ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.
ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
ഡിസംബര്‍ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.



