സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിഷ്ണു വിശാല്‍ ചിത്രം ‘ആര്യന്‍’ ബുക്കിംഗ് ആരംഭിച്ചു ; ചിത്രം ഒക്ടോബര്‍ 31 ന് തീയേറ്ററുകളില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഷ്ണു വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ആര്യന്‍’ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്.

നവാഗതനായ പ്രവീണ്‍ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 31 നു ആഗോള റിലീസായെത്തും. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ക്റ്റ് ബൈ സോമാറ്റോ എന്നീ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം.

വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യന്‍ രമേശ് എന്നിവര്‍ ചേര്‍ന്നാണ്. ‘എ പെര്‍ഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിഷ്ണു വിശാല്‍, മാനസാ ചൗധരി എന്നിവരാണ് ഈ ഗാനത്തില്‍ വേഷമിട്ടത്.

‘രാക്ഷസന്‍’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം വിഷ്ണു വിശാല്‍ വീണ്ടുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറില്‍ നായകനായി എത്തുകയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പോലീസ് ഓഫീസര്‍ ആയാണ് വിഷ്ണു വിശാല്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍, ട്രെയ്ലര്‍ എന്നിവയും വലിയ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ‘ആര്യന്‍’ എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കിയത്. വലിയ പ്രതീക്ഷകളോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍, ശ്രദ്ധ ശ്രീനാഥ്, വാണി ഭോജന്‍, സെല്‍വരാഘവന്‍, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെര്‍ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കാന്‍ പോകുന്ന ചിത്രം കൂടിയാണ് ‘ആര്യന്‍’.

ഛായാഗ്രഹണം – ഹാരിഷ് കണ്ണന്‍, സംഗീതം- ജിബ്രാന്‍, എഡിറ്റര്‍- സാന്‍ ലോകേഷ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, പി സി സ്റ്റണ്ട്‌സ് പ്രഭു, അഡീഷണല്‍ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനര്‍ ആന്‍ഡ് സ്‌റ്റൈലിസ്റ്റ് -വിനോദ് സുന്ദര്‍, അഡീഷണല്‍ സ്‌റ്റൈലിംഗ്-വര്‍ഷിണി ശങ്കര്‍, സൌണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എന്‍ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വര്‍ക്ക്‌സ്, വിഎഫ്എക്‌സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍സ്-പ്രഥൂല്‍ എന്‍. ടി., പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍-ഗുണശേഖര്‍ (പോസ്റ്റ് ഓഫീസ്), മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്-സിദ്ധാര്‍ത്ഥ് ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ശ്രാവന്തി സായിനാഥ്, പിആര്‍ഒ- ശബരി

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.