‌ക്രൈബേഴ്‌സിനെ എളുപ്പത്തില്‍ നേടാന്‍ രേണുവിന് കഴിയുന്നുണ്ട്. വൈകാതെ അഹാനയേയും ഹന്‍സികയേയുമെല്ലാം സബ്‌സ്‌ക്രൈബര്‍ കൗണ്ടില്‍ രേണു മറികടക്കും. 377000 ഫോളോവേഴ്‌സാണ് രേണുവിന് ഉള്ളത്. രേണുവിന് പണത്തോട് […]
Read more

വിഎസിന്റെ പേരില്‍ ക്യാമ്പസ് വേണമെന്ന് മകന്‍ അരുണ്‍ കുമാര്‍

തിരുവനന്തപുരം: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മകനുമായ വി എ അരുണ്‍ കുമാര്‍. ഇത്തരം ഘട്ടങ്ങളില്‍ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുക എന്നതാണ് നിലപാടെന്നും ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍ക്കും നീതിക്കും വേണ്ടി നിലകൊള്ളുക എന്നതും പ്രധാനമാണെന്ന് വി എ അരുണ്‍ കുമാര്‍ വ്യക്തമാക്കി. അച്ഛന്റെ സ്മരണകള്‍ നിലനിര്‍ത്താനായി ബജറ്റില്‍ ഫണ്ട് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ വി എസ് അച്യുതാനന്ദന്‍ എന്ന പോരാളിക്ക് നല്‍കേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ […]
Read more

ആണുങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്യും; വെളിപ്പെടുത്തി നടി

സിനിമാ മേഖലയിലെ ചതിക്കുഴികള്‍ തുറന്ന് പറഞ്ഞ് നടി തനുശ്രീ ദത്ത. അഭിനേതാക്കള്‍ ആകണമെന്ന ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കണമെന്നും ആരേയും അന്ധമായി വിശ്വസിക്കരുതെന്നുമാണ് തനുശ്രീ പറയുന്നത്. ആദ്യം പുകഴ്ത്തും. പിന്നെ ഇയാളെ പോയി കാണു, അവിടെ ചെല്ലൂ എന്നൊക്കെ പറയും. അതിനാല്‍ സൂക്ഷിക്കണം” എന്നാണ് യുവാക്കള്‍ക്ക് തനുശ്രി നല്‍കുന്ന ഉപദേശം. ഇന്ന് ഞാനിത് പറയുന്നത് നാല് ജീവിതം രക്ഷിക്കാനായെങ്കില്‍ അത്രയും എന്ന് കരുതിയാണ്. ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇവിടെ വരുന്നുണ്ട്. അവരെ […]
Read more

ഗ്യാസ് രണ്ട് കിലോ വരെ ലാഭിക്കാം! കുക്കിങ്ങില്‍ ഈ ട്രിക്ക് ഉപയോഗിക്കൂ

നാട് വലിയ പാചകവാതക ക്ഷാമം നേരിടുമ്പോള്‍ ഗ്യാസ് എങ്ങനെ ലാഭിക്കാം എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. ഗ്യാസ് അടുപ്പില്‍ ചുവട് പരന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് രണ്ട് കിലോ വരെ ഗ്യാസ് ലാഭിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചുവടു പരന്ന പാത്രങ്ങളില്‍ വേഗത്തില്‍ ചൂടു വ്യാപിക്കുകയും വളരെ നേരം ചൂടു നീണ്ടനില്‍ക്കുകയും ചെയ്യും. മാത്രമല്ല, പാത്രങ്ങള്‍ക്കു നല്ല ഉറപ്പുണ്ടായിരിക്കണം. എളുപ്പം വൃത്തിയാക്കാനും കഴിയണം. പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ പാത്രത്തിലെ ലോഹവുമായി പ്രതിപ്രവര്‍ത്തിക്കരുത്. പരന്ന അടിഭാഗമുള്ള പാത്രങ്ങളാണ് പാചകത്തിന് നല്ലത്. […]
Read more

സ്ഥാനാര്‍ത്ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍

കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു. കേരളത്തില്‍ ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. നേതാക്കള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചനകള്‍ നടത്തി ഓരോ […]
Read more

ഞങ്ങള്‍ തീയും തീയുമാണ്; അഭിഷേകിനെ കുറിച്ച് സഞ്ജു

മുംബൈ: ഇന്ത്യക്ക് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ്മ ഓപ്പണിങ് കൂട്ടുകെട്ട്. ഇപ്പോള്‍ തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് പറയുകയാണ് സഞ്ജു. തങ്ങള്‍ക്കിടയിലുള്ള അനായാസതയും സന്തുലിതാവസ്ഥയുമാണ് കൂട്ടുകെട്ടിന്റെ വിജയം എന്നാണ് സഞ്ജു പറഞ്ഞത്. ‘ഞങ്ങള്‍ ഐസും തീയുമല്ല, ഞങ്ങള്‍ തീയും തീയുമാണ്. ചിലപ്പോള്‍ അവന്റെ വെടിക്കെട്ടായിരിക്കും. ചില സമയങ്ങളില്‍ ഞാനായിരിക്കും കടന്നാക്രമണം നടത്തുക. ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അതാണ്. 2024 മുതല്‍ ഞങ്ങള്‍ ഓപ്പണിങില്‍ സഖ്യമായി ഇറങ്ങുന്നുണ്ട്. മാത്രമല്ല മലയാളി- പഞ്ചാബി സൗഹൃദവും അതില്‍ വര്‍ക്കൗട്ടാകുന്നുണ്ട്. ഈ […]
Read more

‘അന്നേ ബാലകൃഷ്ണ പിള്ള പറഞ്ഞു ഗണേഷ് കുമാറിനെ കയറ്റരുതെന്ന്’

കൊല്ലം: മകന്‍ ഗണേഷ് കുമാറിനെ യൂണിയനില്‍ കയറ്റരുതെന്നും നശിപ്പിക്കുമെന്നും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നുവെന്ന് എന്‍എസ്എസ് താല്‍ക്കാലിക സമിതി ചെയര്‍മാന്‍ കരിക്കകത്തില്‍ കെ തങ്കപ്പന്‍പിള്ള. ബാലകൃഷ്ണ പിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോള്‍ യൂണിയന്‍ സമിതി അംഗങ്ങള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ പ്രസിഡന്റായിരുന്ന ഗണേഷ് കുമാര്‍ കഴിഞ്ഞ മാസം 28 ന് നടന്ന യൂണിയന്‍ കമ്മിറ്റി യോഗത്തില്‍ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതിലേയ്ക്ക് എത്തിച്ചത്.
Read more

ധര്‍മ്മടത്ത് പിണറായി, 56 MLAമാര്‍ രംഗത്ത്; CPIM സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. 86 സീറ്റുകളില്‍ സിപിഎം മത്സരിക്കുമ്പോള്‍ 56 എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടായിരിക്കും. 75 മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ബാക്കി മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രര്‍ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണയും ധര്‍മ്മടത്ത് മത്സരിക്കുമ്പോള്‍ കെകെ ശൈലജ പേരാവൂരിലും പി രാജീവ് കളമശേരിയിലും മുഹമ്മദ് റിയാസ് ബേപ്പൂരിലും […]
Read more

സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് സിപിഐ; മന്ത്രിമാര്‍ വീണ്ടും പടക്കളത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പറവൂരില്‍ നേരിടാന്‍ കയ്പമംഗലം സിറ്റിങ് എംഎല്‍എ ഇ.ടി.ടൈസണ്‍ രംഗത്തിറങ്ങും. തൃശൂരില്‍ പി.ബാലചന്ദ്രന്‍ എംഎല്‍എക്കു പകരം കവി ആലങ്കോട് ലീലാകൃഷ്ണനാണ് രംഗത്തിറങ്ങുന്നത്. നെടുമങ്ങാണ് മന്ത്രി ജിആര്‍ അനില്‍ മത്സരിക്കും. സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ഇറങ്ങുന്നുണ്ട്. സിപിഐ സ്ഥാനാര്‍ത്ഥികള്‍ നെടുമങ്ങാട് – ജി ആര്‍ അനില്‍ചിറയിന്‍കീഴ് – മനോജ് ബി ഇടമനചാത്തന്നൂര്‍ – ആര്‍ രാജേന്ദ്രന്‍ചടയമംഗലം – ജെ ചിഞ്ചുറാണിപുനലൂര്‍ – […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix