കോഴിക്കോട്: മുക്കം കെഎംസിടി ഹോസ്പിറ്റൽ
കാർ പാർക്കിങ്ങിൽ തീപിടിത്തം. പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന നാനോ കാർ പൂർണമായി കത്തി നശിച്ചു. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കാറിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഫയർഫോഴ്സിന്റെ പെട്ടന്നുള്ള ഇടപെടലിൽ മറ്റു വാഹനങ്ങളിലേക്ക് തീ പടരുന്നതും
വലിയ അപകടങ്ങൾ ഉണ്ടാവുന്നതും ഒഴിവായി.










