ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
പാലക്കാട്: വടക്കഞ്ചേരി ദേശീയപാത പന്നിയങ്കരയ്ക്ക് സമീപം ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണാർക്കാട് പുല്ലിശ്ശേരി നെല്ലിശ്ശേരി വീട്ടിൽ അർജുൻ (27)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടു കൂടിയാണ് അപകടം സംഭവിച്ചത്. തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന ലോറി അതേ ദിശയിൽ വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബാരിക്കേഡ് വച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ അർജുനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ
Read more

