തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ‘ഡാഷ് മോനേ’ പ്രയോഗത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ നിലവാരം തകർന്നതായി ഷാഫി ആരോപിച്ചു.
അധികാരം നഷ്ടമായതോടെ പിണറായി വിജയന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നുവെന്നും, ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് അദ്ദേഹം പിന്നീട് ഖേദിക്കേണ്ടി വരുമെന്നും ഷാഫി പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. അഴിമതിയുടെ ഭാഗമായി ജനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും, ഇത് പ്രതിപക്ഷത്തിന്റെ ആരോപണമാത്രമല്ല, സത്യാവസ്ഥയാണെന്നും ഷാഫി വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിൽ താനാണോ ‘ക്രൗഡ് പുള്ളർ’ എന്ന ചോദ്യത്തിന്, ഈ തവണ ജനങ്ങളാണ് ക്രൗഡ് പുള്ളറെന്നും, താൻ അവരുടെ പിന്നാലെയാണ് പോകുന്നതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.




