സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ; പ്രത്യേക ക്യാമ്പ് 29ന് കോഴിക്കോട്

കോഴിക്കോട് : അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ ജില്ലാതല ക്യാമ്പ് സംഘടിപ്പിക്കും.

രാജ്യവ്യാപകമായി ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് ഡിസംബർ 29ന് രാവിലെ പത്ത് മുതൽ കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജണൽ ഓഫീസ് ഹാളിലാണ് സംഘടിപ്പിക്കുക.

പരിപാടിയിൽ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ എന്നിവയുടെ സഹായ കൗണ്ടറുകളും ഉണ്ടാകും. അവകാശികളാണെന്ന് ബോധ്യമായാൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ക്യാമ്പിൽ ലഭിക്കും. തുടർനടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം ക്യാമ്പിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 8547860327 നമ്പറിൽ ബന്ധപ്പെടാം.

121.74 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിലെ വിവിധ ബാങ്കുകളിലെ 4.89 ലക്ഷം അക്കൗണ്ടുകളിലായി അവകാശികളില്ലാതെ കിടക്കുന്നത്. പത്ത് വർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement