ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴിയാണ് വധ ഭീഷണി വന്നത്. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ട്രേറ്റിൽ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളെയാണ് പരിശോധനക്കായി നിയോഗിച്ചത്. കളക്ട്രേറ്റിലും ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









