സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആര്‍ട്സ് കോളേജില്‍ സണ്‍ഷേഡ് ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. ഒരു വിദ്യാര്‍ത്ഥിയുടെ തലക്ക് ഗുരുതര പരിക്കുണ്ട്. ആര്‍ട്സ് കോളേജ് കെട്ടിടത്തിന്‍റെ ഒന്നാം നിലക്ക് മുകളിലെ സണ്‍ഷേഡിന്‍റെ ഭാഗമാണ് ഇടിഞ്ഞ് വീണത്. സംഭവത്തിന് തൊട്ടു മുന്‍പ് വരെ കെട്ടിടത്തിന് ചുവടെ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കോളേജിൻ്റെ കെട്ടിടത്തിന് മുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുകയാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു

കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി സര്‍വ്വീസ് റോഡിലേക്ക് ഇടിഞ്ഞുതാണു. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം നടന്നത്. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും ഉടൻ സ്ഥലത്തെത്തി പരിശോധിക്കും.
Read more

താമരശ്ശേരി ചുരത്തിൽ ക്രയിൻ മറിഞ്ഞു; രൂക്ഷമായ ഗതാഗത തടസ്സം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ മരം കയറ്റുന്നതിനിടെ ക്രെയിൻ മറിഞ്ഞു. സാരമായ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിൻ മറിഞ്ഞത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. നിലവിൽ ലക്കിടിയിൽ കവാടത്തിൽ നിന്നും താഴേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. ക്രെയിൻ മറിഞ്ഞ സ്ഥലത്ത് റോഡിലേക്ക് ഓയിൽ ഒഴുകിയത് കാരണം വാഹനങ്ങൾ കടന്ന് പോവുകയില്ല. ഓയിൽ റോഡിൽ നിന്നും നീക്കം ചെയ്യാൻ ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിൽപെട്ട ക്രെയിൻ ഉയർത്താനുള്ള ക്രെയിൻ എത്തുന്നതേയുള്ളു. ചുരത്തിലുള്ള ഗതാഗത തടസം […]
Read more

മലപ്പുറം കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം

മലപ്പുറം: മലപ്പുറം മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് യൂണിറ്റ് അഗ്‌നി രക്ഷാ സേന രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അപകട സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു ഗോഡൗൺ. വെല്‍ഡിങ് അടക്കം വിവിധ പ്രവൃത്തികള്‍ ഗോഡൗണിൽ നടന്നിരുന്നു. തൊട്ടടുത്തു കാര്‍ ബംപറുകളും മറ്റും സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ […]
Read more

കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് ബൈക്ക് കുഴിയിലേക്ക് വീണ് യുവാവ് മരിച്ചു. കരകുളം ഏണിക്കര സ്വദേശി ആകാശ് മുരളി ആണ് മരിച്ചത്. ആകാശ് ടെക്നോപാർക്കിലെ ജീവനക്കാരനായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആകാശിന്റെ ബൈക്ക്, നാലുവരി പാത വികസനത്തിനായി എടുത്തിട്ടുള്ള കലുങ്ക് നിർമാണ കുഴിയിലേക്ക് വീഴുകയായിരുന്നു. അതുവഴി കടന്നുപോയ യാത്രക്കാരാണ് ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഈ കുഴി മറയ്ക്കുകയോ […]
Read more

റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ചു; ഡ്രൈവർ മരിച്ചു

പാലക്കാട്: റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് ഡ്രൈവർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ അബ്ദുറഹിമാനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാർ വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മൺതിട്ടയിൽ ഇടിച്ചു കയറി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം

കോട്ടയം: പൊൻകുന്നത്ത് സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ–പൊൻകുന്നം റോഡിലെ ഒന്നാം മൈലിൽ ആണ് സംഭവം നടന്നത്. സ്കൂൾ ബസിന്റെ പിന്നിൽ കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നാലു കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

ഏറ്റുമാനൂർ ഹൈവേയിൽ കാർ കത്തി നശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: ഏറ്റുമാനൂർ ഹൈവേയിൽ ആണ്ടൂർ കവലയിൽ ഇന്നലെ വൈകിട്ട് 5 മണിയോടെ കൂത്താട്ടുകുളം സ്വദേശി പുനംതടത്തിൽ സണ്ണി ജോണിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി വാഗൺ ആർ കാർ (KL 17 H 0525) പൂർണ്ണമായും കത്തി നശിച്ചു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന സണ്ണി ജോൺ കാറിൽ നിന്ന് തീപ്പൊരി (സ്‌പാർക്ക്) കണ്ടതിനെ തുടർന്ന് ഉടൻ പുറത്തിറങ്ങി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാർ ആളിപ്പടരുകയായിരുന്നു. പാലായിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് തീ പൂർണ്ണമായും […]
Read more

സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 17 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ഡയാന ഹോട്ടലിന് സമീപം വ്യാഴാഴ്ച പകൽ 11 മണിയോടെ ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുഖത്തിനും തലക്കും നെറ്റിക്കുമാണ് പലർക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂർ ഭാഗത്ത് നിന്നും വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ഇരു ബസുകളും. ഡയാന ഭാഗത്ത് ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കവേ മുൻപിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലാണ് സ്വകാര്യ ബസ് ഇടിച്ച് കയറിയത് . വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ […]
Read more

ചെറുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കണ്ണൂർ: ചെറുപുഴ ടൗണിലേക്ക് വരികയായിരുന്ന കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ചെറുപുഴ പാക്കഞ്ഞിക്കാടുനിന്നും ടൗണിലേക്ക് വരികയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും തീയണയ്ക്കുന്ന പൊടിയെത്തിച്ച് വാഹനത്തില്‍ വിതറിയതിനാല്‍ തീ വാഹനത്തിന്റെ മറ്റുഭാഗത്തേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പെരിങ്ങോം അഗ്നിരക്ഷ സേന തീയണച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.