സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ഏറ്റുമാനൂർ കെഎസ്ഇബി ഓഫീസിന് സമീപം വൻ തീപിടുത്തം; ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം: ഏറ്റുമാനൂർ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഉപയോഗശൂന്യമായ സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഭാഗത്ത് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വൻ തീപിടുത്തം ഉണ്ടായി. സമീപത്തെ പറമ്പിൽ നിറഞ്ഞു കിടന്ന കരിയിലകളിൽ നിന്നും പടർന്ന തീ നിമിഷങ്ങൾക്കകം ആളിപ്പടരുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ നിരവധി തേക്കിൻ പോസ്റ്റുകൾ അഗ്നിക്കിരയായി. കൂടാതെ സമീപത്തെ സർവ്വീസ് ലൈനുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കോടതി സമുച്ചയം, ജൂഡീഷ്യൽ ഓഫീസർമാരുടെ വസതികൾ, ഗവ. മോഡൽ സ്കൂൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നിരവധി അഭിഭാഷക ഓഫീസുകൾ എന്നിവ തൊട്ടടുത്തുതന്നെ സ്ഥിതി […]
Read more

ദേശീയ പാതയിൽ  പിക്കപ്പ്നും ബൈക്കും കൂട്ടിയിടിച്ച് വൻ തീപിടുത്തം

തൃശ്ശൂർ: ദേശീയപാതയിൽ ചാലക്കുടി പുഴ പാലത്തിന് സമീപം പിക്കപ്പ്നും ബൈക്കും കൂട്ടിയിടിച്ച് വൻ തീപിടുത്തം. ഇരു വാഹനങ്ങളും കത്തി നശിച്ചു ബൈക്ക് യാത്രക്കാരനായ അവിണ്ണിശ്ശേരി സ്വദേശി അടുത്തേടത്ത് വീട്ടിൽ സുനിൽ കുമാറിന് ( 57)  പരിക്കേറ്റത്. സുനിൽ കുമാറിനെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മലപ്പുറത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് ആയൂർവേദ ഉത്പന്നങ്ങളുമായി പോയിരുന്ന പിക് അപ്പ്‌ വാനും ബൈകുമാണ് അപകടത്തിൽ പെട്ടത് പിക്ക് വാൻ മുൻവശം പൂർണ്ണമായി കത്തി നശിച്ചു. ആയൂർവേദ ഉത്പനങ്ങൾക്ക് തീ പിടിക്കുന്നതിന് […]
Read more

ദേശീയപാതയിൽ മുരിങ്ങൂരിൽ ഉണക്ക പുല്ലും മാലിന്യ കൂമ്പാരത്തിനും തീപിടിച്ചു

തൃശ്ശൂർ: ചാലക്കുടി:ദേശീയപാതയിൽ മുരിങ്ങൂർ അഗസ്ത്യ തിയറ്ററിന്സമീപം ഉണക്ക പുല്ലും മാലിന്യ കൂമ്പാരത്തിനും തീപിടിച്ചു ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. കൃത്യസമയത്ത് ഫയർഫോഴ്സിനെ അറിയി ച്ചതിനാൽ വലിയ തീപിടുത്തം ഒഴിവായി. മരക്കമ്പനിക്ക് സമീപത്താണ് ഉണക്ക പുല്ലും മാലിന്യ കൂമ്പാരത്തിനും തീപിടിച്ചത് ചാലക്കുടിയിൽ നിന്ന്ഫയർഫോഴ്സ് എത്തി അണക്കുവാൻ സാധിച്ചതിന്നാൻ കൂടുതൽ ഭാഗത്തേക്ക്  തീ പടരാതിരിക്കാൻ കാരണമായി ദേശീയപാതയോട് ചേർന്ന് റോഡ് സൈഡിൽ കിടന്നിരുന്ന മാലിനെ കുമ്പാരത്തിലേക്ക് ആരോ വലിച്ചെറിഞ്ഞ തീയാണ് ആളിക്കത്തുവാൻ കാരണമായത്. അലക്ഷ്യമായി വലിച്ചെറിയുന്ന തീയാണ് അപകടങ്ങൾക്ക് […]
Read more

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ(25) ആണ് മരിച്ചത്. ദേശീയപാതയിൽ കളമശ്ശേരിയിൽ മെട്രോ പില്ലർ നമ്പർ 293 ലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്. ഉടൻ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഐടി കമ്പനിയിലാണ് മുഹമ്മദ് മുസ്തഫ […]
Read more

ഇറാനിലെ ജന്നത്ത് ബസാറിൽ വൻ തീപിടുത്തം

ടെഹ്റാൻ: ഇറാനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ഗോഡൗനുകളും പ്രവർത്തിച്ചിരുന്നു. ഈ മേഖലയിൽ തീ പടർന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതായാണ് വിവരം.
Read more

കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്നു പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന മോക്ഷ എന്ന ബസിനാണ് തീപിടിച്ചത്. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ടയർ പൊട്ടിയതിനെത്തുടർന്ന് നിർത്തിയിരുന്നു. ഇതിനിടെ ബസിൽ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കുകയായിരുന്നു. അതേസമയം, തീപിടിത്തത്തിന് കാരണം വ്യക്തമല്ല. തീപിടിത്തതിൽ ആളപായമോ പരിക്കോ ഇല്ല. ബസ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന […]
Read more

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഇന്ന് രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ഹിമാചൽ റോഡ്‌വേസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ദക്പഥർ, ചക്രത, മോറി, ട്യൂണി എന്നിവിടങ്ങളിൽ നിന്നുള്ള എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിന്റെ കാരണം […]
Read more

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. ഓടിവന്ന ബസ് നിർത്തിയ ശേഷം ആളെ പുറത്തിറക്കി പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടുകയും തീ പടരുകയുമായിരുന്നു. ഫയർഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വാഹനം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു. ഹൈവേ പോലീസടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളും കുട്ടികളും, അടക്കം 45 അംഗ വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. ആർക്കും […]
Read more

യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി അപകടം; സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി.ബാലരാമപുരം തേമ്പാമുട്ടം സ്വദേശിനി സുമതിയുടെ കാലുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

താമരശ്ശേരി അമ്പായത്തോട് വാഹനാപകടം; രണ്ടുപേർ മരണപ്പെട്ടു

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. പന്തീരാങ്കാവ് സ്വദേശികളായ നാലുപേർ അടങ്ങിയ സംഘമാണ് കാറിൽ യാത്ര ചെയ്തിരുന്നത്. ഫാത്തിമ, റുബീന എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ അമ്പായത്തോട്ടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. പരിക്കേറ്റ ഷംന, മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹം താമരശ്ശേരി താലൂക്ക് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.