Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകൾ അപക്വം; പഠനം വേണമെന്ന് അപു ജോൺ ജോസഫ്

ഇടുക്കി: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. മുന്നണി തലത്തിലോ സർക്കാർ തലത്തിലോ ഇത്തരമൊരു വിഷയത്തിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. മൂവാറ്റുപുഴ ജില്ല വേണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ദീർഘകാല ആവശ്യത്തോട്, വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ കൂടിയായ […]
Read more

US ഓപ്പണിൽ വൻ അട്ടിമറി; ജോക്കോവിച്ച് ആദ്യ റൗണ്ടിൽ പുറത്ത്

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നിസിന്റെ ആദ്യ ദിനത്തിൽ തന്നെ വൻ അട്ടിമറി. ബില്ലി ജീൻ കിങ് നാഷണൽ ടെന്നീസ് സെന്ററിൽ ടെന്നീസ് ലോകത്തെ ഞെട്ടിച്ച് ഇതിഹാസതാരം നൊവാക് ജോക്കോവിച്ച് ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. നാലാം സീഡായ സെർബിയൻ താരത്തെ അർജന്റീനയുടെ മരിയാനോ നവോനെയാണ് അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ കീഴടക്കിയത്. സ്‌കോർ: 6-7(5), 7-5, 6-4, 2-6, 1-6. 2006-ന് ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഒന്നാം റൗണ്ടിൽ പരാജയപ്പെടുന്നത്. […]
Read more

സണ്ണി എം കപിക്കാടിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയെന്ന് ഹിന്ദു ഐക്യവേദി

കോഴിക്കോട്: ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി. സണ്ണി എം. കപിക്കാടിന് സാമ്പത്തിക സഹായവും വേദികളും നൽകുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന്‌ സംസ്ഥാന പ്രസിഡന്‍റ് ആര്‍.വി ബാബു ആരോപിച്ചു. ഡോ. ബി.ആർ അംബേദ്കറുടെ വാക്കുകളെയും പ്രസ്താവനകളെയും ദുർവ്യാഖ്യാനം ചെയ്ത് ഹൈന്ദവ സമൂഹത്തിനെതിരെ വിഷം ചീറ്റുകയാണ് സണ്ണി കപിക്കാട് ചെയ്യുന്നത്. ഹൈന്ദവ സമൂഹത്തെ ജാതി പറഞ്ഞു ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരക്കാർക്കുള്ളത്. ദലിത്, പട്ടികജാതി, പട്ടികവർഗ്ഗ സമൂഹത്തിന്റെ സംരക്ഷകൻ എന്ന വ്യാജേന സണ്ണി കപിക്കാട് ഇസ്ലാമിക […]
Read more

കടമെടുത്ത് കടമെടുത്ത് ഇതെങ്ങോട്ട്…?! കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും പരിധികൾ ലംഘിച്ച് മുന്നോട്ട്, കാലിയായി ഖജനാവ്; കാത്തിരിക്കുന്നത് അറുതിയുടെ നാളുകളോ?

‘ഓണം കഴിഞ്ഞതോടെ കാണം വിൽക്കേണ്ട അവസ്ഥയിലേക്ക് വീഴുകയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. ഓണക്കാലത്തെ ഭീമമായ ചെലവുകള്‍ക്ക് പിന്നാലെ, ദൈനംദിന ആവശ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും 1800 കോടി രൂപ കടമെടുക്കുന്നുവെന്ന വാർത്തകളാണ് വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ചൊവ്വാഴ്ചയാണ് പുതിയ കടപത്രങ്ങളുടെ ലേലം നടക്കുക. സാമ്പത്തികമായി മുന്നില്‍ നിൽക്കാൻ കെൽപ്പുള്ള കേരളം, പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥിരമായി കടപത്രങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ എത്തിയത് പല സർക്കാരുകളുടെ പതിറ്റാണ്ടുകളായുള്ള തെറ്റായ […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം; 800 കവിഞ്ഞ് മരണം, 3000 ഓളം പേര്‍ കാണാമറയത്ത്

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 800 കവിഞ്ഞു. മൂവായിരത്തോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദുരന്തത്തില്‍ 781 പേര്‍ മരിച്ചതായും 2,502 പേരെ കാണാതായതായും നേപ്പാള്‍ ഡിസാസ്റ്റര്‍ ഏജന്‍സി ഔദ്യോഗികമായി വ്യക്തമാക്കിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് രൂപപ്പെട്ട തടാകങ്ങള്‍ പുതിയ ഭീഷണിയാണ്. മിന്നല്‍ പ്രളയത്തില്‍ ടിബറ്റില്‍ 546 പേര്‍ മരിച്ചതായി ചൈനയിലെ ഔദ്യോഗിക ചാനലായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ ത്രിശൂലി ഹൈഡ്രോ ഇലക്ട്രിക് സൈറ്റില്‍ തൊഴിലാളികള്‍ കുടുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് […]
Read more

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലഫോര്‍ണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹത. തൃശൂര്‍ മണ്ണുത്തി മൂടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മില്‍പിറ്റാസിലാണ് മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് യുവതികളെ കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശി അനില (32) യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് തൃശൂര്‍ സ്വദേശിനി അഞ്ജനയുടെ ബന്ധുക്കള്‍ പറയുന്നത്. ക്രൂരകൃത്യത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് കുടുംബത്തിന് […]
Read more

‘ടികെ ഗോവിന്ദൻ തളിപ്പറമ്പിന്റെ ബ്രൂട്ടസ്, ഈ വഞ്ചന തളിപ്പറമ്പ് മറക്കില്ല’; രൂക്ഷ വിമർശനവുമായി കെകെ രാഗേഷ്

കണ്ണൂര്‍: തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിന്റെ ബ്രൂട്ടസാണെന്ന് കെ കെ രാഗേഷ് വിമർശിച്ചു. തന്നെ എന്താണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കാത്തത് എന്നാണ് ടി കെ ഗോവിന്ദന്‍ ചോദിച്ചതെന്നും അദ്ദേഹം വര്‍ഗ വഞ്ചകനാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി. ‘ഞാന്‍ വലിയ വിപ്ലവകാരിയാണ് എന്ന് പറഞ്ഞ് നടന്ന ആളാണ് ഗോവിന്ദന്‍. എനിക്കെന്ത് തന്നു പാര്‍ട്ടി എന്നാണ് ഗോവിന്ദന്‍ ചോദിക്കുന്നത്. ടി […]
Read more

ഉസ്ബെക്കിസ്ഥാനുമായി യുറേനിയം കരാർ, ഇന്ത്യക്കാർക്ക് വിസ വേണ്ട; നിർണായക തീരുമാനങ്ങൾ

താഷ്‌കെന്റ്: ദീര്‍ഘകാല യുറേനിയം വിതരണ കരാറില്‍ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ഒപ്പുവെച്ചു. ഉസ്‌ബെക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്‌ബെക് പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ത്യയുടെ ആണവോര്‍ജ പദ്ധതികള്‍ക്ക് കരുത്തുപകരുന്നതാണ് ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള സുപ്രധാനമായ കരാര്‍. യൂറേനിയം കരാറാണ് ചർച്ചയിലെ പ്രധാന വിഷയം. യുറേനിയം വിതരണത്തിനായി ദീര്‍ഘകാല സംവിധാനം ഏര്‍പ്പെടുത്തുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയെ ‘വിശ്വസ്തനായ തന്ത്രപ്രധാന പങ്കാളി’ എന്ന് വിശേഷിപ്പിച്ച ഉസ്‌ബെക് പ്രസിഡന്റ് മിര്‍സിയോയേവ്, ഇരു രാജ്യങ്ങളും തമ്മിലുള്ള […]
Read more

മുള വന്നു തുടങ്ങിയ ഉരുളക്കിഴങ്ങ് കഴിച്ചാൽ പ്രശ്നമാണോ?

പലപ്പോഴും കൂടുതൽ ദിവസം വെക്കുമ്പോൾ ഉരുളക്കിഴങ്ങുകളിൽ മുള വരാറുണ്ട്. പലരും അത് പലരും കാര്യമാക്കാറില്ല. മുള നീക്കിയ ശേഷം ഉരുളക്കിഴങ്ങ് കറിവയ്ക്കാൻ ഉപയോ​ഗിക്കും. ഇത്തരത്തിൽ മുളവന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ? മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നിങ്ങനെ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോ​ഗ്യവിദ​ഗ്ധ‍‍ർ പറയുന്നു. ഇതിൽ നേരിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഗ്ലൈക്കോ ആൽക്കലോയിഡ് അമിതമാകുന്നത് ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, വേഗത്തിലുള്ള […]
Read more

സുഹൈലും ശരതും എത്തിയിട്ടും ​ഗൾഫിൽ ചൂടിന് ശമനമില്ല

ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ, ദമ്മാം, ജുബൈല്‍ ഭാഗങ്ങളില്‍ ഇന്നും കടുത്ത ചൂട് അനുഭവപ്പെട്ടു. പകല്‍ താപനില നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തിന് ശേഷവും കിഴക്കന്‍ സൗദിയില്‍ ചൂടിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ചൂടു കുറയുമെന്ന പ്രതീക്ഷകൾക്കിടെ യു.എ.ഇ.യിൽ താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ അൽ ദഫ്ര മേഖലയിലെ ബദ ദഫാസിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 50 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix