മലപ്പുറം: വഴക്കിനെത്തുടർന്ന് ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂരിലാണ് സംഭവം. പള്ളിമുക്ക് സ്വദേശി അമീർ (26) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെത്തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് പൊലീസ് സൂചിപ്പിച്ചു. പുലർച്ചെ 5 മണിയോടെയാണ് കൊലപാതകം നടന്നത്.
കൊലപാതകത്തിന് ശേഷം ജുനൈദ് ബൈക്കിൽ കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വീട്ടിലെ കറിക്കത്തി കൊണ്ടാണ് ആക്രമിച്ചതെന്ന് ജുനൈദ് പറഞ്ഞു. സഹോദരങ്ങൾ തമ്മിൽ കുടുംബവഴക്കിനു പുറനെ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും തർക്കം നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്ട്.










