Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ലാരിജാനിയുടെ വധത്തിന് പ്രതികാരം; ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ മഴ

ടെല്‍ അവീവ്: അലി ലാരിജാനിയുടെ വധത്തിന് പ്രതികാരമായി ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിന് മുകളില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഇസ്രായേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെപ്പോലും മറികടക്കാന്‍ ശേഷിയുള്ള ‘ക്ലസ്റ്റര്‍’ വാര്‍ഹെഡുകളാണ് ഇറാന്‍ ഇത്തവണ പ്രയോഗിച്ചിരിക്കുന്നത്. ഇറാന്‍ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലുകളില്‍ ഏറ്റവും ആധുനികമായ പതിപ്പാണ് ഖൊറംഷഹര്‍4. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് ചെന്ന് ഒറ്റ ബോംബ് പോലെ പൊട്ടിത്തെറിക്കുകയാണ് പതിവ്. എന്നാല്‍ ക്ലസ്റ്റര്‍ മിസൈലുകള്‍ മുകളില്‍ വെച്ച് പല ബോംബുകളായി മാറി പൊട്ടിത്തെറിക്കുന്നു. അലി ലാരിജാനിയുടെ […]
Read more

യുദ്ധം ദുബായുടെ തലവര മാറ്റുമോ? മഴ നിന്നാലും മരം പെയ്തു കൊണ്ടിരിക്കും

ഇറാന്‍ – അമേരിക്ക യുദ്ധം അയവില്ലാതെ തുടരുമ്പോള്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിലുള്ള ദുബൈയുടെ വളര്‍ച്ചയിലാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തിനിടയിലെ ദുബൈയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു എന്ന് പറയാം. യു എ ഇ യിലെ ഏഴു എമിറേറ്റുകളില്‍ ദുബായ് നേടിയ വളര്‍ച്ച എണ്ണ ഉല്പാദന കേന്ദ്രം എന്ന നിലയില്‍ നിന്ന് മാറി ധനമൂലധനം,സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള വില പിടിപ്പുള്ള ലോഹങ്ങളുടെ ലോകത്തെ പ്രധാന ഹബ് ,രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ പല […]
Read more

കാല്‍ മുട്ടില്‍ നിന്നും ക്ലിക്ക് ശബ്ദം കേള്‍ക്കാറുണ്ടോ? ഇത് മുന്നറിയിപ്പാണോ?

കാല്‍മുട്ടില്‍ നിന്നും നടക്കുമ്പോഴും കുനിയുമ്പോഴുമെല്ലാം വേദനയില്ലാതെ ക്ലിക്ക് ശബ്ദം കേട്ടാല്‍ ആശങ്കപ്പെടേണ്ടതില്ല. നിരുപദ്രവകരമായ ഈ പൊട്ടല്‍ ശബ്ദം വൈദ്യശാസ്ത്രപരമായി ക്രെപിറ്റസ് എന്നാണ് അറിയപ്പെടുന്നത്. സന്ധികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ദ്രാവകത്തിനുള്ളില്‍ രൂപപ്പെടുന്ന ചെറിയ വായു കുമിളകള്‍ മൂലമാണ് ഇത്തരം ശബ്ദം ഉണ്ടാകുന്നത്. ഇത് കാല്‍മുട്ടിന് കേടുപാടുകള്‍ വരുത്തുന്നില്ല. ഇതിന് സാധാരണയായി ചികിത്സയും ആവശ്യമില്ല. ടെന്‍ഡോണ്‍ അല്ലെങ്കില്‍ ലിഗമെന്റ് അസ്ഥിക്ക് മുകളിലൂടെ സ്വാഭാവികമായി നീങ്ങുമ്പോഴാണ് ഈ ശബ്ദം ഉണ്ടാകുന്നത്. ഇ എന്നാല്‍, കാല്‍മുട്ടില്‍ വേദനയോ വീക്കമോ മറ്റെന്തെങ്കിലും മരവിപ്പോ അസ്ഥിരതയോ കുനിയാനുള്ള […]
Read more

എനിക്ക് നയന്‍താരയെ വേണം, സാധിച്ചു തരുമോ; വിവാദ പ്രസ്താവനയുമായി എംപി

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിവാദ പ്രസ്താവനയുമായി എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം. സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ’ എന്ന ജനക്ഷേമ പദ്ധതിയെ പരിഹസിക്കുന്നതിനിടെ നടി നയന്‍താരയുടെ പേര് ഉപയോഗിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ‘എനിക്ക് നയന്‍താരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാള്‍ക്ക് നയന്‍താരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കില്‍ സ്റ്റാലിന്‍ അത് നടത്തിക്കൊടുക്കുമോ?’ എന്നായിരുന്നു സര്‍ക്കാര്‍ പദ്ധതിക്കെതിരെ നടത്തിയ […]
Read more

ചെങ്കടലായി കണ്ണൂര്‍; പിണറായി വിജയന് വന്‍ വരവേല്‍പ്പ്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആവേശോജ്വല വരവേല്‍പ്പ്. പ്രിയനേതാവിനെ സ്വീകരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം മുതല്‍ ധര്‍മ്മടം വരെ നൂറ് കണക്കിനാളുകള്‍ അണിനിരന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പിണറായിയെ മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ തടിച്ചൂകൂടി. ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനായി മുഖ്യമന്ത്രി പലയിടങ്ങളിലും വാഹനം നിര്‍ത്തി. വരാനിരിക്കുന്ന പോരാട്ടത്തില്‍ ധര്‍മ്മടം ഇടതുകോട്ടയായി തന്നെ തുടരുമെന്ന പ്രഖ്യാപനമായി സ്വീകരണം മാറി.
Read more

ഒടുവില്‍ അത് വന്നു! കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അനിശ്ചിതത്വം നിലനില്‍ക്കുന്ന കണ്ണൂരും നേമവും കോന്നിയും ഒന്നും ഈ പട്ടികയില്‍ ഇല്ല. ആദ്യ പട്ടികയില്‍ എംപിമാര്‍ ആരുമില്ല എന്നതാണ് ശ്രദ്ധേയം. അക്കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. എല്‍ദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരില്‍ വി ഡി സതീശന്‍, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മന്‍ , സുല്‍ത്താന്‍ ബത്തേരിയില്‍ ഐ […]
Read more

ചെന്നൈയില്‍ ഇനി ധോണിയല്ല, സഞ്ജുവാണ് മെയിന്‍; ഡിവില്ലിയേഴ്‌സ്

ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം എസ് ധോണിയുടെ റോളിനെക്കുറിച്ച് ആശങ്കയുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ ചെന്നൈ ടീമിലെത്തിയതോടെ ടീമിലെ ധോണിയുടെ സ്ഥാനം എവിടെയാണെന്ന ചോദ്യത്തിന് ധോണിക്ക് ഇനി ആ ടീമില്‍ പ്രസക്തിയില്ലെന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ മറുപടി. സഞ്ജുവും റുതുരാജും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുന്നോട്ടുനയിക്കാന്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലായി ധോണി എട്ടാം നമ്പറിലോ ഒന്‍പതാം നമ്പറിലോ ആണ് ബാറ്റിംഗിന് […]
Read more

കാബൂളിലെ ആക്രമണം; പാകിസ്ഥാനെതിരെ അഫ്ഗാന്‍ താരങ്ങള്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിനെതിരേ രൂക്ഷ പ്രതികരണവുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇസ്രയേലും പാകിസ്താന്‍ ഭരണകൂടവും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പേസര്‍ നവീന്‍ ഉള്‍ ഹഖ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഇതൊരു യുദ്ധക്കുറ്റമാണെന്ന് റാഷിദ് ഖാനും ചികിത്സ തേടിയെത്തിയ യുവാക്കളെ പാകിസ്താന്‍ സൈനിക ഭരണകൂടം ബോംബിട്ട് കൊന്നുവെന്ന് അഫ്ഗാന്‍ താരം മുഹമ്മദ് നബിയും പ്രതികരിച്ചു. കാബൂളിലെ ലഹരിവിമുക്തി കേന്ദ്രമായ ആശുപത്രിക്ക് നേരെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായാണ് താലിബാന്‍ ഭരണകൂടം […]
Read more

തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍, ലംഘിക്കുന്നവര്‍ കുടുങ്ങും

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ, സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് നിര്‍ദ്ദേശിച്ചു. വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കും വിദ്വേഷം പടര്‍ത്തുന്നവര്‍ക്കും എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നവര്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. സൈബര്‍ ഇടങ്ങളിലെ ഓരോ ചലനവും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായും പൊലീസ് അറിയിച്ചു. ?2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത […]
Read more

ഹോര്‍മൂസ് കടന്ന് നന്ദാദേവി ഗുജറാത്ത് തീരത്തെത്തി

ഗാന്ധിനഗര്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ അടച്ച ഹോര്‍മുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടണ്‍ എല്‍പിജി വഹിച്ച് കൊണ്ടാണ് നന്ദാദേവി തീരത്തെത്തിയത്. ഇന്നലെ മറ്റൊരു കപ്പലായ ശിവാലിക് ഇന്ത്യയില്‍ എത്തിയിരുന്നു. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യന്‍, ഇറാനിയന്‍ നാവികസേനകള്‍ കപ്പലുകള്‍ക്ക് ആവശ്യമായ സുരക്ഷയും സഹായവും നല്‍കിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix