കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസെടുത്ത് വനിതാ പോലീസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ, വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു. യാത്രക്കിടയിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതെന്നാണ് പരാതി. കെഎസ്‌യു പ്രവര്‍ത്തകയായ യുവതിയാണ് അതുലിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. യുവതിയും അതുലും 2018 മുതല്‍ സൗഹൃത്തുക്കളാണ്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നൽകിയത്. നിലവിൽ അതുൽ ഒളിവിലാണ്.




