തൃശൂർ: ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ തൃശൂരിലെ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബിജെപി തൃശൂർ സൗത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെയാണ് ഗാർഹിക പീഡനത്തിനും വധശ്രമത്തിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.
ഭാര്യ വൈകി വീട്ടിലെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ ശ്രീകുമാർ ഭാര്യയുടെ തല ചുമരിലിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
മർദനത്തിൽ പരിക്കേറ്റ ഭാര്യ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






