വാൽപ്പാറ: പുലി പിടിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിൽ നിന്നും 300 മീറ്റർ അകലെ കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭാഗം പുലി ഭക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ലയത്തിൽ നിന്നും 300 മീറ്റർ അകലെ കാട്ടിലാണ് കുട്ടിയുടെ മൃദദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നിയെയാണ് പുലി പിടിച്ചത്. കുട്ടിയെ പുലി പിടിച്ചത് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് – മോനിക്ക ദമ്പതികൾ മൂന്ന് മക്കൾക്കൊപ്പം തൊഴിലെടുത്ത് ജീവിക്കാൻ ഈ പ്രദേശത്ത് വന്നത്. അമ്മ പൈപ്പിൽ നിന്ന് വെള്ളമെടുക്കവേ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തേയില തോട്ടത്തിൽ നിന്ന് ചാടിവീണ പുലി പിടിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞു.
ഇതിന് മുൻപും പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വനമേഖലയോട് ചേർന്ന പ്രദേശമാണിത്. പ്രതികൂല കാലാവസ്ഥയും തെരച്ചിൽ ദുഷ്കരമാക്കി. ഇന്ന് രാവിലെ തന്നെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കുകയായിരിന്നു.










