Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഷെയ്ഖ് ഹസീന മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ്; അതിർത്തിയിൽ കനത്ത ജാഗ്രത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി/ധാക്ക: ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച റിപ്പോർട്ടുകൾക്കിടെ ഇന്ത്യയുമായുള്ള അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി ബംഗ്ലാദേശ്. പശ്ചിമബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അതിർത്തികളിലാണ് നിരീക്ഷണം വർധിപ്പിച്ചത്. ഇന്ത്യയുടെ ഭാഗത്തും ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 16-ന് ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ് മാർഗം അതിർത്തി കടന്നായിരിക്കും മടക്കയാത്രയെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഏഴ് ജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിർത്തി സുരക്ഷാ സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ (ബി.ജി.ബി) 120 പ്ലാറ്റൂണുകളെയാണ് വിവിധ മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ 56 പ്ലാറ്റൂണുകൾ ഹസീനയുടെ സ്വദേശമായ ഗോപാൽഗഞ്ച് ജില്ലയിലാണ്. സാവാർ, അശുലിയ, ധാക്ക, ഗാസിപുർ, നാരായൺഗഞ്ച്, ബാലൂക്ക, മൈമൻസിങ്, ചറ്റോഗ്രാം, കോക്സ് ബസാർ തുടങ്ങിയ മേഖലകളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) പ്രവർത്തകരും തമ്മിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബാക്രമണങ്ങളും തീവെപ്പും ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്തിരുന്നു. അക്രമസംഭവങ്ങൾക്ക് പിന്നിൽ അവാമി ലീഗ് പ്രവർത്തകരാണെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ ആരോപണം. വിദേശത്തുള്ള അവാമി ലീഗ് നേതാക്കൾ രാജ്യത്ത് അക്രമങ്ങൾ നടത്താൻ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയാണെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു.

ബംഗ്ലാദേശിന്റെ വിജയദിനമായ ഡിസംബർ 16-ന് രാജ്യത്തേക്ക് മടങ്ങുമെന്നാണ് ഹസീന അറിയിച്ചിരിക്കുന്നത്. എന്നാൽ, തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. ഹസീന കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമാണെന്നും കുറ്റവാളികളെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങളിലൂടെ മാത്രമേ അവരെ തിരിച്ചെത്തിക്കാനാകൂവെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കിയിരുന്നു. കൈവിലങ്ങണിയിച്ച് കർശന സുരക്ഷയിലായിരിക്കണം ഹസീനയെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടതെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

ഇന്ത്യയിൽനിന്ന് മടങ്ങുന്നതിനായി ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമൻ എയർലൈൻസിന്റെ വിമാനം അനുവദിക്കണമെന്ന ഹസീനയുടെ അഭ്യർഥനയും ബംഗ്ലാദേശ് സർക്കാർ നിരസിച്ചിരുന്നു.

2024-ൽ ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നാണ് 15 വർഷത്തെ ഭരണത്തിന് ശേഷം ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നത്. അന്നുമുതൽ അവർ ഇന്ത്യയിലാണ് കഴിയുന്നത്. 2025 നവംബറിൽ വിദ്യാർഥി പ്രക്ഷോഭത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശിലെ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ അവർ നിഷേധിച്ചിട്ടുണ്ട്.

കുറ്റവാളികളെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പ്രകാരം ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് നേരത്തേ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബംഗ്ലാദേശിന്റെ ആവശ്യം പരിശോധിച്ചുവരികയാണെന്നായിരുന്നു ഇന്ത്യൻ സർക്കാരിന്റെ പ്രതികരണം. ഇതിനിടെയാണ് ഡിസംബർ 16-ന് നാട്ടിലേക്ക് മടങ്ങുമെന്ന് ഹസീന പ്രഖ്യാപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix