സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം

തിരുവനന്തപുരം: വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. റൂമിൽ താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. തീയണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്.
Read more

മാണി സി. കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്ക്

കോട്ടയം: കുളിമുറിയിൽ തെന്നി വീണ് മാണി സി. കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ടാണ് സംഭവം. തെന്നി വീഴുന്നതിനിടെ വാതിൽ പടിയിൽ നെറ്റിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. നെറ്റിയിൽ മുറിവുണ്ടായതിനെ തുടർന്ന് എംഎൽഎയ്ക്ക് മൂന്ന് തുന്നലുകൾ ഇടേണ്ടി വന്നു. പരിക്കേറ്റെങ്കിലും, നെറ്റിയിൽ ബാൻഡേജുമായാണ് എംഎൽഎ ഇന്ന് രാവിലെ വോട്ട് ചെയ്യുന്നതിനായി എത്തിയത്.
Read more

കാർ മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥയ്ക്കും സഹപ്രവർത്തകനും പരിക്ക്

തിരുവനന്തപുരം : പൊന്മുടി സ്റ്റേഷനിലെ വനിതാ പോലീസിനെയും കൊണ്ടുപോയ കാർ അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചേ 5.45-ഓടെ ആര്യനാട്ടു നിന്നും പറണ്ടോട് പോകുന്ന വഴിയിൽ ചേരപ്പള്ളി വളവിലാണ് സംഭവം. കാറിലുണ്ടായിരുന്ന പൊന്മുടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ആര്യനാട് സ്വദേശിനി ശ്രീദേവി (52), ഈ സ്‌റ്റേഷനിെല നിയമസഹായ വിഭാഗത്തിലെ ജീവനക്കാരനുമായ വട്ടിയൂർക്കാവ് സ്വദേശി അരുൺ (38) എന്നിവർക്കാണ് പരിക്കേറ്റത്. തിരഞ്ഞെടുപ്പായതിനാൽ രാവിലെ തന്നെ സ്റ്റേഷനിൽ എത്താനായി അരുണിന്റെ കാറിലായിരുന്നു ശ്രീദേവി യാത്ര ചെയ്തത്. ഇരുത്തലമൂലയിൽ നിന്നും സഹവനിതാ പോലീസ് ഉദ്യോഗസ്ഥയെയും […]
Read more

മണ്ണാർക്കാട് കൊടക്കാട് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലേക്ക് പാഞ്ഞു കയറി അപകടം

പാലക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാട് കൊടക്കാട് നിയന്ത്രണം വിട്ടക്കാർ റോഡ് സൈഡിലേക്ക് പാഞ്ഞു കയറിയ അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കുള്ള ഒരാളെ പെരിന്തൽമണ്ണയിലേക്ക് മാറ്റി. ഉച്ചക്ക് രണ്ടു മണിയോടെയാണ് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 
Read more

പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചക്കുപാലത്തിന് സമീപത്താണ് അപകടം നടന്നത്. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ 9 പേരെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ പമ്പയിലും നിലക്കലിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​
Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി ദേശീയപാത വാണിയമ്പാറ നീലിപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കഞ്ചേരി കറ്റുകോട് സ്വദേശി അഖിൽ ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് യു ടേൺ എടുക്കുകയായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. നീലിപ്പാറയിൽ ദേശീയപാതയുടെ നിർമ്മാണത്തിനായി എടുത്ത കാന നിർമ്മാണം പാതിവഴിയിൽ ഇട്ടത് മൂലം അവിടെ മൂന്ന് വരിയായി വാഹനം പോവാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ഇത് മൂലം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
Read more

മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: ചാലക്കുടിയിൽ മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം. തുരുത്തിപറമ്പ് കൊല്ലം സ്വദേശി രതീഷ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പുത്തന്‍ച്ചിറ സ്വദേശി ജെബിന്‍ ഷാജു ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചാലക്കുടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ഇറങ്ങി വരുന്നിടത്താണ് അപകടം നടന്നത്.രാത്രിയായതിനാല്‍ അപകടം അറിയുവാന്‍ വൈകിയതായും പറയുന്നു.കുറെ നേരം റോഡില്‍ കിടന്ന ശേഷമാണ പരിക്കേറ്റവരെ ചാലക്കുടി സെന്റ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും രതീഷ് മരിച്ചു.
Read more

കുറ്റിപ്പുറം ദേശീയ പാതയിൽ ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം; 1 മരണം, പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്

മലപ്പുറം: കുറ്റിപ്പുറം ദേശീയ പാതയിൽ പന്തേപാലത്ത് ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം. ഒരു മരണം. പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് തീർഥാടകയാത്രയിലായിരുന്ന ടെമ്പോ ട്രാവലർ വാഹനമാണ് പുലർച്ചെ 5.15 ഓടുകൂടി പന്തേ പാലത്തിന് സമീപം ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിറകിൽ ഇടിച്ചത്. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ട് പേർക്ക് നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക […]
Read more

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം; വീടിന്റെ അടുക്കള പൂർണ്ണമായി തകർന്നു

കോഴിക്കോട്: പൂർണ്ണമായി തകർന്നു​നടുവണ്ണൂർ കൂട്ടാലിട റോഡ് ജംഗ്ഷനടുത്തുള്ള മുള്ളമ്പത്ത് പ്രകാശന്റെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കളഭാഗം പൂർണ്ണമായും തകർന്നു. അടുക്കളയുടെ ഒരുവശത്തെ ചുവര് പാടെ തകരുകയും മേൽക്കൂരയിലിട്ട ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ, സ്റ്റൗ വെച്ചിരുന്ന തിണ്ണ, കിച്ചൺ കപ്ബോർഡ്, വർക്ക് ഏരിയയുടെ വരാന്തയിലെ ടൈൽസുകൾ, അലക്കുകല്ല്, അടുക്കളയിലുണ്ടായിരുന്ന വാഷിങ് മെഷീൻ എന്നിവയും തകരാറിലായി. സ്ഫോടനസമയത്ത് ഗ്യാസുള്ള സിലിണ്ടറിനടുത്ത് ഗ്യാസില്ലാത്ത ഒരു […]
Read more

അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് അപകടം; ഒരാൾ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. കര്‍ണ്ണാടക സ്വദേശി ഉമേഷ് ആണ് മരിച്ചത്‌. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. പതിനൊന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഇന്നലെയും ശബരിമല പാതയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് എസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിലയ്ക്കൽ- പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.