സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ല കലോത്സവത്തിന് ചാലക്കുടി വ്യാസ വിദ്യാനികേതനില്‍

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ല കലോത്സവത്തിന് ചാലക്കുടി വ്യാസ വിദ്യാനികേതനില്‍ വേദിയൊരുങ്ങി. 28,29 തീയതികളിലായി നടക്കുന്ന സാരസ്വതം 2025 28ന് രാവിലെ 9,30ന് നാടന്‍ പാട്ടുകലാകാരി പ്രസീത ചാലക്കുടി ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകന്‍ സുന്ദര്‍ദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ ജയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണ നടത്തും.

ഭാരതീയ വിദ്യാനതികേതന്‍ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി.ദീലീപ്, ജഗദ്ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ ജി.പത്മനാഭ സ്വാമി, കലോത്സവം സംയോജിക പി.പി.ബിന്ദു, ക്ഷേമ സമിതി പ്രസിഡന്റ് എ.കെ.ഗംഗാധരന്‍, മാതൃസമിതി പ്രസിഡന്റ് ശ്രുതി ഷൈനോ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. പത്ത് വേദികളിലായി 126 ഇനം മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുക. ഏകദേശം 1500ല്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മത്സരം 29ന് ശനിയാഴ്ച സമാപിക്കും.

സമാപന സമ്മേളനത്തില്‍ സംസ്ഥാന കലോത്സവ പ്രമുഖ് കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍, ജില്ല സെക്രട്ടറി എം.വി.വിനോദ്, ട്രസ്റ്റ് സെക്രട്ടറി കെ.പി.ഹരിദാസ്, തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. അടുത്ത മാസം പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ല ടീമിനെ ഇവിടെ നിന്ന് തെരഞ്ഞെടുക്കുന്നതാണ്. ജില്ലയിലെ 32 ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് രണ്ട് ദിവസത്തെ കലോത്സവത്തില്‍ പങ്കെടുക്കുകയെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാനികേതന്‍ സംസ്ഥാന സമിതി അംഗം ടി.എന്‍.രാമന്‍. സംയോജക് പി.പി.ബിന്ദു, ജനറല്‍ കണ്‍വീനര്‍ പി.ജി.ദിലീപ്, ജില്ല വൈസ് പ്രസിഡന്റ് രാഗേഷ് സി. തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement