Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതി, അപ്പയുടെ തീരുമാനം; ചാണ്ടി ഉമ്മന്‍

കോട്ടയം: മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വം മാധ്യമസൃഷ്ടിയാണെന്ന് ചാണ്ടി ഉമ്മന്‍. പാര്‍ട്ടി തന്നോട് ഈ കാര്യങ്ങള്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാജിവെക്കാന്‍ പോകുന്നു, മറിയയുടെ സീറ്റ് നിഷേധിക്കുന്നു എന്നീ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ‘ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായുള്ളതാണ് എനിക്ക് നേരെയുള്ള ആക്രമണം. കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ത്ഥി എന്നുള്ളതാണ് അപ്പ ഉള്ള കാലം തൊട്ടേ ഉള്ള തീരുമാനം. നിലവില്‍ അങ്ങനെ തന്നെയാണ് മുന്നോട്ടുപോകുന്നത്. ബാക്കിയെല്ലാം പാര്‍ട്ടി തീരുമാനിക്കും’, ചാണ്ടി ഉമ്മന്‍ […]
Read more

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പഴയ പോലെ പണവും നല്‍കാം; ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. പഴയ പോലെ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. ഇതാണ് പിന്‍വലിച്ചിരിക്കുന്നത്. കറന്‍സി ഇടപാടുകള്‍ ഇല്ലാതാക്കി മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകള്‍ ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. എന്നാല്‍ പണമിടപാട് പൂര്‍ണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകള്‍ […]
Read more

നോമ്പുതുറ സ്‌പെഷ്യല്‍- ഉണ്ടാക്കാം കിടിലന്‍ മില്‍ക്ക് പത്തിരി

മൃദുവായ പത്തിരി തേങ്ങാപ്പാലില്‍ മുക്കി കഴിക്കുന്ന ഈ വിഭവം നോമ്പ് തുറയ്ക്ക് പരീക്ഷിക്കാം ചേരുവകള്‍ അരിപ്പൊടിതേങ്ങാപ്പാല്‍പഞ്ചസാര/ഉപ്പ്ഏലക്കായ തയ്യാറാക്കുന്ന വിധം അരിപ്പൊടി നല്ല ചൂടുവെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് പരുവത്തിന് കുഴച്ചെടുക്കണം. സാധാരണ പത്തിരി ഉണ്ടാക്കി അത് മധുരം ചേര്‍ത്ത ഇളം ചൂടുള്ള തേങ്ങാപ്പാലില്‍ മുക്കി വെക്കുക. കഴിക്കുമ്പോള്‍ കൂടുതല്‍ രുചികരമാക്കാന്‍ മീന്‍ കറിയോ ബീഫ് കറിയോ കൂട്ടി കഴിക്കാവുന്നതുമാണ്.
Read more

വരുന്നു ഐഫോണ്‍ ഫോള്‍ഡ്; വില 2 ലക്ഷത്തിന് മുകളില്‍

ആപ്പിള്‍ ഫാന്‍സിന്റെ കാത്തിരിപ്പിന് വിരാമമാകുന്നു. ആപ്പിളിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2026 സെപ്റ്റംബറില്‍ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ടെക് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ‘ഐഫോണ്‍ ഫോള്‍ഡ്’ എന്നാണ് പേര്. ഐഫോണ്‍ 18 സീരീസ് മോഡലുകള്‍ക്കൊപ്പമാകും കമ്പനി ഫോള്‍ഡബിള്‍ സെഗ്മെന്റിലുള്ള തങ്ങളുടെ ആദ്യ ഫോണും ഇറങ്ങുക. ഫോള്‍ഡബിള്‍ ഫോണുകളുടെ പ്രധാന വെല്ലുവിളിയായ സ്‌ക്രീനിലെ മടക്ക് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഡിസ്‌പ്ലേയാണ് ആപ്പിള്‍ വികസിപ്പിക്കുന്നത്. ഉള്ളില്‍ 7.8 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഒഎല്‍ഇഡി സ്‌ക്രീനും പുറത്ത് 5.5 ഇഞ്ചിന്റെ പാനലും ഉണ്ടാകും. മടക്കുമ്പോള്‍ ഫോണ്‍ […]
Read more

ധര്‍മ്മടത്ത് വീണ്ടും ട്വിസ്റ്റ്; പിണറായിയെ നേരിടാന്‍ വിപി അബ്ദുള്‍ റഷീദ് എത്തും?

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ കേരളത്തിന്റെ കണ്ണ് മുഴുവന്‍ കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തിലേക്കാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം തവണയും ജനവിധി തേടുന്ന ഈ വിവിഐപി മണ്ഡലത്തില്‍, അദ്ദേഹത്തെ വിറപ്പിക്കാന്‍ കോണ്‍ഗ്രസ് ഇറക്കുമെന്ന തരത്തില്‍ ചര്‍ച്ചകളില്‍ വന്ന പേരുകള്‍ പലതായിരുന്നു. ഷാഫി പറമ്പില്‍ മുതല്‍ കെ സുധാകരന്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. സുധാകരന്‍ പിന്നീട് കണ്ണൂര്‍ തന്നെ മതിയെന്ന വാശിയിലാണ്. ഇപ്പോഴിതാ ചിത്രം കുറച്ചുകൂടി വ്യക്തമായി വരുന്നു. പിണറായിയെ നേരിടാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ […]
Read more

KSRTC ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കിത്തുടങ്ങി; ചെലവിട്ടത് ഒന്നര കോടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ കെഎസ്ആര്‍ടിസിയുടെ ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കിത്തുടങ്ങി. മൂവായിരത്തിലധികം ബസുകളില്‍ ഒരു മാസത്തേക്കാണ് ഒന്നരക്കോടിയോളം രൂപ ചെലവിട്ട് പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണി പറയുന്നതായിരുന്നു പരസ്യങ്ങള്‍. ബസുകളിലെ പരസ്യം നീക്കാത്തതു സംബന്ധിച്ച് ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യുഡിഎഫ് പരാതിപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ബോര്‍ഡുകളും പരസ്യങ്ങളും 48 മണിക്കൂറിനകം നീക്കം […]
Read more

ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു; ലോകം വിലക്കയറ്റത്തിലേക്കോ?

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ്. ബ്രെന്റ് ക്രൂഡ് ഇനത്തിന്റെ വില ഇന്ന് 104 ഡോളറായി ഉയര്‍ന്നു. ഒറ്റ ദിനം കൊണ്ട് വില 3.64 ശതമാനം കൂടിയിരിക്കുകയാണ്. ഡബ്‌ള്യു ടി ഐ ക്രൂഡ് ഇനത്തിന്റെ വില 3.72 ശതമാനം ഉയര്‍ന്ന 97.22 ഡോളറിലെത്തി. ക്രൂഡിന്റെ വിലക്കയറ്റം അമേരിക്കയില്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും ഊര്‍ജ ഉത്പന്നങ്ങളുടെ വില പ്രകടമായി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ ഡീസല്‍ വില ഒരു ഗ്യാലന് 5 ഡോളര്‍ വര്‍ധിച്ചു. ഇത് ലോകത്താകമാനം […]
Read more

ദുബായിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ദുബായ്: ഇറാനില്‍ യുദ്ധം കൊടുംപിരിക്കൊള്ളുന്ന സാഹചര്യത്തില്‍, ദുബായ് പോലുള്ള പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം നന്നേ കുറയുന്നത് വിമാന കമ്പനികളെ വലയ്ക്കുന്നു. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞരിക്കുകയാണ്. പല സര്‍വീസുകളിലും വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രമാണുള്ളത്. ഇറാനിലെ യുദ്ധം മൂലമുള്ള അപകട സാധ്യത കണക്കിലെടുത്താണ് യാത്ര ഒഴിവാക്കുന്നതെന്നാണ് എമിറേറ്റ്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രാഗ്, ബുഡാപെസ്റ്റ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും ദുബായിലേക്കുള്ള വിമാനങ്ങളില്‍ […]
Read more

ടികെ ഗോവിന്ദന്‍ അവസരവാദി; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

കണ്ണൂര്‍: പാര്‍ട്ടിയോട് ഇടഞ്ഞ് തളിപ്പറമ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. ജില്ലാ സെക്രട്ടറി കെകെ രാഗേഷാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്ററി സ്ഥാനത്തിന് വേണ്ടി യുഡിഎഫിന്റ ചട്ടുകമായി ഗോവിന്ദന്‍ മാറിയെന്നും രാഗേഷ് ആരോപിച്ചു. ‘പാര്‍ലമെന്ററി അവസരവാദത്തിന്റെ ചെളിക്കുണ്ടില്‍ ഗോവിന്ദന്‍ വീണു. പാര്‍ലമെന്ററി സ്ഥാനത്തേക്കാള്‍ വലുത് പാര്‍ട്ടി പാര്‍ട്ടി സ്ഥാനമാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്ന പദവിക്ക് പുറമെ നിരവധി സ്ഥാപനങ്ങളുടെ നേതൃത്വം ഗോവിന്ദന്‍ വഹിച്ചു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ഗോവിന്ദന്. അത് […]
Read more

കേരളം എന്റേത് കൂടി, സഖാവ് വിജയന്‍ വിജയിക്കട്ടെ; ആശംസകളുമായി കമല്‍ഹാസന്‍

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകള്‍ നേര്‍ന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. കേരളത്തോട് തനിക്ക് വൈകാരികമായ ബന്ധമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് കമല്‍ പറഞ്ഞത്. കേരളം എന്റേയും കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, ഈ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളായ എല്ലാവരോടും കഴിഞ്ഞ പത്ത് വര്‍ഷത്തെ കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകള്‍ നേരാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix