Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 529 കോടി രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 529 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി സമർപ്പിച്ച ചെലവ് കണക്കുകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ. ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് പശ്ചിമ ബംഗാളിലാണ്. 286 കോടി രൂപയാണ് ഇവിടെ മാത്രം ബിജെപി ചെലവഴിച്ചത്.

പശ്ചിമ ബംഗാളിന് പുറമെ അസമിൽ 96.26 കോടി രൂപയും കേരളത്തിൽ 82.67 കോടി രൂപയും തമിഴ്നാട്ടിൽ 51.56 കോടി രൂപയും പുതുച്ചേരിയിൽ 11.89 കോടി രൂപയുമാണ് ബിജെപി ചെലവഴിച്ചത്.

പശ്ചിമ ബംഗാളിൽ പൊതുപ്രചാരണത്തിനായി 217.16 കോടി രൂപയും സ്ഥാനാർഥികൾക്കായുള്ള ചെലവുകൾക്കായി 69.83 കോടി രൂപയുമാണ് ചെലവഴിച്ചത്. സ്ഥാനാർഥികൾക്ക് നൽകിയ 58.80 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിക്ക് 1,494 കോടി രൂപ സംഭാവനയായി ലഭിച്ചതായും പാർട്ടി സമർപ്പിച്ച രേഖകളിൽ പറയുന്നു. ഈ കാലയളവിന് ശേഷം പാർട്ടിയുടെ ബാങ്ക് ബാലൻസ് 7,689.06 കോടി രൂപയായിരുന്നുവെന്നും രേഖകളിലുണ്ട്.

യാത്ര, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ തുടങ്ങിയ വിവിധ ഇനങ്ങളിലെ ചെലവുകളാണ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുകയ്ക്ക് നിയമപരമായ പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന തുകയ്ക്ക് സമാനമായ പരിധിയില്ല. ഓരോ തെരഞ്ഞെടുപ്പിനും ശേഷം പാർട്ടികൾ ചെലവുകളുടെ വിശദമായ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix