Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

മഴയും വെയിലും മാറി മാറി… പടർന്ന് പിടിച്ച് പനി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പത്ത് പേരോട് സംസാരിച്ചാൽ അതിൽ 8 പേർക്കും പനിയോ ചുമയോ ജലദോഷമോ ആയിരിക്കും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇപ്പോൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് മഴയും വെയിലും മാറിമാറി അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ദൈനംദിന ആരോഗ്യശീലങ്ങളെയും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. പനി സാധാരണയായി വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗാണുക്കൾ മൂലമാണ് ഉണ്ടാകുന്നത്. എന്നാൽ താപനിലയിലും ഈർപ്പത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ചില ശ്വാസകോശ വൈറസുകളുടെ വ്യാപനത്തിന് […]
Read more

ഓണത്തിന് കോളടിച്ച് KSRTC; ഒറ്റ ദിവസം കൊണ്ട് വാരിയത് 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനമായി 10.8 കോടി രൂപ നേടി. കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടിയായിരുന്നു ഇതിന് മുൻപത്തെ ഓണക്കാല കലക്ഷൻ റെക്കോഡ്. ഓണം തിരക്ക് കണക്കിലെടുത്ത് 4461 സർവീസുകളാണ് ഇത്തവണ കെഎസ്ആർടിസി നടത്തിയത്. അത് ​ഗുണകരമായി. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിനുമായി കെഎസ്ആർടിസി നിരവധി ദൂരദർശന സർവീസുകളും സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു. ദൂരയാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് റെക്കോഡ് വരുമാനത്തിലേക്ക് എത്തിക്കാൻ […]
Read more

ജീവിതകാലം മുഴുവൻ ഞങ്ങൾ കടപ്പെട്ടിരിക്കും; മെസിക്ക് നന്ദി പറഞ്ഞ് ഡി മരിയ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം ലയണൽ മെസിയോടുള്ള തങ്ങളുടെ സ്നേഹവും ആദരവും നന്ദിയും പ്രകാശിപ്പിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനും സഹ താരങ്ങളും. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനകൾക്കും അതുല്യമായ പാരമ്പര്യത്തിനും അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. ‘അർജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിനും, വേണമെങ്കിൽ മറ്റൊരു രാജ്യം തിരഞ്ഞെടുക്കാമായിരുന്നിട്ടും ഞങ്ങളെ തിരഞ്ഞെടുത്തതിനും ജീവിതകാലം മുഴുവൻ ഞങ്ങൾ താങ്കളോട് കടപ്പെട്ടിരിക്കും എന്നാണ് സഹതാരവും മൈതാനത്തെ മെസിയുടെ മനസുമായിരുന്ന ഏഞ്ചൽ ഡി മരിയ കുറിച്ചത്. റോഡ്രി​ഗോ ഡി […]
Read more

ചിലർ നുണകൾ പ്രചരിപ്പിക്കുന്നു, ആവശ്യമില്ലെങ്കിൽ സ്വർണം വാങ്ങരുത്; ജനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നുണകൾ പരത്തി (ജൂട്ട് കി ഗൂഞ്ച്) നിരാശ പടർത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. വിദേശയാത്രകളും വിദേശങ്ങളിലെ ആഡംബര വിവാഹങ്ങളും അനാവശ്യമായ സ്വർണം വാങ്ങലുകളും വെട്ടിക്കുറച്ച് സമ്പൂർണ സ്വദേശി മന്ത്രം മുറുകെപ്പിടിക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ‘‘രാജ്യത്തെ ജനങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. […]
Read more

ചേന്തി അനിൽ ​ഗുണ്ടയല്ല, മുഖ്യമന്ത്രി ക്ഷമിക്കുമെന്നാണ് വിശ്വാസമെന്ന് പീതാംബരക്കുറുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞുവെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി മുന്‍ അംഗം ചേന്തി അനിലിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞിട്ടില്ലെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രിയെ തടയാന്‍ ആലോചിച്ചിട്ടു പോലുമില്ല. അവിടെ ഉണ്ടായിരുന്നവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയവരാണ്. ചേന്തി ഗുണ്ട ആയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് കൊടി ഉയര്‍ത്താനാണെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞു എന്നത് പൊലീസ് ഉണ്ടാക്കിയ ജപ്പാന്‍ കഥകളാണെന്ന് പറഞ്ഞ അദ്ദേഹം, ചേന്തി അനില്‍ ഗുണ്ടയാണെന്ന് പറയേണ്ടത് പൊലീസ് […]
Read more

എത്ര ഉന്നത ഉദ്യോ​ഗസ്ഥനായാലും നടപടിയുണ്ടാകും; മാസപ്പടി കേസിൽ എക്സൈസ് മന്ത്രി

തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് മന്ത്രി എം. ലിജു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എത്രവലിയ ഉദ്യോഗസ്ഥനായാലും ഇളവുണ്ടാകില്ല. ശക്തമായ മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കോട്ടയത്തുനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായും ഇതിനെ തുടർന്നാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ നടപടി. ഇത് ഉദ്യോഗസ്ഥർക്കുള്ള കൃത്യമായ […]
Read more

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന തരത്തിലാണ് ഡിപിആര്‍. പതിനെട്ട് കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടും. നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്. കലൂരില്‍ നിന്നും ഇന്‍ഫോ പാര്‍ക്കിലേക്ക് മെട്രോ നീട്ടുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ നടന്നുവരികയാണ്. ഇത് ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് […]
Read more

സമാനതകളില്ലാത്ത മെസിയുടെ റെക്കോർഡ് പുസ്തകം

അർജന്റീനയുടെ ആകാശ നീലയും വെള്ളയും കൂടിക്കലർന്ന ജേഴ്സിയിൽ ലോകത്തെ വിസ്മയിപ്പിച്ച കാൽപ്പന്തിന്റെ മഹാ മാന്ത്രികൻ ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഐതിഹാസിക ഫുട്ബോൾ കാലത്തിനു കൂടിയാണ് തിരശ്ശീല വീഴുന്നത്. 2016ലെ കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ഫൈനലിൽ ചിലിയോടേറ്റ തോൽവിക്ക് പിന്നാലെ നിരാശനായി വിരമിക്കാൻ ഒരുങ്ങിയ താരം പിന്നീട് തിരിച്ചെത്തി രചിച്ചത് സമാനതകളില്ലാത്ത ചരിത്രമാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ആ കരിയറിന് തിരശ്ശീല വീണത്. അദ്ദേഹത്തിന്റെ അപൂർവ റെക്കോർഡുകളിലേക്ക് […]
Read more

10 വർഷങ്ങൾക്ക് മുമ്പത്തെ പരിഹാസം, ലോകം കീഴടക്കിയ തേരോട്ടം… ഒടുവിൽ കഥാന്ത്യം, തിരിച്ചുനടക്കാൻ തീരുമാനിച്ച് ആ കാലുകൾ; നന്ദി ലിയോ…

“ഞാൻ എന്റെ സർവ്വസ്വവും നൽകിക്കഴിഞ്ഞു, ഇനി നൽകാൻ എന്റേതായി ഒന്നുമില്ല.” അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും ലോക ഫുട്ബോളിലെ ഇതിഹാസവുമായ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് എന്നന്നേക്കുമായി പടിയിറങ്ങുകയാണ്. എന്നന്നേക്കും എന്നുറപ്പിച്ച് പറയാം ഇത്തവണ, കാരണം അയാൾക്കിനി നേടാനായിട്ട് ബാക്കിയൊന്നുമില്ല. കൃത്യം പത്ത് വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നിന്ന് കോപ്പയിലെ കലാശക്കളിയും കഴിഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ അന്ന് ഇതേ വാക്കുകൾ ലോകം കേട്ടതാണ്. എല്ലാം നഷ്ടപ്പെട്ടവനായി തോറ്റവന്റെ പാപഭാരവും പേറി തിരിച്ചുനടക്കുന്നതിനിടയിൽ ലോകത്തോട് ഒരു […]
Read more

സെപ്റ്റംബറിൽ വൈദ്യുതി ബിൽ ഉയരും: ഇന്ധന സർചാർജുമായി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതോടെ അടുത്ത കറന്റ് ബിൽ കൂടുമെന്ന് ഉറപ്പായി. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix