Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ വരുന്നു; സുധാകരന് വേണ്ടി ഫ്‌ളക്‌സ്

കണ്ണൂര്‍: ഡിസിസി ഓഫീസിന് മുന്നില്‍ കെ സുധാകരന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ കെ. സുധാകരന്‍ എത്തുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്. കണ്ണൂരിന്റെ ഹൃദയമാണ് കെഎസ് എന്നും ഫ്‌ളക്‌സിലുണ്ട്. ഇന്ന് രാവിലെയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം കെ സുധാകരന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആകാതെ ഇരിക്കുകയാണ് യുഡിഎഫ്. മത്സരിക്കണമെന്ന നിര്‍ബന്ധത്തിലാണ് കെ. സുധാകരന്‍. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടിലാണ് എഐസിസി. അന്തിമ തീരുമാനം ഇന്നത്തോടെ അറിയാം. സുധാകരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
Read more

സീറ്റ് കിട്ടിയെന്ന് ലീഗ്, കൊടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസും; ത്രിശങ്കുവില്‍ പുനലൂരും ചടയമംഗലവും

യുഡിഎഫിനെ സംബന്ധിച്ച് ഒരിക്കലും തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ് സീറ്റ് തര്‍ക്കങ്ങളും ഗ്രൂപ്പ് പോരുകളും. ഒരെണ്ണം പരിഹരിച്ച് വരുമ്പോഴായിരിക്കും മറ്റൊരു മണ്ഡലത്തില്‍ പുതിയ തര്‍ക്കം ഉടലെടുക്കുന്നത്. ഘടകകക്ഷികളെ പിണക്കാതെ കൂടെ നിര്‍ത്താനുള്ള തന്ത്രപ്പാടില്‍ സ്വന്തം പ്രവര്‍ത്തകരുടെ അസ്വാരസ്യങ്ങള്‍ വേറെ. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഉടനെയൊന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാവില്ലെന്ന നിലയിലാണ് നേതൃത്വവും. യുഡിഎഫില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളവെ ചടയമംഗലം സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ എത്തിയിരിക്കുകയാണ്. പുനലൂരും ചടയമംഗലം സീറ്റുമാണ് വിഷയം. പുനലൂരിന് പകരം ചടയമംഗലം സീറ്റ് കോണ്‍ഗ്രസ് […]
Read more

യുഎഇ വ്യോമപാത തുറന്നു; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച യുഎഇ വ്യോമഗതാഗത സംവിധാനം വീണ്ടും സാധാരണ നിലയിലായി. സുരക്ഷ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം വ്യോമപാത അടച്ചത്. മാര്‍ച്ച് 16 ന് ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യുഎഇ വ്യോമാതിര്‍ത്തി ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലുടനീളം വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഇപ്പോള്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Read more

സ്ഥാനാര്‍ത്ഥി പട്ടികയെ വിമര്‍ശിച്ചു; നോബിള്‍ മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

കോട്ടയം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി അഡ്വ. നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് നോബിള്‍ മാത്യു. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ നോബിള്‍ മാത്യു കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു നോബിള്‍ മാത്യു ആരോപിച്ചത്. 11 വര്‍ഷമായി […]
Read more

അഫ്ഘാനിസ്ഥാനില്‍ പാക് ആക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഘാനിസ്ഥാനിലെ ആശുപത്രിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് ഏല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ പാകിസ്ഥാന്‍ നിഷേധിക്കുകയാണ്. തങ്ങള്‍ ഒരു ആശുപത്രിയും ലക്ഷ്യം വച്ചിട്ടില്ലെന്നാണ് പാക് അറിയിപ്പ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് ആക്രമണം നടന്നത്.
Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. രണ്ടാം നിലയിലുള്ള സര്‍ജിക്കല്‍ ഐസിയുവിന് സമീപമാണ് തീപിടുത്തമുണ്ടായത്. രോഗികള്‍ ഉണ്ടായിരുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍. രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. ചാക്കയിലേയും ചെങ്കല്‍ചുളയിലേയും ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. കനത്ത പുക ഉയരുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read more

നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടോ? ഹൃദയം പണി തരാന്‍ നില്‍ക്കുകയാണ്!

നെഞ്ചില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദമോ നേരിയ ഞെരുക്കമോ ആണ് ആദ്യത്തെ ലക്ഷണം. ഇടയ്ക്കിടെ നെഞ്ച് വേദന ഉണ്ടാകുന്നത് ഒരിക്കലും നിസാരമായി കാണരുത്. പടികള്‍ കയറിയതിനു ശേഷമോ സംസാരിക്കുമ്പോഴോ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. ഹൃദയം ഓക്‌സിജന്‍ അടങ്ങിയ രക്തം ഫലപ്രദമായി പമ്പ് ചെയ്യാന്‍ പാടുപെടുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, വിശ്രമം ഉണ്ടെങ്കിലും അസാധാരണമായ ക്ഷീണം ഹൃദയസ്തംഭനം മൂലമാകാം. ധമനികളുടെ സങ്കോചം മൂലം ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഹൃദയത്തിന് കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പതിവ് വ്യായാമത്തിനിടയില്‍ […]
Read more

അത് ജീവനുള്ള നെതന്യാഹു അല്ല! 100% ഡീപ് ഫേക്കെന്ന് കണ്ടെത്തല്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐയെന്ന് റിപ്പോര്‍ട്ട്. എക്സിന്റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കാണ് ഈ വീഡിയോ എഐ നിര്‍മിതമെന്ന് സമ്മതിച്ചിരിക്കുന്നത്. കോഫിയുമായി ടെല്‍ അവീവിലെ കോഫി ഷോപ്പില്‍ നിന്നുള്ള നെതന്യാഹുവിന്റെ വീഡിയോ പുറത്ത് ഇറങ്ങിയപ്പോള്‍ തന്നെ എഐയാണെന്ന ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മിഷ് എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് ഗ്രോക്കിനോട് നെതന്യാഹുവിന്റെ വീഡിയോ ഒറിജിനല്‍ ആണോ അല്ലയോ എന്ന ചോദ്യം ചോദിക്കുന്നത്. ഡീപ്ഫേക്കാണെന്ന് ഗ്രോക്ക് ഉത്തരം നല്‍കിയപ്പോള്‍ ഉറപ്പാണോ എന്ന് മിഷ് […]
Read more

ഗള്‍ഫ് പ്രവാസികള്‍ ശ്രദ്ധിക്കുക- പിടിച്ചാല്‍ കടുത്ത നടപടികള്‍ നേരിടണം

അബുദാബി: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കടുപ്പിക്കുകയാണ് യുഎഇ. അപകടസ്ഥലങ്ങളുടെയോ സുരക്ഷാ നീക്കങ്ങളുടെയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും യുഎഇ അധികൃതര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 45 പേരെ കഴിഞ്ഞ ദിവസം അബുദാബി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്തുകൊണ്ട് കര്‍ശനമാക്കുന്നു? അപകടസ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വെറുമൊരു വിനോദമല്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കാരണങ്ങള്‍ ഇതൊക്കെ നിസ്സാരമെന്ന് കരുതി എടുക്കുന്ന […]
Read more

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ആണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര ബലാത്സംഗം. എട്ടു വയസ്സുകാരിക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ ലൈംഗിക അതിക്രമം. തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ല ഫേസ്-2 മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീടിന് സമീപം വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം ഗോഡൗണിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ 12-ഉം 13-ഉം വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് 12, 13 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിയില്‍ വെച്ച് കണ്ട പെണ്‍കുട്ടിയെ പ്രതികള്‍ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ ഗോഡൗണിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix