Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ത്രീധനപീഡന പരാതി; വൃക്ക ധാനം ചെയ്യാൻ നിർബന്ധിച്ച് ഭർത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: കാൺപുരിൽ സ്ത്രീധനപീഡനത്തിന്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതിയുടെ പരാതി. 30 ലക്ഷം രൂപ നൽകുകയോ അല്ലെങ്കിൽ വൃക്ക ദാനം ചെയ്യുകയോ വേണമെന്ന ഭീഷണിയിൽ പീഡനം നേരിട്ടതായി യുവതി ആരോപിച്ചു.

2023 ജൂൺ 22-നാണ് ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി വിവാഹം നടന്നത്. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങൾ, 8 ലക്ഷം രൂപ, കൂടാതെ മഹീന്ദ്ര ഥാർ എന്നിവ സ്ത്രീധനമായി നൽകിയതായി യുവതി പറയുന്നു. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും പിന്നീട് പീഡനം ആരംഭിച്ചുവെന്നാണ് ആരോപണം.

ഭർത്താവ് അകന്ന് നിൽക്കുകയും ദാമ്പത്യബന്ധത്തിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. ഭർതൃമാതാവ് പലപ്പോഴും ദമ്പതികൾക്കിടയിൽ ഉറങ്ങുകയും, ഭർതൃപിതാവ് അനുമതിയില്ലാതെ മുറിയിൽ പ്രവേശിച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്തതായി ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോൾ ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കാൻ പോലും നിർദേശിച്ചതായും യുവതി വ്യക്തമാക്കി.

പിന്നീട് ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്നും കുടുംബത്തിന് ഇത് അറിയാമായിരുന്നെന്നും യുവതി പറഞ്ഞു. 2024 ഏപ്രിലിൽ ലഭിച്ച മെഡിക്കൽ രേഖകളിൽ നിന്ന്, ലഹരി ഉപയോഗത്തെ തുടർന്ന് ഭർത്താവ് ഗുരുതരമായ വൃക്കരോഗം ബാധിച്ചിരിക്കുകയാണെന്നും 2022 മുതൽ ഡയാലിസിസ് തുടരുകയാണെന്നും കണ്ടെത്തിയതായി അവകാശപ്പെട്ടു. ഇതിന് പിന്നാലെ 30 ലക്ഷം രൂപ നൽകണമെന്നും വൃക്ക മാറ്റിവെക്കൽ നടത്തണമെന്നും ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതായുമാണ് ആരോപണം.

2024 ഒക്ടോബർ 11-ന് യുവതി ഭർത്താവിന്റെ വീട് വിട്ട് കാൺപുരിലേക്ക് മടങ്ങി. തന്റെ സ്വർണ്ണാഭരണങ്ങൾ ഭർതൃവീട്ടുകാർ കൈവശം വെച്ചതായും അവർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡേ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer