Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബ്രഹ്മഗിരി തട്ടിപ്പ്; നാട്ടുകാരിൽ നിന്ന് കോടികൾ സമാഹരിച്ച് പലിശ നൽകിയതായി വെളിപ്പെടുത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട്ടിലെ സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്പ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . പൊതുജനങ്ങളിൽ നിന്ന് കോടികൾ കൈപ്പറ്റി പലിശ നൽകുന്നതും ബാങ്ക് പ്രവർത്തനങ്ങൾ അനധികൃതമായി നടത്തുന്നതും കടുത്ത നിയമലംഘനമായി കണ്ടെത്തി. സൊസൈറ്റി ചാരിറ്റബിള്‍ സ്ഥാപനമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കേന്ദ്ര ബഡ്സ് ആക്ടിന്റെ ലംഘനത്തിലൂടെ ബാങ്ക് പോലെ പ്രവർത്തിച്ചതായി കണ്ടെത്തി.

ഡോക്ക്യുമെന്റുകളുടെ അടിസ്ഥാനത്തിൽ സിപിഎം നേതാക്കൾ കോടികൾ പിരിച്ചിരുന്നു. ലേബർ ഡെവലപ്മെന്റ് ഫണ്ട് നിലവിൽ വന്നശേഷവും സൊസൈറ്റി നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിവരങ്ങൾ വ്യക്തമാക്കുന്നു. ബ്രഹ്മഗിരി ചാരിറ്റബിള്‍ സൊസൈറ്റിക്ക് എല്‍ഡിഎഫ് സർക്കാർ പല തവണ ബജറ്റിൽ നിന്നും പണം നൽകിയിട്ടുണ്ട്.

സൊസൈറ്റിയിലേക്ക് ജനങ്ങൾ മാത്രമല്ല, സഹകരണ മേഖലകളിൽ നിന്നും കോടികളുടെ നിധി എത്തിച്ചിരുന്നു. പ്രധാനമായും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലൂടെയും ഇടത് അനുകൂല സഹകരണ സംഘടനകളിലൂടെയും പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. കോഴിക്കോട് ജില്ലയിലെ ബാങ്കുകളിൽ നിന്നും മാത്രം പതിനഞ്ച് കോടിയോളം രൂപ ലഭിച്ചതായി രേഖകൾ പറയുന്നു.

സഹകരണ സ്ഥാപനങ്ങൾക്ക് പണം നിക്ഷേപിക്കാൻ രജിസ്ട്രാറിന്റെ അനുമതി നിർബന്ധമാണ്. എന്നാൽ ബ്രഹ്മഗിരിയിലേക്ക് ഒഴുക്കിയ പണത്തിന് നിയമാനുസൃത അനുമതിയൊന്നും ഉണ്ടായിരുന്നില്ലെന്നും, നടപടി നിയമവിരുദ്ധമാണെന്നും ജോയിന്റ് രജിസ്ട്രാറിന്റെ ഓഫീസിന്റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer