തൃശ്ശൂർ: ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോത്സവം സ്വാരസ്വതം 2025ല്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ജില്ല കലോത്സവം സമാപിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ കെ.എസ്.ജയചന്ദ്രന് മാസ്റ്റര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു. 514 പോയിന്റ് നേടിയ കൊടകര സരസ്വതി വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും. ആതിഥേയരായ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ 505 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലയിലെ 32 വിദ്യാലയങ്ങളില്‍ നിന്നായി രണ്ട് ദിവസം നടന്ന മത്സരങ്ങളില്‍ ഏകദേശം 1500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറിമരായ സൗമ്യ സുരേഷ്, ശ്രീകാന്ത് ഗുരുപദം, സംസ്ഥാന കമ്മിറ്റിയിംഗം ടി.എന്‍.രാമന്, സംസ്ഥാന കലോത്സവ പ്രമുഖ് കെ.കൃഷ്ണന് കുട്ടി മാസ്റ്റര്‍, ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി.ഹരിദാസ്.
ജില്ല വൈസ് പ്രസിഡന്റ് സി.രാഗേഷ്, സ്കൂള്‍ മാനേജര്‍ യു. പ്രഭാകരന്, കലോത്സവം സംയോജക ബിന്ദു പി.പി. എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു. എല്‍പി,യുപി വിഭാഗങ്ങളില്‍ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.വ്യാസ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി.ദിലീപ്,സ്വാഗതവും. ജില്ല സെക്രട്ടറി എം.വി.വിനോദ് നന്ദിയും പറഞ്ഞു.










