Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജെൻസീകളെ ലക്ഷ്യമിട്ട് BJPയുടെ പുതിയ നീക്കം; പ്രത്യേക ടീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: യുവാക്കളിലേക്കും പ്രത്യേകിച്ച് ജെൻസീ തലമുറയിലേക്കും കൂടുതൽ അടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ടീം രൂപീകരിച്ച് ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികളുമായി പാർട്ടി അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

നിതിൻ നബീൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്‌ഡെ, ഗുജറാത്ത് മന്ത്രി ഹർഷ് സംഘ്‌വി, ഛത്തീസ്ഗഢ് മന്ത്രി ഒ.പി. ചൗധരി തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും പ്രത്യേക സംഘം. യുവാക്കളെയും ജെൻസീ തലമുറയെയും ലക്ഷ്യമിട്ട് വിവിധ ഔട്ട്‌റീച്ച് പരിപാടികൾ ആവിഷ്‌കരിക്കുകയാണ് ടീമിന്റെ പ്രധാന ദൗത്യം.

ജെൻസീ വിഭാഗത്തിലുള്ളവരുമായി നേരിട്ട് ആശയവിനിമയം നടത്തി അവരുടെ ആശങ്കകളും പ്രതീക്ഷകളും മനസ്സിലാക്കുന്നതിനും സംഘം പ്രാധാന്യം നൽകും. ബിജെപിയുടെ നയങ്ങളിലേക്കും ആശയങ്ങളിലേക്കും കൂടുതൽ യുവാക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.

യുവാക്കൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ദേശീയമാധ്യമങ്ങളെ ഉദ്ധരിച്ച് ബിജെപി വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രത്യേക സംഘം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer