സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ബിആര്‍ഡി സെക്യൂരിറ്റീസ് ഉടമയുടെ കുടിയിറക്ക് ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തൃശ്ശൂർ: സ്വകാര്യ പണമിടപാട് സ്ഥാപനമായ ബിആര്‍ഡി സെക്യൂരിറ്റീസിന്റെ ഉടമയുടെ കുടിയിറക്ക് ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചാലക്കുടി വെട്ടുകടവ് റോഡില്‍ ചിറക്കല്‍ സോമസുന്ദര പണിക്കര്‍ (64) വീട്ടില്‍ തുങ്ങി മരിക്കുകയായിരുന്നു. ബിജെപി ചാലക്കുടി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്ന് കോടിയലധികം രൂപ വില വരുന്ന പതിനെട്ട് സെന്റ് സ്ഥലവു 3500 സ്‌ക്വയര്‍ ഫീറ്റ് വീടും ബിആര്‍ഡിയില്‍ ഈട് നല്‍കി അവിടെ നിന്ന് എടുത്ത ലോണ്‍ എടുത്തിരുന്നു അത് കുടിശിഖ വന്നപ്പോള്‍ ഉടമ വില്യം വര്‍ഗ്ഗീസിന്റെ പേരില്‍ വീടും സ്ഥലവും തീര്‍ നല്‍കിയിരുന്നു.

സ്ഥാപനത്തിന് നല്‍കാനുള്ള തുക കഴിഞ്ഞ് ബാക്കി പണം സോമ സുന്ദര പണിക്കര്‍ക്ക് വില്യം വര്‍ഗ്ഗീസ് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഏകദേശം അന്‍പത് ലക്ഷത്തോളം രൂപ നല്‍കാതെ പല കാരണങ്ങള്‍ പറഞ്ഞ് ഉടമ പറ്റിച്ചതായി വീട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് പണം ലഭിക്കാതെ വന്നപ്പോള്‍ ബിആര്‍ഡിക്ക് ഒഴിഞ്ഞ് കൊടുത്ത വെട്ടകടവിലെ വീട്ടില്‍ വീണ്ടും സോമസുന്ദര പണിക്കരും കുടുബവും താമസം ആക്കുകയായിരുന്നു. വില്ല്യം വര്‍ഗ്ഗീസിന്റെ പേരിലുള്ള വീട്ടില്‍ താമസിക്കുകയും വാടക കുടിശിഖ ഏകദേശം 6 ലക്ഷത്തോളം രൂപ ലഭിക്കുവാനുണ്ടെന്ന് കാണിച്ച് വില്യം വര്‍ഗ്ഗീസ് ഇരിഞ്ഞാലക്കുട കോടതിയില്‍ നല്‍കിയ കേസില്‍ ഉടമക്ക് അനുകൂലമായി വിധി വരുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പണം ലഭിക്കുന്നതിനായി വീട്ടുകാരെ ഒഴിവാക്കി വീട്ടും സ്ഥലവും ഉടമക്ക് ഏറ്റെടുത്ത് നല്‍കുവാന്‍ കോടതി ഉത്തരവായത്തിന്റെ. അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണയില്‍ വീട്ടുകാരെ ഒഴുപ്പിക്കാന്‍ കോടതി ആമീനും സംഘവും ഉച്ചതിരിഞ്ഞ് എത്തുമന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സോമസുന്ദര പണിക്കര്‍ പതിനൊന്നരയോടെ വീട്ടില്‍ തുങ്ങി മരി്ക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ചയില്‍ വീട്ടുകാര്‍ ആരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ധനകാര്യ സ്ഥാപനത്തിന്റെ ആളുകള്‍ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അതിക്രമിച്ച കയറിയിരുന്നതായും വീട്ടുകാര്‍ പറയുന്നു. കുടിശിഖ വരുത്തിയ പണം കഴിച്ച് തങ്ങള്‍ക്ക് നല്‍കേണ്ട പണം നല്‍കാത്തെ ബിആര്ഡി സോമസുന്ദര പണിക്കരെ പറ്റിച്ചതാണ് വര്‍ഷങ്ങളുടെ നിയമ യുദ്ധത്തിന് കാരണമായതും ഒടുവില്‍ അദ്ദേഹത്തിന്റെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതും. സംഭവത്തിനെതിരെ വ്യപാക പ്രതിക്ഷേധമാണുയരുന്നത്.

മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ചാലക്കുടി എസ്എച്ച്ഒ എം.കെ.സജീവിന്റെ നേതൃത്വത്തില്‍ പോലീസ് വീ്ട്ടിലെത്തി ഭാര്യ ലതികയുടേയും മകളുടേയും എല്ലാം മൊഴി രേഖപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് (വ്യാഴാഴ്ച)മൃതദേഹം ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍ സംസ്‌ക്കരിക്കും, ഭാര്യ,ലതിക,(ബിജെപി ജില്ല കമ്മിറ്റിയംഗം). മക്കള്‍ രതീഷ്.പരേതനായ രെഞ്ജു.മരുമക്കള്‍.ശ്യാമ,.ശ്രീദേവി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement